കാലം കരുതി വെച്ചത് [അജു ഭായ്] 104

“ഇല്ല ഉമ്മി സമയം പോയി..”

ഞാൻ വണ്ടി നേരെ വിവേക്കും ആദിലും താമസിക്കുന്ന വീട്ടിൽ കയറ്റി… ആദിലിന്റെ വണ്ടി അവിടെ ഇരിപ്പുണ്ടായിരുന്നു.. ഞാൻ നേരെ അകത്തേക്ക് കയറി വിവേക് അവിടെ ഒരുങ്ങി ഇരിപ്പുണ്ട്…

“ടാ വാ പോകാം ” ഞാൻ അവന്മാരെ വിളിച്ചു…

“ടാ ഞാൻ നിന്നെ നോക്കി ഇരിക്കുവായിരുന്നു… ഇവൻ ഇന്ന് വരുന്നില്ലെന്ന് ” അവൻ എന്നോട് പറഞ്ഞു…

“ എന്താടാ ആദിലെ എന്ത് പറ്റി” ഞാൻ അവനോട് തിരക്കി…

“ഒന്നുമില്ലടാ.. ചെറിയ ഒരു പനി ”
അവൻ പറഞ്ഞു…

“വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം ” ഞാൻ അവനോട് പറഞ്ഞു…

“വേണ്ടടാ അത് മാറിക്കോളും ” അവൻ പറഞ്ഞോഴിഞ്ഞു…

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ നീ എഴുനേക്ക്.. വാ പോകാം ” ഞാൻ അവനെ നിർബന്ധിച്ച പിടിച്ചെഴുനെപ്പിക്കാൻ തുടങ്ങി…

“ഓഹ് മനുഷ്യന് സമാധാനവും തരില്ല… ഒന്ന് പോയി തരുമോ രണ്ട് എണ്ണവും.. എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം ” അവൻ എടുത്തടിച്ച പോലെ അങ്ങനെ പറഞ്ഞപ്പോൾ അവനെ പിടിച്ചു നിന്ന ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി… കാരണം എന്നോട് അവൻ ഇതുവരെ അങ്ങനെ സംസാരിച്ചിട്ടേ ഇല്ല… വിവേകിന്റെ അവസ്ഥയും ഇത് തന്നെ ആയിരുന്നു… നിറഞ്ഞു വന്ന കണ്ണുനീർ ആരും കാണാതെ ഞാൻ തുടച്ചിട്ട് പുറത്തേക്ക് ഇറങ്ങി എന്റെ കൂടെ വിവേകും ഉണ്ടായിരുന്നു…

“ടാ അവൻ ഇന്നലെ കോളേജ് കഴിഞ്ഞ് വന്നപ്പോൾ മുതൽ ഇങ്ങനെ ആട ” വിവേക് പറഞ്ഞു…

“എന്തോ കാര്യമായി പറ്റിയിട്ടുണ്ടെടാ.. ഇല്ലേൽ അവൻ നമ്മളോട് ഇങ്ങനെ പറയില്ല ”ഞാൻ അവനോട് പറഞ്ഞു….

ഞങ്ങൾ നേരെ വണ്ടി കോളേജികേക്ക് വിട്ടു.. ക്ലാസ്സിൽ ഇരിക്കുമ്പോഴും എന്റെ ചിന്ത അവൻ ഞങ്ങളോട് അങ്ങനെ പറഞ്ഞതിൽ ആയിരുന്നു…ഉച്ചക്ക് ഞങ്ങൾ രണ്ടും ഇരുന്നിടത് നിന്ന് അനങ്ങിയില്ല… പെട്ടന് അതുവഴി പോയ അയ്ഷയെ ഞാൻ കണ്ടു.. എനിക്ക് അവളോട് സംസാരിക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും… ആഫി പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാതെ വേട്ടയാടാൻ തുടങ്ങി… ഞാൻ അവിടുന്ന് നോട്ടം മാറ്റി വിവേകിനെ നോക്കി.അവന്റെ കണ്ണ് അയ്ഷയുടെ അടുത്ത് നിക്കുന്ന കുട്ടിയിൽ ആയിരുന്നു… ക്ലാസ്സിൽ ഇരിക്കാൻ ഞങ്ങൾക്ക് രണ്ടുപേർക്കും താല്പര്യം ഇല്ലായിരുന്നു… ഞങ്ങൾ രണ്ട് പേരും ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ തീരുമാനിച്ചു…

7 Comments

  1. വിരഹ കാമുകൻ???

    അടുത്തഭാഗം എന്ന് ആണ് ഇനി

  2. കിടു ??

  3. നിധീഷ്

    ♥♥♥

  4. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  5. Nannayittund

Comments are closed.