കാഴ്ചപ്പാട് [Aparna Aravind] 58

ഇനി ഏതവന്റെ തലയിലാണാവോ ഇവളൊക്കെ ചെന്ന് വീഴുക…

വായുഗുളിക വാങ്ങുന്ന ലാഘവത്തോടെയാണ് ഐ പില്ലോക്കെ വാങ്ങുന്നത്…

കല്യാണം പോലും കഴിച്ചിട്ടില്ല…

മൂക്കത്ത് വിരലുവെച്ച് എല്ലാവരും ചർച്ച തുടങ്ങി..
നാലഞ്ചു കൊല്ലമായി പെണ്ണുകിട്ടാത്തത്തിന്റെ എല്ലാ ദേഷ്യവും ഉമേഷ്‌ പെണ്ണായ അവളെ കുറ്റം പറയുന്നതിൽ കാണിച്ചു

പോയ അതേ സ്പീഡിൽ അവൾ ഒന്നുകൂടെ അവിടെക്ക് തിരിച്ചുവന്നതും എല്ലാവരും വീണ്ടും ചുറുചുറുക്കോടെ ആ ശരീരത്തെ കണ്ണുകൾ കൊണ്ട് കോത്തിവലിച്ചു

ചേട്ടാ മറന്നു.. ഒരു കോണ്ടം കൂടെ വേണം…

ഒരല്പം പോലും ശബ്‌ദം താഴ്ത്താതെ ഒരിറ്റ് ജാള്യതയില്ലാതെ അവളത് പറഞ്ഞതും വീണ്ടും കേട്ടുനിന്നവർ മൂക്കത്ത് വിരൽവെച്ചു…

ഏത് ഫ്ലേവർ വേണം കൊച്ചേ….
നിന്റെ ഒരു ശരീരപ്രകൃതിയ്ക്ക് സ്ട്രോബെറിയാ ബെസ്റ്റ്…. അത് എടുക്കാം ല്ലേ…

നേർത്ത ചിരിയോടെ ചുണ്ട് പതിയെ ഉഴിഞ്ഞുകൊണ്ട് ഉമേഷ്‌ പറഞ്ഞു

അത് തന്റെ പെണ്ണുമ്പിള്ളയ്ക്ക് വേണേൽ കൊടുത്തേയ്ക്ക്… അവർക്കാവും മാച്ച്.. തല്ക്കാലം ഒരു ഓറഞ്ച് ഫ്ലേവർ ഇങ്ങേടുക്ക്…

ബില്ല് അടച്ച് സാധനവും വാങ്ങി അവൾ പുറത്തിറങ്ങാൻ ഒരുങ്ങിയതും അവന്റെ കണ്ണ് അവളെ വരിഞ്ഞുമുറുക്കുന്നത് അവളറിഞ്ഞു

എന്താ ഉരുപ്പടി….

വഷളമായൊരു ചിരിയാലെ അവൻ കുറുകി…

എന്താടോ.. താൻ വിൽക്കാനല്ലേ ഇതൊക്കെ ഇവിടെ കൊണ്ട് വെച്ചിരിക്കുന്നത്… നിന്റെ കടി ഞാൻ മാറ്റി തരാമെടാ നാറി….

അകത്തേക്ക് പാഞ്ഞു കയറി അവന്റെ കഴുത്തിൽ കുത്തിപിടിച്ച് അവനെ പുറത്തേക്കിടുമ്പോൾ അവളുടെ കണ്ണ് ദേഷ്യം കൊണ്ട് ചുവന്നിരുന്നു…

തന്റെ ഷോപ്പിന്ന് ഗർഭനിരോധന ഗുളിക വാങ്ങുമ്പോൾ എന്തൊക്കെയോ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽക്കേണ്ടത് നിർബന്ധമാണെന്ന് അറിഞ്ഞല്ലോ…. എന്താടോ പെണ്ണുങ്ങൾക്കിതൊന്നും പാടില്ലേ….

കഴപ്പ് തീർത്ത് വരുന്നവൾമാരല്ല എപ്പോളും ഈ ഗുളിക വാങ്ങുന്നത്…. റേപ്പ് വിക്റ്റിo മുതൽ പലർക്കും ഇതാവശ്യമുണ്ട്…

പെണ്ണ്ങ്ങൾ പാഡും കോണ്ടാവും വാങ്ങുമ്പോൾ കണ്ണ് തുറിച്ച് നീ നോക്കുന്നതായി ഇനി എന്റെ കൈയിൽ പരാതി കിട്ടിയാൽ പൊന്നുമോന്റെ ആസനം പുകയും.. പറഞ്ഞേക്കാം….

19 Comments

  1. Aparna…kadha Super

  2. അപർണ,
    കാലിക പ്രസക്തം ആയ എഴുത്ത്, ഓരോ സ്ത്രീയ്ക്ക് നേരെയും ഉയരുന്ന കണ്ണുകളിൽ അത് ഏത് വിധത്തിലാണെന്നുള്ളത് പലപ്പോഴായി അറിഞ്ഞിട്ടുള്ളതാണ്.
    നല്ല ഉദ്യമത്തിന് ആശംസകൾ…

  3. നിധീഷ്

    ❤❤❤❤

  4. Ya sure

  5. Thank You

  6. അപർണ കുട്ടി ❤❤❤

    കുട്ടിക്ക് വളരെ കുറഞ്ഞ വാക്കുകളിൽ കൊണ്ടുതന്നെ ഇന്നത്തെ പൊതു സമൂഹത്തിന് സ്ത്രീ എന്ന വാക്കിനോടുള്ള കാഴ്ചപ്പാടുകളെ വ്യക്തമായി അവതരിപ്പിക്കാൻ സാധിച്ചു…ഒരുപാട് ഇഷ്ട്പ്പെട്ടു…
    ഇനിയും ഇതുപോലെ സമകാലിക പ്രസക്തി ഉള്ള വിഷയങ്ങൾ എഴുതികൊണ്ട് വരിക…എല്ലാവിധ ഭാവുകങ്ങളും!

    -മേനോൻ കുട്ടി

    1. Thank You

  7. ??????
    ഒരു ചെറിയ മറുപടി എല്ലാവർക്കും ആയി

  8. Kore enam inde ith pole….. Samadrohikal… Adich nattel potikanm ivanrmarde oke ???

    1. Athe

    1. Thank You

  9. ഇതൊക്കെ വായിക്കുമ്പോള്‍ njanulpede ഉള്ള സമൂഹത്തോട് പുച്ഛം ആണ് തോന്നുന്നത്…

  10. Nice one …. maximum ee avastha varathirikkate aarkum

    1. Thank You

  11. വിരഹ കാമുകൻ???

    ???

    1. Thank You

  12. സമൂഹത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തി കഥയിലൂടെ നന്നായി തന്നെ എഴുതിയിട്ടുണ്ട് … ✌️✌️✌️

    1. Thank You

Comments are closed.