കാത്തിരിക്കാതെ… [Asif] 67

അവനെന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. അവിടെ കിടന്ന് പ്രാന്ത് പിടിക്കുന്നു എന്ന് തോന്നി ആരോടും പറയാതെ ഇറങ്ങി പോന്നതാണ് പക്ഷെ ശരത്ത് എന്റെ പിന്നാലെ കൂടി. ഞാൻ എന്തൊക്കെ പറഞ്ഞാലും എന്നിൽ നിന്നും അകന്ന് പോകാതെ.

എന്റെ ബൈക്ക് ചെന്ന് നിന്നത് ഞങ്ങളുടെ കുടുംബ പള്ളി മുറ്റത്താണ് ബൈക്ക് അവിടെ വെച്ച് പള്ളി കാട്ടിലേക്ക് നടക്കുമ്പോൾ ശരത്തും എന്റെ പിന്നാലെ കൂടി.

ഒരുപാട് പഴയതല്ലാത്ത ആ കബറിന്റെ അടുത്ത് ഞാൻ ഇരുന്നു. എന്റെ ഉമ്മയുടെ അടുത്ത്….

എന്റെ കണ്ണിൽ വെള്ളത്തിന്റെ പാട നിറഞ്ഞതും ഞാൻ അലറി കരഞ്ഞതും ശരത്ത് വന്ന് എന്നെ ചേർത്ത് പിടിച്ച് ആശ്വാസിപ്പിക്കാൻ ശ്രമിച്ചു. ഒരുപാട് കരഞ്ഞ് കണ്ണിലെ കണ്ണുനീർ വറ്റിയെന്ന് തോന്നുന്നു. തൊണ്ടയും വരണ്ടു ശബ്ദം ഒന്നും പുറത്തോട്ട് വരുന്നില്ല.

ഒടുവിൽ തളർന്ന് ശരത്തിന്റെ തോളിൽ താങ്ങി പള്ളി കാട്ടിൽ നിന്നും പുറത്തിറങ്ങിമ്പോൾ ഉമ്മ പഠിപ്പിച്ചതൊന്നും മറക്കാനോ മതം മറന്നോ എനിക്കു കഴിയില്ല എന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. അത് പോലെ… ഗൗരിയെ മറക്കാനും……..

13 Comments

  1. നന്നായിട്ടുണ്ട്

  2. അവസാനം അവർ ഒന്നിച്ചോ ഇല്ലയോ അത് മാത്രം മനസിലായില്ല ബാക്കിയെല്ലാം നന്നായിരുന്നു

    1. ഒന്നിക്കണം എന്നൊക്കെയായിരുന്നു എന്റെയും ആഗ്രഹം ചിലപ്പപ്പോൾ അടുത്ത ജന്മത്തിൽ അവർ ഒന്നിക്കുമായിരിക്കും. വേലിക്കെട്ടുകളില്ലാത്ത ലോകത്ത്….

  3. നിധീഷ്

    ക്ലൈമാക്സ്‌ അങ്ങോട്ട് കത്തിയില്ല.. ❤❤

  4. വേതാളം

    ക്ലൈമാക്സിൽ എന്തോ ഒരു കുറവ് ഉള്ള പോലെ

    1. അത് കഥയല്ല ജീവിതം ആയത് കൊണ്ടാണ് ഭായ്…???

  5. വിരഹ കാമുകൻ???

  6. നല്ല കഥ…
    ഒത്തിരി ഇഷ്ടമായി
    ?

  7. Religion ?

Comments are closed.