കൃഷ്ണവേണി II [രാഗേന്ദു] 1074

Views : 115475

ഞാൻ മേശയിൽ ഇരുന്ന ഒരു ബുക്ക് എടുത്തു.. ശേഷം സൈഡിൽ കിടന്നിരുന്ന ബീൻ ബാഗിൽ ചെന്ന് ഇരുന്നു.. അത് മറിച്ച് നോക്കി .. ഒന്നിനും ഒരു മൂഡ് ഇല്ല.. മടുപ്പ് പോലെ..ഞാൻ ബുക്ക് അവിടെ മാറ്റി വച്ച് കണ്ണ് അടച്ച് ചാരി ഇരുന്നു..

പെട്ടന്ന് വാതലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട്
തിരിഞ്ഞ് നോക്കി അവൾ ആണ്… എണീറ്റ് നിന്ന് പോയി ഞാൻ..

ഹൊ ഗോഡ്… എന്തൊരു ഭംഗിയാണ്..
കടഞ്ഞ് എടുത്ത ശിൽപം പോലേ.. ഒരു പിങ്ക് കളർ പട്ട് സാരീ ആണ് വേഷം.. അതികം മേക്ക് അപ്പ് ഇല്ല.. അല്ലെങ്കിലും അവൾക് അതിൻ്റെ ആവശ്യവും ഇല്ല എന്ന് എനിക്ക് തോന്നി .. ദേവതയേ പോലെ ഉണ്ട്.. മുടി രണ്ട് സൈഡിൽ കുറച് എടുത്ത് പിൻ ചെയ്തത് വച്ചിട്ടുണ്ട്.. കണ്ണോക്കെ എഴുതി.. നെറ്റിയിൽ ചെറിയ പോട്ട്.. ചന്ദനകുറി..നെറുകയിൽ സിന്ദൂരം.. അത് കണ്ടപ്പോൾ മനസ് ഒന്ന് തണുത്തു..ഐശ്വര്യം തുളുമ്പുന്ന മുഖം..സോ നാച്ചുറൽ…. കഴുത്തിൽ ഞാൻ കെട്ടിയ താലി മാത്രം.. കൈകളിൽ ഒന്ന് രണ്ട് വളയും .. അവൾ എന്നെ നോക്കി നൽക്കുകയാണ്.. ഞാൻ ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചു..

“വാ..”

എന്തൊ വിറക്കുക്ക ആയിരുന്നു എന്നെ.. ഇതിന് മുൻപ് എത്രയോ പെണ്ണുങ്ങളുമായി ഇട പഴകിയിട്ടുണ്ട്.. അന്ന് ഒന്നും ഇല്ലാത്ത ഒക്വർഡ്നസ് എനിക്ക് ഫീൽ ചെയ്തു… എന്തോ ശ്വാസം മുട്ടുന്നത് പോലെ ..

അവൾ അകത്ത് കയറി .. ഞാൻ വാതിൽ മെല്ലെ അടച്ചു.. അവൾ ഒന്ന് തിരിഞ്ഞ് നോക്കി.. ശേഷം കൈയിൽ ഇരുന്ന പാല് ഗ്ലാസ് മേശമേൽ വച്ചു.. നടക്കുമ്പോൾ അവളുടെ പാദസരം കിലുക്കം നന്നായി കേൾക്കാം..

മെല്ലെ അവളുടെ കാലുകളിൽ നോക്കി.. സാരീയുടെ മറവിൽ..ഒന്നും കാണുന്നില്ല…

എൻ്റെ നോട്ടം കണ്ട് അവൾ എൻ്റെ മുഖത്ത് കണ്ണ് എടുക്കാതെ സൂക്ഷിച്ച് നോക്കുന്നുണ്ട്..

“ഹായ് അം ആഷ്‌ലി.. ”

ഞാൻ കൈ നീട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു..

ആദ്യമായി ആവും കല്യാണം കഴിഞ്ഞ് ഫസ്റ്റ് നൈറ്റിൽ പേര് പറഞ്ഞ് പരിചയപ്പെടുന്നത്.. മൈ ഫുട്ട്..

Recent Stories

228 Comments

  1. എന്ത് പരുപാടി ആണ് ചേച്ചി കാണിച്ചത്… Why but why??.. എന്തിന് ആഷ്‌ലി വേണിയെ വിട്ട് പൊന്നു… കഴിഞ്ഞ പാർട്ടിനെ അപേക്ഷിച്ചു റഫിനേഡ് ആയി എഴുത്തു…വായിക്കാൻ തന്നെ നല്ല ഫ്ലോ… മിസ്റ്റേക്സ് ഒരുപാട് കുറഞ്ഞു ❤️…

  2. 💗💗💗💗❤️❤️❤️❤️

  3. എന്ന് വരുവോ 🙄??

    1. പോസ്റ്റ് cheythu. എന്ന് വരുമെന്ന് അറിയില്ല

  4. രാഗേന്ദു, ഒരുമിച്ചായിരുന്നു വായന. ആദ്യത്തെ കൃതികൾ വച്ചുനോക്കിയാൽ എഴുതുന്നരീതി വളരെയധികം മെച്ചപെട്ടുവെന്നു സംശയമില്ലാതെ പറയാനാകും. മോഡേൺ ലൈഫ് മനസിലുറപ്പിച്ചവൻ പരിചയംപോലുമില്ലാത്ത ഒരു കുട്ടിയെ വിവാഹം ചെയ്യേണ്ടിവരുന്ന അവസ്ഥയാണ് അവൻ ഈ കാണിച്ചുകൂട്ടിയതൊക്കെ എന്ന് കരുതുന്നു. പാവം കുട്ടി. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു. അല്പം വൈകിയാലും വായിക്കും.
    With Love, Bernette

    1. വളരെ സന്തോഷം ചേച്ചി ഈ തിരക്കിൻ്റെ ഇടയിലും വായ്ച്ചതിൽ.. എഴുത്ത് മെച്ചപ്പെട്ടു എന്ന് അറിയുമ്പോൾ സന്തോഷവും കുടെ പേടിയും ആണ്.. ഒത്തിരി സ്നേഹം ചേച്ചി

  5. ❤️❤️❤️❤️

    1. ❤️❤️

  6. ഇത് എത്ര parts ഉണ്ട്… full വന്നിട്ട് vaayichal ഒരുമിച്ച് comment idamallo..അതുകൊണ്ട് ചോദിച്ചതാണ്… ഇതിന് മുന്നേ വന്ന കഥകൾ എല്ലാം വായിച്ചു..കൊള്ളാം 👏👏👏

    1. രണ്ട് മൂന്ന് പാർട്സ് കൊണ്ട് തീർക്കണം

  7. Story complete ayittu vayikkam!!!

    Thanks

    1. Love after marriage theme completed story arengilum suggest cheyyamo?

      1. ദുർഗ്ഗ, വൈഗ, ഒരു പനിനീർ പൂവ്, വൈദേഹി – author മാലാഖയുടെ കാമുകൻ

        ആദിഗൗരി-vector

        1. Ellam orupadu thavana vayichathanu.

          In fact muzhuvan ippo kanaapadam Anu. Ennalum veendum veendum vayikkarulla stories Anu.
          I am very much addicted to those creations!!!

          Thanks

  8. Oooi എന്തായി എഴുത്
    ഉടനെ പ്രധീക്ഷിക്കാമോ??
    കട്ട വെയ്റ്റിംഗ് ആണുട്ടോ 💓.

    1. എഴുത്തിൽ ആണ്.. വൈകാതെ തരാം .. ഒരുപാട് വൈകിയോ❤️

      1. ഇല്ല ഞാൻ എന്റെ ആക്രാന്തം കൊണ്ട് ചോദിക്കുന്നതാ കാര്യം ആക്കണ്ട 😂😂.

        1. ഇന്നോ നാളെയോ ആയി പോസ്റ്റ് ചെയ്യും

  9. അപരിചിതൻ

    രാഗേന്ദു…

    വന്ന അന്ന് തന്നെ വായിച്ചു എങ്കിലും, കമന്റ് ഇടാന്‍ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു..🙏 ചില തിരക്കുകള്‍ കാരണം വായിച്ച പല കഥകളുടെയും കമന്റ് pending ആയി..രണ്ടു സ്മൈലിയോ, പേരിന് ഒരു വരിയോ മാത്രം കുറിക്കുന്ന ശീലവും ഇല്ല..എത്ര വേണ്ടെന്ന് വെച്ചാലും നീട്ടി പിടിച്ച് എഴുതി പോകും..😁 ഞാന്‍ കഥയുടെ ഗതിയിലോ, കഥാപാത്രങ്ങളുടെ രൂപീകരണത്തിലോ കഴിവതും അഭിപ്രായം പറയാറില്ല..കാരണം അത് എഴുതുന്ന ആളുടെ സ്വാതന്ത്ര്യമാണ്..അതില്‍ എന്തേലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ പറയാം, അല്ലെങ്കില്‍ എഴുത്തിന്റെ ശൈലിയിലും, കഥാ സന്ദര്‍ഭങ്ങളുടെ കാര്യങ്ങളിലും ആണ് അഭിപ്രായം പറയാറുള്ളത്.😍

    നല്ല എഴുത്തും, പ്രതീക്ഷ നല്‍കുന്ന കഥയുമാണ്..ഈ ഭാഗം കഴിഞ്ഞ ഭാഗത്തേക്കാളും നന്നായി എന്നാണ് എനിക്ക് തോന്നിയത്..കുറേക്കൂടി clarity എഴുത്തില്‍ ഉണ്ടായിരുന്നു..കഥാപാത്രങ്ങളുടെ detailing ഉം നന്നായിരുന്നു..എനിക്ക് ഒരു പ്രശ്നം ആയി തോന്നിയത് എന്തെന്നാല്‍..ആഷ്ലി എന്ന കഥാപാത്രത്തിന്റെ, അവരുടെ വീട്ടുകാരുടെ പശ്ചാത്തലം ഒരു ക്രിസ്ത്യന്‍ ഫാമിലി ആണെങ്കിലും, വിവരങ്ങള്‍ക്ക് ഒരു ഹിന്ദു രീതി ആണ് കടന്നു വരുന്നത്..അത് ചിലപ്പോള്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്..ഉദാഹരണത്തിന് മുത്തച്ഛന്‍, മുത്തശ്ശി എന്ന usage വരുമ്പോള്‍ അത് ക്രിസ്ത്യന്‍ culture ആയി ചേരാത്ത പോലെ ഫീൽ ചെയ്യാം..വീടും, കുടുംബാംഗങ്ങളും, ചുറ്റുപാടുകളും അതിന്റെ വിവരങ്ങളുമൊക്കെ ആ pattern ല്‍ ആകുന്നുണ്ട്. അത് പറഞ്ഞു പോയ സ്ഥിതിക്ക് അതിനെ സാധൂകരിക്കുന്ന രീതിയിലുള്ള statements മതിയാകുമെന്ന് തോന്നുന്നു..മറ്റൊന്ന്, തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന രണ്ട് പേരും, അതും ഈ പ്രശ്‌നങ്ങള്‍ എല്ലാം അറിഞ്ഞുകൊണ്ട് അവന്റെ വീട്ടുകാരു മുഴുവന്‍ ഈ കല്യാണത്തിന് കാണിക്കുന്ന താല്‍പര്യവുമാകാം പെട്ടന്ന് digest ആകാത്ത ഒരു ഭാഗം..എനിക്ക് ഉറപ്പാണ് അതിന് വളരെ strong ആയ കാരണങ്ങളായിരിക്കുമെന്ന്..അതിനെയെല്ലാം വ്യക്തമായി സാധൂകരിക്കുന്ന തരത്തിലുള്ള കാരണങ്ങൾ..👍

    ഇത്രയും പറഞ്ഞത് പോസിറ്റിവ് ആയി എടുക്കുംമമെന്നും, കഥയിലും, എഴുത്തിലും ഉള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാണെന്നും മനസ്സിലാക്കുമെന്ന് കരുതുന്നു..സ്നേഹം മാത്രം ❤

    1. അഭിപ്രായത്തിന് നന്ദിട്ടോ..
      സാധാരണ കഥ ആണ്. ട്വിസ്റ്റ് ഒന്നും ഇല്ല.. ഇതിന് ശരിക്കും എന്ത് മറുപടി തരുമെന്ന് എനിക്ക് അറിയില്ല.. ഒരുപാട് സ്നേഹം തുറന്ന് പറഞ്ഞതിൽ❤️

      1. അപരിചിതൻ

        👍👍 മറുപടിക്ക് നന്ദി..നന്നായി എഴുതാന്‍ പറ്റട്ടേ.😊😊

  10. Jaganathan Thamburan

    adipolii , next part waiting 💝🥰

    1. സ്നേഹം❤️

  11. Very much excited by the thread. So I Will read the complete story in one stretch once completed..

    1. Okay❤️

  12. Next part eppo…,??

    1. വൈകാതെ താരാട്ടോ.. ❤️

    1. സ്നേഹം❤️

  13. ചെമ്പരത്തി

    ഇന്ദൂസ്…… കുറെയേറെ തിരക്കുകളിൽ ആയിപ്പോയി…… പ്രവാസിയുടെ OGW S2 PART 1 ആണ് ലാസ്റ്റ് വായിച്ചത്… അതിപ്പോ കുറെ ആയി…. നിയോഗം പോലും വായിച്ചിട്ടില്ല… ഇതിന്റെ രണ്ടു പാർട്ടുകളും കൂടി ഇന്നാണ് വായിച്ചത് നാന്നായിട്ടുണ്ട് ട്ടോ….
    പിന്നെ അവിടവിടെ ആയി ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്…. എങ്കിലും വരും ഭാഗങ്ങളിൽ അവ ക്ലിയർ ആകുമെന്ന് പ്രതീക്ഷിക്കുന്നു…. സ്നേഹപൂർവ്വം 🌺🌺🌺

    1. ഒത്തിരി സ്നേഹം ചെമ്പരത്തി❤️

  14. ചേച്ചി….
    ഞാൻ നേരത്തെ ഒരു കമന്റ് ഇട്ടതാണ് പക്ഷേ ഇതുവരെ വന്നില്ല എന്താണോ എന്തോ.🤔
    രണ്ടാം ഭാഗം നന്നായിട്ട് ഉണ്ടായിരുന്നു ഇടക്ക് ഇടക്ക് കുറെ മിസ്സിങ് ഉള്ളത് പോലെ തോന്നി. കഴിഞ്ഞ പാർട്ടിൽ തന്നെ ഒരു സൂചന കിട്ടിയിരുന്നു വേണിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ അലട്ടുന്നു എന്ന് പക്ഷേ ഇത്രേം പ്രതീക്ഷിച്ചില്ല സങ്കടം തോന്നി അവളുടെ പ്രശ്നങ്ങൾ കേട്ടപ്പോ. എന്നാലും അതൊക്കെ പറയുന്നത് ഒക്കെ കുറച്ച് കൂടി എഴുതാം ആയിരുന്നു….
    ഇത്രേം ഒക്കെ ആയിട്ടും നായകന്റെ പെരുമാറ്റവും സമീപനവും ഒക്കെ കുറച്ച് താഴ്ന്നത് പോലെ തോന്നി കുറെ കൂടി നന്നാക്കാം ആയിരുന്നു ഒരു മാറ്റം ആവശ്യം ഉണ്ട്….
    മുത്തശ്ശനോടും മുത്തശ്ശിയോടും നല്ല ദേഷ്യം തോന്നി അവളുടെ കാര്യങ്ങൽ ഒന്ന് പോലും അവന്റെ അടുത്ത് പറയാത്തത് കൊണ്ട് അവരെ ഒക്കെ അത്രേം സ്നേഹിച്ചത് അല്ലെ.എന്നാലും അവൻ അതൊക്കെ അറിയേണ്ടത് അല്ലെ.
    ഇനി അവന്റെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൽ അറിയാൻ വേണ്ടി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ….♥️♥️♥️

    1. ഒത്തിരി സന്തോഷം ഇഷ്‌ടപെട്ടത്തിൽ..സ്നേഹത്തോടെ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com