കാർത്തിയും മീനുവും [Kannettan] 56

അവനു പഠിക്കാനുള്ള മറ്റു എല്ലാം സഹായങ്ങളും ചെയുന്നത് ആ  സൗഹൃദവും അതിലെ കുഞ്ഞു അത്ഭുദമായ ആ മീനാക്ഷികുട്ടിയുമാണ്.  അന്ന് അവസാനം ഒരു കൈകൊടുത്തു പിരിയുമ്പോൾ ഞാനും വിചാരിച്ചു ഇതുപോലെ ഒരു കൂട്ടുകാരിയെ എനിക്ക് കിട്ടിയില്ലല്ലോ എന്ന്. ചെറിയ ഒരു ആസൂയയും തോന്നി എന്ന് കൂട്ടിക്കോ. എന്തായാലും അങ്ങനെ ഒരു inspiration എന്റെ ജീവിതത്തിലും വേണമെന്ന് തിരിച്ചറിവായിരുന്നു ആ നിമിഷം.

 

പിന്നീട് പലപ്പോളും ഞങ്ങൾ തമ്മിൽ ഫോൺ വിളികളും മെസ്സേജിങ് ഒക്കെ ഉണ്ടായി.  അങ്ങനെ ഒരു ഫോൺ call ആണ് ഇന്ന് അവന്റെ വീട്ടിലേക്ക് വണ്ടിയെടുക്കാൻ കരണമാക്കിയത്. മറ്റൊന്നുമല്ല അവനു അന്നത്തെ എക്സാം കിട്ടിയെന്നും ഒന്നര മാസത്തെ ട്രെയിനിങ് കഴിഞ്ഞു അവൻ  നാട്ടിൽ തന്നെ ഒരു ബ്രാഞ്ചിൽ കേറിയെന്നുമായിരുന്നു ആ call. നാട്ടിൽ ഉണ്ടെങ്കിൽ കണ്ടുകളയാമെന്നു ഞാനും വെച്ച്.  അവനെ മാത്രമല്ല അവളെയും.

 

നേരെ പോയി second left. ഇവിടെ മൂന്നാല് വീടുകളുണ്ടല്ലോ. അവിടെ കണ്ട ഒരു ചേട്ടനോട് ചോദിച്ചു ഉറപ്പിച്ചു കേറി കാളിങ് ബെൽ അടിച്ചു.  എന്റെ പ്രേതിക്ഷകൾ തെറ്റിച്ചു ഡോർ തുറന്നത് അവന്റെ അച്ഛനായിരുന്നു. അച്ഛൻ മാത്രമേയൂള്ളൂ അവനു. അതെനിക്ക് അറിയാം.  കഥാനായകൻ ജോലി കഴിഞ്ഞു എത്തിയിട്ടില്ല. എന്നെ കുറിച്ച് അവൻ പറഞ്ഞ ഒരു ഐഡിയയുള്ളതുകൊണ്ട് അങ്കിൾ ഒരുപാട് ബോർ ആക്കിയില്ല. കേറിയിരുന്നു ഒരു ചായ ഒക്കെ കുടിച്ചു ഒന്ന് സെറ്റിൽ ആയി. പിന്നെ കോഴ്സ് കഴിഞ്ഞിട്ട് ജോലിക്ക് ഒന്നും പോവാത്തതിന്റ സ്ഥിരം ചോദ്യങ്ങൾ. അത് കേട്ടും ഉത്തരം കൊടുത്തും ശീലമുള്ളതുകൊണ്ട് ഇതൊക്കെ നിസ്സാരം. അപ്പോളാണ് അവനും അവൾക്കുമായി ഞാൻ കരുതി വെച്ച രണ്ട് ഗിഫ്റ്റ് അങ്കിൾ കണ്ടത്.

“ഇതെന്താ മോനെ വല്ല കല്യാണത്തിനും പോന്നെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയതാ..?” എന്നെ ഒന്ന് ആക്കി. നമ്മൾ ഇതൊക്കെ എത്ര കണ്ടതാ.

” ഇല്ല

അങ്കിളെ അവനു കൊടുക്കാനാ.”

“രണ്ടും..?” ഇൻസ്റ്റഡ് ചോദ്യം.

“അല്ല.  ഒന്ന് അവന്റെ ഒരു ഫ്രണ്ടിന്”

“അത് ആരാ ഞാൻ അറിയാത്ത ഒരു ഫ്രണ്ട്..?” പിന്നെയും ചോദ്യം.

8 Comments

  1. ഇത് ഇത്രയേ ഉള്ളോ കഥ നല്ലതായിരുന്നു പക്ഷെ ഒരു ഏൻഡ് ഇല്ലല്ലോ

  2. നല്ല തുടക്കം page കൂട്ടി തുടരൂ

  3. അബ്ദു

    തുടർകഥയാണോ

  4. വിരഹ കാമുകൻ???

    ?

  5. thudarkadhayano ?
    thudakkam kollam.

  6. തുടർക്കഥ ആണോ . ഒരു end illath pole. Ezhuth ishtayitto. Next partinayi kathirikunu

  7. വിരഹ കാമുകൻ???

Comments are closed.