കൃഷ്ണവേണി I
Author : രാഗേന്ദു
കൂട്ടുകാരെ.. ആദ്യമായി ഒരു തുടർക്കഥ എഴുതുകയാണ്.. തെറ്റുകൾ ഉണ്ടാവും കൂടെ അക്ഷര തെറ്റുകളും.. അതൊക്കെ ക്ഷമിക്കുമല്ലോ.. സിംപിൾ തീം ആണ്.. അപ്പോ വായ്ച്ചോട്ടോ..❤️
“എടീ ഇരണം കെട്ടവളെ…. നീ ആരാടി നിൻ്റെ വിചാരം… ഭൂലോക രംഭയോ.. ശവമെ.. തൂ..!!”
പുറത്ത് നല്ല ബഹളം കേട്ടാണ് ഞാൻ ഞെട്ടി ഉറക്കം ഉണർന്നത്..
കണ്ണ് തുറന്നു ചുറ്റും നോക്കി… ഉറക്കം വന്ന് കണ്ണുകൾ തുറക്കാൻ വിസമ്മതം കാണിച്ചു.. വീണ്ടും തലണയിൽ മുഖം പൂഴ്ത്തി… പാതി മയക്കത്തിൽ എത്തിയപ്പോൾ.. പുറത്ത് നിന്നും വീണ്ടും ബഹളം..
“നാശങ്ങൾ..”
വന്ന ദേഷ്യത്തിൽ ചാടി എഴുനെറ്റ്.. പുതപ്പ് വലിച്ച് എറിഞ്ഞു.. ദേഷ്യം കൊണ്ട് വിറക്കുക ആയിരുന്നു എന്നെ…
എണീറ്റ്.. കൈയിൽ കിട്ടിയ എന്തോ എടുത്ത് വാതിൽ വലിച്ച് തുറന്ന് പുറത്തേക്ക് ഇറങ്ങി…
“ഫക്ക് ഓഫ്.. യു ഡർട്ടി ടൂ ലെഗഡ് സ്വൈൻ.. ”
വാതിൽ തുറന്നതും ഞാൻ പല്ല് ഞെരിച്ചുക്കൊണ്ട് പറഞ്ഞു.. പുറത്ത് കൂടി നിന്ന ഫ്ളാറ്റിൽ താമസിക്കുന്ന ആളുകൾ എൻ്റെ രൂപവും ഭാവവും കണ്ട് മിഴിച്ച് നോക്കി…
എൻ്റെ ഒച്ച കേട്ട് അവിടം ആകെ നിശബ്ദം ആയി..
അവരുടെ നോട്ടം കണ്ട് ഞാൻ സ്വയം നോക്കി.. കറുത്ത ഷോർട്സ് മാത്രം ഇട്ട്.. കൈയിൽ ഒരു ബിയർ ബോട്ടിലും പിടിച്ച് നിൽക്കുന്നു..
നാണം വന്നു എങ്കിലും.. വന്ന ദേഷ്യത്തിൽ ആ നാണം അതിൽ അലിഞ്ഞ് പോയി..
ഞാൻ ചുറ്റും നോക്കി..
എൻ്റെ ഉറച്ച് ശരീരം നോക്കി മതി മറന്ന് വാതിലിൽ ചാരി അടുത്ത ഫ്ലാറ്റിലെ ചേച്ചി നിക്കുന്നുണ്ട്..
ചുവന്ന സാരിയിൽ.. വെളുത്ത് തുടുത്ത് തൊട്ടാൽ ചോര പൊടിയും..
പക്ഷേ ഇതൊന്നും ആസ്വദിക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല എന്നെ..
അവളുടെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ച് നോക്കി…
“എന്താടി നോക്കുന്നെ.. ആണുങ്ങളെ ഇതിന് മുൻപ് കണ്ടട്ടില്ലെ…?”
ഞാൻ വിറച്ച് കൊണ്ട് ചോദിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടി .. പരിസര ബോധം വീണ്ട് എടുത്ത് ചുണ്ട് കോടി കൊണ്ട് അകത്തേക്ക് നടന്നു…
അവിടെ കൂടി നിന്ന എല്ലാവരും എൻ്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി..
“മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ..? വെളുപ്പിനെ തുടങ്ങുമല്ലോ.. ശരിക്കും എന്താ നിങ്ങളുടെ ഒക്കെ പ്രോബ്ലം?”
ആരും ഒന്നും മിണ്ടുന്നില്ല.. എല്ലാവരും എൻ്റെ കയ്യിൽ നോക്കി നിൽക്കുന്നു ..
“ഛെ.. !!”
ഇന്ദൂസെ…
സംഭവം വായിക്കാൻ കൊള്ളാം കേട്ടോ… നല്ല രസമുണ്ട്… അവസാനം ഇനിയെന്ത് എന്നൊരു ആകാംഷ…..
പക്ഷേ, ബാക്കി ഇച്ചിരി നെഗറ്റീവ്… എല്ലാരും പറഞ്ഞ പോലെ ബ്രാൻഡഡ് ഐറ്റംസ്… ബൈക്ക് ഒക്കെ.. എന്റേ അഭിപ്രായതിൽ വേഷം കൊണ്ടു വേർതിരിഞ്ഞു നില്കുന്നവരുടെ കഥകളെക്കാൾ സ്വഭാവം കൊണ്ടു വേർതിരിഞ്ഞു നില്കുന്നവരുടെ കഥകൾ ആണ് നല്ലത്…
പിന്നെ ശൈലി…നല്ല ശൈലി ആണ് പക്ഷേ
ചിലയിടത്തു mk ടച്…
ചെറിയ ഇമ്പ്രൂവ്മെന്റസ് കൊടുത്താൽ… ക്ലാസ്സ് സ്റ്റോറി ആക്കാം…
പിന്നെ.. ക്ളീഷേ വിഷയം ആണ് എഴുത്ത് കൊണ്ടു വേണം ക്ളീഷേ ആവാതെ നോക്കാൻ…
കാത്തിരിക്കുന്ന kadhakalude കൂട്ടത്തിലേക്ക് ഇ കഥ കൂടെ ചേർത്ത് വയ്ക്കാണ്… നിരാശപെടുത്തില്ല എന്ന് കരുതുന്നജ്…
ഇഷ്ടം… ♥️♥️♥️♥️
ഇഷ്ടമയത്തിൽ സന്തോഷം ഉണ്ട് പ്രവാസി ബ്രോ..
പിന്നെ ഇത് ഒരു ക്ലിഷെ സ്റ്റോറി തന്നെ ആണ്.. മനസിൽ വരുന്നത് എഴുതുന്നു. പിന്നെ ബ്രാൻഡഡ് ഐറ്റംസ് ബൈക്ക് ഒക്കെ അവന് വികാരം ആണ്. അപോ അത് എഴുതിയിലെങ്കിൽ ശരിയാവില്ല.. പിന്നെ അവൻ ഒരു പാവം ആണ് ഇതൊക്കെ ഉണ്ടെന്നെ ഉള്ളൂ. കുടുംബം ആണ് അവന് എല്ലാം.. ബാക്കി ഒക്കെ വരും ഭാഗങ്ങളിൽ കാണാം. സ്നേഹത്തോടെ❤️
എഴുത്ത് കൊണ്ടു ക്ളീഷേ അല്ലാതെ ആക്കാം.. എന്നും മനസിൽ നിറഞ്ഞു നിൽക്കുന്ന എഴുത്ത് പ്രതീക്ഷിക്കുന്നു.. ♥️♥️
Kollalo alla ningal kudambakarkku nervannam oru kallyanam nadakunathu ishtammalle chechiyum kollam Linuvum kollam… kallyanam mudakkikal… ishttayitto chechi waiting for next part.
ഡോണ..
ഒരു രസം അല്ലേ ?. നോക്കാം എന്താവും എന്ന്
സ്നേഹത്തോടെ❤️
Dear രാഗേന്ദു…
നല്ല തുടക്കം, ഒരു വായനക്കാരന് ആകാംഷയോടെ കാത്തിരിക്കാൻ തക്ക അവസാനം.. കുളപ്പടവിൽ വെച്ചു കണ്ട പെണ്കുട്ടിയേ അവതരിപ്പിച്ച രീതി കിടിലൻ…..ഒരുപാട് കഥകൾ വായിച്ചുള്ള പരിചയം എഴുത്തിനെ സാരമായി സഹായിച്ചെന്നു എഴുത്തിന്റെ ഒഴുക്ക് കണ്ടപ്പോൾ മനസിലായി…ഹരി എന്ന കഥാപാത്രം ഇവർക്ക് എത്രത്തോളം ഉപദ്രവമാകുമെന്നതിനേക്കാൾ ആ കുട്ടിയുമൊത്തുള്ള ജീവിതം നമ്മുടെ ചെറുക്കന് എങ്ങനെ സെറ്റ് ആകും എന്നതിലാണ് എന്റെ ആകാംഷ… .ഇനി പേർസണൽ ആയുള്ള ഒരു വിയോജിപ്പ് പറയട്ടെ.. ? ബ്രാൻഡിംഗ് ഓവർ ആയി ഡീറ്റൈൽ ചെയ്യുന്നതും, നായകന്റെ ഗ്ലാമറിനെ കുറിച്ചുള്ള ഇടക്കിടെയുള്ള പരാമർശങ്ങളും കുറച്ചു കല്ലുകടിയായി തോന്നി..
ഇതൊന്നും ഇല്ലാതെത്തന്നെ നല്ല രീതിയിൽ അവതരിപ്പിക്കാനുള്ള ബേസ് താങ്കളുടെ കഥയിൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു… പറഞ്ഞതിൽ മുഷിപ്പ് തോന്നില്ലെന്ന വിശ്വാസത്തോടെ
Fire blade….
ഫയർ ബ്ലേഡ് ബ്രോ..
ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടതില്.. കുള പടവിലെ സീൻ കുറച്ച് ഒന്ന് ചുട്ടിച്ച ഭാഗം ആണ്.
ഏയ് തുറന്ന് പറയുന്നതിൽ മുഷിപ് ഒന്നും തോന്നിയില്ല..ഇനി തോന്നുകയും ഇല്ല..
ബ്രാൻഡഡ് ഐറ്റംസ് മുൻതൂക്കം കൊടുത്തത് ചെക്കൻ വിദേശിയും പിന്നെ ബ്രാൻഡഡ് ഫ്രീക്കും ആയത് കൊണ്ടാണ്.. ആദ്യം എനിക്കും ഓവേർ ആയി തോന്നി.. പക്ഷേ പിനീഡ് ആലോചിച്ചപ്പോൾ യോജിക്കുന്നത് പോലെയും തോന്നി.. പിന്നെ ഗ്ലാമർ.. പെണ്ണ് കുട്ടികൾ കാണാൻ കൊള്ളാവുന്ന ഒരുത്തനെ കാണുമ്പോൾ ഇതൊക്കെ പറയും എന്നാണ് എൻ്റെ വിശ്വാസം?. പേഴ്സോണലി ഞാൻ പറയാറുണ്ട്. അത്പോലെ എഴുതിയതാണ് ?
തുറന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ. സ്നേഹത്തോടെ❤️
ചേച്ചി
നന്നായിട്ടുണ്ട് ?
ഒരു ഫ്ലോയിൽ വായിക്കാൻ കഴിഞ്ഞു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
❤❤️❤
ഒത്തിരി സന്തോഷം എംഐ.. വൈകാതെ തരാം❤️
അല്ല ച്യാച്ചിയെ….
ഇവൻ എന്നാത്തിനാ ആദ്യം അങ്ങനെ ചൂടായേ…. ഒരു ബീറിന്റെ വില എന്താന്ന് അറിയോ നിങ്ങക്ക്….?
അതും പോരാഞ്ഞിട്ട് ആ പാവം ചേച്ചീനെ ചീതേം വിളിച്ചു….
So cruel u know….. ?
പിന്നേ വായിച്ചിരിക്കാൻ ഒക്കെ നല്ല രസം ആയിരുന്നു… മിക്കവാറും എംകെ യുടെ നൂറുകണക്കിന് ഫേക്ക് ac കളിലേക്കും രാഗി ചേച്ചിയും തിരഞ്ഞെടുക്കപ്പെടും ???
കാരണം എംകെ ന്റെ കഥ വായിക്കണ പോലെ ഉണ്ടാർന്നു ?
എന്നാലും ആ പെണ്ണിനെ എന്ത് ധൈര്യത്തിൽ ആണ് കെട്ടിയെ…
ഇതിനു അവൻ അനുഭവിക്കും…
ഹരിയേട്ടൻ വരുന്നുണ്ട്….?
അതും ജീപ്പിൽ….
Waiting ആണ് ട്ടോ….???
കാലി കുപ്പി ആണ്. നി വിഷമിക്കാതെ..
ഉറക്കം പോയാൽ പിന്നെ എന്ന ചെയ്യണം.
ആളുടെ കഥകൾ എന്നെ അത്രേം സ്വാധീനിച്ചിട്ടുണ്ട് . അത്രേം ഇഷ്ടം❤️
അതെ ഹരിയെട്ടൻ വരുന്നുണ്ട്.. എന്താവുമൊ എന്തോ?
സ്നേഹത്തോടെ❤️
നല്ല തുടക്കം ഒരുപാട് ഇഷ്ടമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ❤️
സ്നേഹം ആരാധകൻ❤️
ഡീറ്റെയിൽസ് ആയി ഒന്നും പറയുന്നില്ല.. എനിക്ക് ഈ കഥ ഇഷ്ട്ടപെട്ടു.. ഇതാണ് അല്ലെ വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് എന്ന് ഇടക്കിടെ writ use ഇൽ പറയുന്നത്…
നല്ല രസമുണ്ട് വായിക്കാൻ.. വീണ്ടും അടുത്ത പാർട്ടുമായി വരുന്നത് വരെ വൈറ്റിങ് ❤❤
ഇഷ്ടമായതില് സന്തോഷം നൗഫു ചേട്ടാ..
സ്നേഹം❤️
അങ്ങനെ കളത്തിനു പുറത്തു നിന്നു കളത്തിലേക്കു ഇറങ്ങി അല്ലെ
അതെ. സ്നേഹം ബ്രോ❤️
HA HA HA .
ADHU KALAKKI
Hari വന്ന് എല്ലാത്തിനേം അങ്ങ് കൊന്നാൽ powli mood ആകും ?
അതും ഒരു നല്ല ഐഡിയ ആണ്?
സ്നേഹം❤️
???
Suuuuuuuupeeeer❤❤
സ്നേഹം❤️
Next part pettann tharane
വൈകാതെ താരാട്ടോ❤️
മതി wait cheytholam
കൊള്ളാം നല്ല കഥ. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. പെട്ടെന്ന് തന്നെ അടുത്ത ഭാഗവുമായി വരുമെന്ന് കരുതുന്നു.
___AB__.__HI___
ഒത്തിരി സന്തോഷം .. വൈകാതെ വരുംട്ടോ ❤️
Rags ❤
അടിപൊളി തുടക്കം, വായിക്കുമ്പോൾ അതിൽ അലിഞ്ഞുപോയി എന്നൊക്കെ പറയില്ലേ അക്ഷരർത്ഥത്തിൽ അതാണ് സംഭവിച്ചത് അവസനവരി “ഹരി ഏട്ടൻ”എന്ന് വായിച്ചതിനു ശേഷം നെക്സ്റ്റ് ബട്ടൺ തപ്പിയത് ഞാൻ മാത്രമല്ല എന്നാണ് വിശ്വാസം.
ഓരോ കഥകൾ വരുമ്പോഴും രാഗേന്ദു എന്ന എഴുത്തുകാരി ഓരോ ചുവട് മുന്പോട്ട് വക്കുന്നത് അസൂയയോടെയും അതിനുപരി അഭിമാനത്തോടെയും നോക്കി കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഏറെ സന്തോഷം നൽകുന്ന കാര്യം എന്തെന്നാൽ ഈ കഥ എഴുതാൻ തുടങ്ങിയത്തോട് കൂടി രാഗേന്ദു സഞ്ചരിച്ച ദൂരം അത് വാക്കുകൾക്ക് അതീതമാണ്.
അപ്പോ അധികം വൈകാതെ തുടർഭാഗങ്ങൾ വരും എന്ന് വിശ്വസിക്കുന്നു…കാരണം ഒരു വല്ലാത്ത അവസ്ഥയിൽ ആണല്ലോ നിർത്തിയത്.ആരാണ് ഹരിയേട്ടൻ…കൃഷ്ണവേണി ആണോ വധു… അപ്പോൾ പിന്നെ കോളേജിൽ വച്ചു കണ്ട പെൺകുട്ടിക്ക് കഥയിൽ എന്താണ് റോൾ…ഇനി ഇത് കൃഷ്ണയും അത് വേണിയും ആണോ… എന്നിങ്ങനെ നൂറായിരം സംശയങ്ങൾ മനസിലുണ്ട്.എല്ലാറ്റിനും ഉത്തരം അടുത്ത ഭാഗങ്ങളിൽ പ്രതീക്ഷിക്കുന്നു.
NB: ചോദിക്കണോ വേണ്ടയോ എന്ന് സംശയിച്ചു ഏങ്കിലും ചോദിക്കാതിരിക്കാൻ കഴിയുന്നില്ല…
ഇതുപോലെ ഒരു കഥ നമ്മുടെ എംകെ എഴുതിയിട്ടുണ്ടല്ലോ..ഇതേ സിറ്റുവേഷനിൽ വിവാഹം കഴിക്കേണ്ടിവരുന്ന തീം.കഥയും എഴുത്തിലെ ശൈലിയും ഏകദേശം ഒരേപോലെ തോന്നി…
(സംശയം ചോദിച്ചെന്നെ ഉള്ളു…ഒന്നും വിചാരിക്കരുത്)
സ്നേഹപൂർവ്വം മേനോൻ കുട്ടി ❤
?????
കുട്ടി..
വളരെ സന്തോഷം തോന്നി ഇത് വായിച്ചപ്പോൾ.. ഇവിടെ ഉള്ള ഓരോ കഥകൾ വായിച്ച് മോഹം തോന്നി എഴുതി തുടങ്ങിയ വ്യക്തി ആണ് ഞാൻ. കഥയിൽ ലെയ്ച്ച് ഇരുന്നു പോയി എന്നൊക്കെ കേൾക്കുമ്പോ സന്തോഷം ആണ്..
ഹരി ആരാ എന്ന് വരും ഭാഗങ്ങളിൽ അറിയും..
പിന്നെ സംശയം അത് ചോദിക്കാം അല്ലോ.. അതിനു ഞാൻ ഒന്നും വിച്ചാരിക്കില്ല..
എംകെ ഇങ്ങനത്തെ 4,5 കഥകൾ എഴുതിയിട്ടുണ്ട്.. പിന്നെ എനിക്ക് ആളുടെ കഥകൾ എത്ര പ്രിയം എന്ന് ഇവിടെ ഉള്ള എല്ലാവർക്കും അറിയാം. Unexpected ആയി കല്യാണം കഴിയുമ്പോ.. ഇതേ അവസ്ഥ തന്നെ അല്ലേ എഴുത.. കഥ പക്ഷേ അതുപോലെ അല്ല എന്ന് വിശ്വസിക്കുന്നു .
സ്നേഹത്തോടെ❤️
ഇന്ദുവേച്ചി,
നല്ലൊരു തുടക്കം ആയിരുന്നു കഥക്ക്, ഒത്തിരി ഇഷ്ടമായി.
ഓരോ സന്ദർഭങ്ങളിലും വിശദമായി നന്നായി തന്നെ അവതരിപ്പിച്ചു.
പിന്നെ താഴെ എല്ലാരും പറഞ്ഞ പോലെ തന്നെ ശെരിക്കും ഒരു MK ടച്ച് ഫീൽ ചെയ്തു സ്വാഭാവികം ആണല്ലോ?.
അപർണയെ എനിക്ക് ഇഷ്ടമായി അതിൽ ഇനി കാര്യം ഇല്ലല്ലോ അവൻ കെട്ടിയല്ലോ?
ഇനി ഹരിയും അവളും ഇഷ്ടത്തിൽ ആണോ അതോ അവന് മാത്രം ആയിരിക്കുമോ?
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി.
സ്നേഹത്തോടെ♥️♥️♥️♥️
ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം..
അതെ അവൻ വേറെ കെട്ടി ഇനി ഒന്നും ചെയ്യാൻ ഇല്ല..ഹരി ആര എന്ന് വരും ഭാഗങ്ങളിൽ കാണാം
സ്നേഹത്തോടെ❤️
ഹരി mass???
നന്നായിട്ടുണ്ട്.. നല്ല കഥ.. നല്ല അവതരണം.
മുത്തച്ഛൻ കൊള്ളാം… അവൻ വളർന്നതൊക്കെ അറിഞ്ഞു. ..
എനിക്കും ഉണ്ടൊരു മുത്തച്ഛൻ ഞാൻ എപ്പോ ചെന്നാലും മുട്ടായി വാങ്ങി വരും..
എന്റെ മുത്തച്ഛൻ മാത്രം ഞാൻ വലുതായത് അറിഞ്ഞില്ല. കഴിഞ്ഞ തവണ പോയപ്പോൾ വാങ്ങി കൊണ്ട് വന്നത് കിൻഡർ ജോയ് ആയിരുന്നു.. ???
ഒത്തിരി സന്തോഷം കാളീ ..
ചില മുത്തശ്ശൻമാർ അങ്ങനെയാ അവരുടെ പേരകുട്ടികൾ എന്നും കുഞ്ഞ് ആയിരിക്കും
സ്നേഹത്തോടെ❤️
ചേച്ചി സൂപ്പർ ആയിട്ടുണ്ട്……എംകെയുടെ കഥയിൽ ഓക്കേ വരുന്ന ഒരു ഫീൽ ബ്രാൻഡ് items use ചെയ്യുന്ന നായകൻ..ഇംഗ്ലീഷ് തെറികൾ…? ഇതൊക്കെ മൂപരുടെ main items ആണ്………
നല്ല ഡീറ്റേയില് ആയി ഓരോ ഭാഗവും പറഞ്ഞു പോയി..അപർണ ആകുമോ നായിക എന്ന് വിചാരിച്ചിരുന്നു എന്നാല് അത് മാറി . .. ചെക്കൻ ദേഷ്യക്കരൻ ആണ് ആ പെണ്ണിൻ്റെ അവസ്ഥ ഇനി എന്തവുമോ… ഹരി ഏട്ടൻ ആരാണ് എന്ന് അറിയാൻ കാത്തിരിക്കുന്നു.
സ്നേഹത്തോടെ സിദ്ധു.?
ചെക്കൻ അമേരിക്കൻ അല്ലേ.. അപ്പോ ബ്രാൻഡഡ് ഐറ്റംസ് ഒക്കെ വേണം ?. പിന്നെ അവന് മലയാളം തെറി അത്രെ വശം ഇല്ല .
ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം.. എല്ലാം വരും ഭാഗങ്ങളിൽ അറിയാം..
സ്നേഹത്തോടെ❤️
Pwolchu ……..
Orupad ishtamayi…..
Otta chodhyam next part eppozha…..
Katta waiting…….
സ്നേഹം ബ്രോ.. വൈകാതെ തരാട്ടോ ❤️
❤️❤️❤️
❤️
പ്രായം നോക്കാതെ പച്ചക്ക് ഇംഗ്ലീഷ് തെറി വിളിക്കാൻ എന്റെ നായകന്മാർക്ക് മാത്രം അല്ല നിന്റെ നായകനും കഴിയും അല്ലെ… ?
കൊള്ളാം കേട്ടോ.. നല്ല ഡീറ്റൈലിംഗ്.. പ്രേതെകിച്ചും ആ കുളപ്പടവിൽ വച്ച് അവളെ കാണുന്ന സീൻ കൊള്ളാം.. നായകന്റെ ആറ്റിട്യൂട് ഇഷ്ട്ടം, പിന്നെ അവസാനം വന്നവൻ പൊളി ആയിട്ടുണ്ട്.. മഹിന്ദ്ര കമ്മാണ്ടർ, ക്ലാസിക് ഒക്കെ ഒരു വികാരമാണ്..
അപ്പോൾ വെയ്റ്റിംഗ്…
സ്നേഹത്തോടെ… ❤️
ഏട്ടാ..
നോക്കി ഇരിക്കുവായിരുന്ന് നിങ്ങളുടെ കമൻ്റിന്..
ആ കഴിയും?. ഉറക്കം നഷ്ടപ്പെട്ട പിന്നെ പ്രായം ഒന്നും നോക്കില്ല..
ഒത്തിരി സന്തോഷായിട്ടോ ഇഷ്ടപെട്ട ഭാഗം എടുത്ത് പറഞ്ഞതിൽ.. അവസാനം വന്നവൻ അത് ആര എന്ന് വരും ഭാഗങ്ങളിൽ അറിയാം.
ഒത്തിരി സ്നേഹത്തോടെ❤️
കഥ ജോറായിട്ടുണ്ട് പക്ഷെ mk ടച്ച് നല്ലോണം feel ചെയ്തു. MK ആണോ editing ചെയ്തത്?.
എന്തായാലും പൊളി ആയിട്ടുണ്ട് ആദ്യം കോളേജിൽ വച്ചു ഒരു പെൺകുട്ടിയെ കണ്ടപ്പോൾ അവൾ ആയിരിക്കും ഹീറോയിന് എന്ന് കരുതി അപ്പോഴാ കുളപ്പടവിലെ scene അതും കല്യാണവും കണ്ടപ്പോൾ ഇങ്ങനെ ഒരു scene ഉറപ്പിച്ചു. പക്ഷെ ഹരി അവനെ ഓൾക്ക് ഇഷ്ടമായിരിക്കുമോ എന്നൊരു സംശയം ഉണ്ട് പക്ഷെ ഓൾടെ name പറഞ്ഞതായി കണ്ടില്ല ?.
എന്തായാലും all the best
ആദ്യ തുടർകഥ അല്ലേ
പൊളിച്ചടുക്കാൻ കഴിയട്ടെ.
മുഴുവൻ ലവൾ തന്നെയാണ്. ഞാൻ ഈ നാട്ടുകാരൻ അല്ല ?
അതെ ഒരു എംകെ ടച്ച് ഉണ്ട് കഥക്ക്….എഡിറ്റിംഗ് ഇല്ലെങ്കിലും നന്നായി ഇൻഫ്ലുൻസ ചെയ്തിട്ടുണ്ട് എഴുത്തിന്റെ ശൈലി….
അപർണ തന്നെ നായിക ആയാൽ മതിയാരുന്നു
ഞാൻ തന്ന എഡിറ്റ് ചെയ്തത്. കുറച്ച് കഷ്ടപ്പെട്ട്?. പിന്നെ എംകെ ടച്ച് അത് ആളുടെ കഥകൾ വായിച്ച് സ്വാധീനിച്ചത് കൊണ്ടാവും. എന്നാലും എനിക്ക് സന്തോഷം ആയി അങ്ങനെ കേട്ടപ്പോ.സോ ഹാപ്പി.
ഹരി ആര എന്നും എന്താ ബന്ധം എന്നും അടുത്ത് തന്നെ അറിയാം
സ്നേഹത്തോടെ❤️
❤️❤️❤️❤️
❤️
Adipoli onnum parayanilla
സ്നേഹം ബ്രോ❤️
നന്നായിട്ടുണ്ട് ചേച്ച്യേ അടുത്ത ഭാഗം പെട്ടന്നായിക്കോട്ടെ
?
സ്നേഹം ലിലിസ്❤️
അടിപൊളി ആയിട്ടുണ്ട്
എവിടെയോ വായിച്ചപോലെ
അടുത്ത ഭാഗം പെട്ടന്നുവേണം
❤
ഇതുപോലെ കുറെ കഥകൾ ഇവിടെ ഉണ്ട് അതാവും.
ഇഷ്ടപെട്ടതില് സന്തോഷം കേട്ടോ..
സ്നേഹത്തോടെ❤️
Kollam. Itrem karuthiyilla. Good work keep going
താങ്ക്യൂ ബ്രോ.. ഒത്തിരി സ്നേഹം❤️
Vayichu ishtapettu… Next partinu wait cheyyunnu
സ്നേഹം പാവം❤️
അതെ പോലെ ആ എംകെ ടച്ച് എനിക്കിഷ്ടപ്പെട്ടു …നല്ല അവതരണവും
❤️❤️