കാഴ്ചപ്പാട് [Aparna Aravind] 58

Views : 1343

കാഴ്ചപ്പാട്

Author : Aparna Aravind

 
 

ചേട്ടാ ഒരു ഐ പിൽ

ഫാർമസിയിലേക്ക് കയറിവന്നുകൊണ്ട് ആ പെൺകുട്ടി ഉച്ചത്തിൽ ചോദിച്ചതും അവനൊരു നിമിഷം അന്തം വിട്ടുനിന്നു…

എന്താ….

കേട്ടതിൽ എന്തോ തെറ്റുപറ്റിയതാവും എന്നോർത്തുകൊണ്ട് അവൻ ഒന്നുകൂടെ ചോദിച്ചു…

ചേട്ടാ.. ഈ ഐ പിൽ ഇല്ലേ… I pill….
എന്തെ? ഇവിടെ സ്റ്റോക്ക് ഇല്ലേ..?

യാതൊരു ഭാവവിത്യാസവുംകൂടാതെ അവൾ ഒന്നുകൂടെ ചോദിച്ചു…

ഓ… ഉണ്ടല്ലോ മോളെ…. എത്രയെണ്ണം വേണം കൊച്ചിന്….

അവന് അരികിൽ നിന്നിരുന്ന ഉമേഷേട്ടൻ ഉത്സാഹത്തോടെ ചോദിച്ചു..

ഒരു മൂന്നെണ്ണം എടുത്തേക്ക് ചേട്ടാ..

മൂന്നെണ്ണമോ… ഇതൊക്കെ കൊച്ച് താങ്ങുമോ???

അർത്ഥം വെച്ച ചിരിയാലെ അയാൾ വിഷളതയോടെ ചോദിച്ചു…

ഒന്ന് കഴിച്ചാൽ ഛർദിക്കാൻ സാധ്യതയുണ്ടെന്ന് ഫർമസിസ്റ് ആയ നിങ്ങൾക്ക് അറിയില്ലേ.. ഉടനെ അടുത്തത് കഴിച്ചില്ലെങ്കിൽ പണി പാളുമെന്നും അറിയില്ലേ…
കുറച്ചു ഗൗരവത്തോടെ അവൾ പറഞ്ഞു…

ഓ ഓ… ആയ്ക്കോട്ടെ…
ഇതൊക്കെ വാങ്ങിക്കാൻ കൊച്ചിന്റെ കെട്ട്യോനെ പറഞ് വിട്ടാൽ പോരെ…

വീണ്ടും വഷളമായൊരു ചിരിയോടെ ഉമേഷ്‌ ചോദിച്ചു…

അതെന്താ ചേട്ടാ പെണ്ണുങ്ങള് ഈ ഗുളിക വാങ്ങിയാൽ ഫലിക്കില്ലേ?
അത് മാത്രവുമല്ല ഈ ഗുളിക വാങ്ങാൻ വേണ്ടി മാത്രം ഇനി കല്യാണം കഴിക്കാനൊന്നും ഞാനില്ല…

പുച്ഛത്തോടെ അവൾ പറഞ്ഞു

അപ്പൊ കല്യാണോം കഴിച്ചില്ലേ…. താൻ ആള് കൊള്ളാല്ലോ….

ചുണ്ടിലൂടെ ഒലിച്ചിറങ്ങിയ ഉമിനീർ തുടച്ചുകൊണ്ട് അവൻ അവളെയൊന്ന് നോക്കി… ഇരുപത്തിയാറ് വയസ്സിനോളം പ്രായമുള്ള സുന്ദരിയായ ചെറുപ്പക്കാരി… ജീൻസും വൈറ്റ് കുർത്തയുമാണ് വേഷം.. മുടി ഉച്ചിയിലേക്ക് മനോഹരമായി കെട്ടിവെച്ചിട്ടുണ്ട്… മുഖത്ത് മറ്റ് അലങ്കാരങ്ങളൊന്നുമില്ലെങ്കിലും അവള് സുന്ദരിയാണ്…

കാശ് ബില്ലിങ്ങിൽ കൊടുത്ത് അവൾ പുറത്തേക്കിറങ്ങുമ്പോളും ഫർമസിയിലെ ആൺ-പെൺ പ്രജകളെല്ലാം അവളെക്കുറിച്ചുള്ള കഥ മെനയുകയായിരുന്നു…

Recent Stories

The Author

Aparna Aravind

19 Comments

  1. Aparna…kadha Super

  2. അപർണ,
    കാലിക പ്രസക്തം ആയ എഴുത്ത്, ഓരോ സ്ത്രീയ്ക്ക് നേരെയും ഉയരുന്ന കണ്ണുകളിൽ അത് ഏത് വിധത്തിലാണെന്നുള്ളത് പലപ്പോഴായി അറിഞ്ഞിട്ടുള്ളതാണ്.
    നല്ല ഉദ്യമത്തിന് ആശംസകൾ…

  3. നിധീഷ്

    ❤❤❤❤

  4. Ya sure

  5. Thank You

  6. അപർണ കുട്ടി ❤❤❤

    കുട്ടിക്ക് വളരെ കുറഞ്ഞ വാക്കുകളിൽ കൊണ്ടുതന്നെ ഇന്നത്തെ പൊതു സമൂഹത്തിന് സ്ത്രീ എന്ന വാക്കിനോടുള്ള കാഴ്ചപ്പാടുകളെ വ്യക്തമായി അവതരിപ്പിക്കാൻ സാധിച്ചു…ഒരുപാട് ഇഷ്ട്പ്പെട്ടു…
    ഇനിയും ഇതുപോലെ സമകാലിക പ്രസക്തി ഉള്ള വിഷയങ്ങൾ എഴുതികൊണ്ട് വരിക…എല്ലാവിധ ഭാവുകങ്ങളും!

    -മേനോൻ കുട്ടി

    1. Thank You

  7. 🧡🧡🧡🧡🧡🧡
    ഒരു ചെറിയ മറുപടി എല്ലാവർക്കും ആയി

  8. Kore enam inde ith pole….. Samadrohikal… Adich nattel potikanm ivanrmarde oke 🤒🤒🤒

    1. Athe

  9. 👍👍👍👍

    1. Thank You

  10. ഇതൊക്കെ വായിക്കുമ്പോള്‍ njanulpede ഉള്ള സമൂഹത്തോട് പുച്ഛം ആണ് തോന്നുന്നത്…

  11. Nice one …. maximum ee avastha varathirikkate aarkum

    1. Thank You

  12. വിരഹ കാമുകൻ💘💘💘

    👍👍👍

    1. Thank You

  13. സമൂഹത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തി കഥയിലൂടെ നന്നായി തന്നെ എഴുതിയിട്ടുണ്ട് … ✌️✌️✌️

    1. Thank You

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com