കൃഷ്ണവേണി I [രാഗേന്ദു] 1003

Views : 127691

എന്നെ കുറിച്ച് പറഞ്ഞില്ലലോ അല്ലെ.. ഞാൻ ആഷ്‌ലി ഡേവ് ജോസഫ് കളപുരക്കൾ..

കോളേജിൽ ഏറ്റവും പ്രായം കുറഞ്ഞ സർ.. വയസ് 28.. ഇവിടെ ഉള്ള എല്ലാവരോടും നല്ല ഫ്രീ ആയി പരുമാറും പ്രത്യേകിച്ച് കുട്ടികളോട്..

അല്ലെങ്കിൽ തന്നെ പഠിപ്പിക്കുന്ന വിഷയം കണക്കാണ്. ഇനി ഞാനും മൊരടൻ ആയാൽ പിള്ളേര് ഒഴപ്പും.. ഇതാവുമ്പോ എന്നെ ഇഷ്ടമുള്ളത് കൊണ്ട് പഠിക്കും.. എന്ന് വിശ്വസിക്കുന്നു.. ഇനി കുറച്ച് ഉഴപ്പിയാലും ഞാൻ അങ്ങനെ വഴക്ക് ഒന്നും പറയില്ല.. അലെങ്കിലും ചില സാറുമാർ വീട്ടിൽ ഉള്ള ഫ്രുസ്റ്റ്റേഷൻ മൊത്തം പിള്ളേരുടെ എടുത്ത് തീർക്കും…

ഞാൻ നേരെ എൻ്റെ ഡിപ്പാർട്ട്മെൻ്റിൽ പോയി അറ്റെണ്ടെൻസ് ഷീറ്റ് ഒപ്പ് ഇട്ടു..
ഇന്ന് ക്ലാസ് ഫസ്റ്റ് ഡി സി മത്സിന് ആണ്.. ഞാൻ ആണ് ഇൻ ചാർജ്..

ക്ലാസിന് അടുത്ത് എത്തി.. പിള്ളേർ മഹാ അലമ്പ് ആണ് എന്ന് ആ ഒച്ചപ്പാട് കേട്ടപ്പോ തന്നെ മനസ്സിലായി…

അകത്ത് കയറി..

ഹലോ ഗയിസ്… വാട്ട്സ് അപ്പ്..?
ഞാൻ വളരെ കാശ്വൽ ആയി തന്നെ അവരെ വിഷ് ചെയ്തു..

ഗുഡ് മോണിംഗ് സർ….

അതെ.. നിങ്ങൾ ഇപ്പൊ കോളേജിൽ ആയി.. അപ്പോ സ്കൂളിൽ പാടുന്ന പോലെ ഈ പാട്ടൊക്കെ നിർത്താം..

ഞാൻ അവരോട് പറഞ്ഞു..

അവർ എന്നെ സൂക്ഷിച്ച് നോക്കുന്നുണ്ട്..

ആദ്യമായി ആവും ഒരു സർ ഇങ്ങനെ ഒക്കെ പറയുന്നത് ..

ഞാൻ അവരെ കണ്ണ് ഓടിച്ചു.. ദേ നിക്കുന്നു രാവിലെ കണ്ട നക്ഷത്ര കണ്ണുകാരി..

അവളുടെ മുഖത്തെ ചമ്മൽ കണ്ടതും എനിക്ക് ചിരി വന്നു .. പക്ഷേ ഞാൻ അത് മറച്ചുകോണ്ട് തുടർന്നു..

Recent Stories

243 Comments

  1. Kalakki chechi super

  2. Kalakkiyittund

    1. ഒത്തിരി സ്‌നേഹം❤️❤️

  3. Super ayittund chechi 😍😍😍😍😍😍😍😍

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹത്തോടെ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com