കാത്തിരിക്കാതെ… [Asif] 67

ഒടുവിൽ കോളേജ് കഴിയാറാപ്പോൾ അവൾ അകാരണമായി കാണിച്ച അകലം എന്നെ ഒരുപാട് വേദനിപ്പിച്ചു. അവളില്ലാതെ ഈ ജന്മം എനിക്കു പറ്റില്ല എന്ന് മനസ്സിലാക്കി തന്ന ദിനങ്ങളായിരുന്നു അത്.

ഒടുവിൽ കോളേജ് കഴിയുന്ന ദിവസം എന്നോടൊപ്പം ഒരിടത്തേക്ക് വരുമോ എന്ന് ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറിയ അവളെ നിർബന്ധിച്ച് മ്യൂസിയത്തിൽ കൊണ്ട് പോയി എന്റെ ഇഷ്ടം അറിയിച്ചപ്പോൾ അവൾ ഒഴിഞ്ഞ് മാറി.

ആ സങ്കടത്തിൽ വീട്ടിൽ തിരിച്ചെത്തിയ എന്നെ സ്വീകരിച്ചത് വെള്ളത്തുണിയിൽ പൊതിഞ്ഞ ഉമ്മയുടെ ശരീരമാണ്. എല്ലാം കൊണ്ടും തകർന്ന ഞാൻ മദ്യത്തിൽ അഭയം തേടിയപ്പോൾ. നിനച്ചിരിക്കാതെ ഒരു നാൾ അവളെന്നെ കാണാൻ വന്നു. മദ്യത്തിന്റെ ലഹരിയിൽ അവൾ വന്നത് ഒരു സ്വാപ്നമാണെന്ന് കരുതി എന്റെ സങ്കടങ്ങൾ എല്ലാം പറഞ്ഞ് ആ മടിയിൽ കിടന്ന് പൊട്ടിക്കരഞ്ഞു.

ഒടുവിൽ എന്നെ ചേർത്ത് പിടിച്ച് അവളുടെ കണ്ണുനീർ എന്റെ മുഖത്തേക്ക് വീണപ്പോഴാണ് അതൊരു സ്വപ്നമായിരുന്നില്ല എന്ന് ഞാൻ മനസ്സിലാക്കിയത്.

“ഗൗരി… ഗൗരി… ഗൗരി…” എന്ന് അലറി വിളിച്ച് അവളെ എന്റെ നെഞ്ചോട് ചേർക്കാൻ ഞാൻ ശ്രമിച്ചെങ്കിലും അവൾ എന്നിൽ നിന്നും ഒഴിഞ്ഞ് മാറി റൂമിന് പുറത്തേക്ക് പോകുമ്പോൾ അടക്കാതിരുന്ന വാതിൽ നോക്കി അലറി കരായാനെ എനിക്കയുള്ളു.

അവളന്ന് പോയെങ്കിലും പിറ്റേന്ന് മുതൽ സമയം കിട്ടുമ്പോഴെല്ലാം അവളെന്റെ അടുത്തേക്ക് ഓടിയെത്തി. അവൾ വരാത്ത ദിവസങ്ങളിൽ എന്റെ ഫോണിൽ അവളുടെ കോളുകളും മെസ്സേജുകളും കൊണ്ട് നിറഞ്ഞു.

അങ്ങനെ പതിയെ ഞാനും എന്റെ വിഷമങ്ങൾ മറന്ന് എന്റെ ഭാവിക്കായി അധ്വാനിക്കാൻ തുടങ്ങി. ഒരു ബിസിനെസ്സ് തുടങ്ങണം എന്ന എന്റെ കരിഞ്ഞു പോയ മോഹം വീണ്ടും മുളപ്പിച്ചത് അവൾ തന്നെയായിരുന്നു. ആ സമയത്തു അവളൊരു കമ്പനിയിൽ ട്രെനിയായി കയറിയിരുന്നു.

അങ്ങനെ എന്റെ ജീവിതം വീണ്ടും സന്തോഷം നിറഞ്ഞ ദിവസങ്ങൾ തിരിച്ചെത്തി. പക്ഷെ അത് കൂടുതൽ കാലം നീണ്ടുപോയില്ല.

“എന്റെ വിവാഹം ഉറപ്പിച്ചു…” ഇതായിരുന്നു അവളിൽ നിന്നും അവസാനം എനിക്കു ലഭിച്ച സന്ദേശം. എന്റെ ചങ്ക് പൊട്ടുന്നത് പോലെ തോന്നി. എന്ത് ചെയ്യണം എന്നറിയാതെയായ ഞാൻ, ഒരിക്കലും അവൾ സമ്മതിച്ചിട്ടില്ലെങ്കിലും അവൾക്കും എന്നെ ഇഷ്ടമാണ് എന്ന വിശ്വാസത്തിൽ അവളുടെ വീട്ടിൽ പോയി അച്ഛനോടും ജേഷ്ഠനോടും സംസാരിച്ചു.

എല്ലാം കേട്ട് കഴിഞ്ഞ് അച്ഛൻ നെടുവീർപ്പിട്ടപ്പോൾ അവളുടെ ചേട്ടൻ എന്നെ വീട്ടിൽ നിന്നും തള്ളിയിറക്കി. അത് കണ്ട് വന്ന ഗൗരി എനിക്കു വേണ്ടി അച്ഛനോടും ചേട്ടനോടും യാചിച്ചു, പക്ഷെ അതൊന്നും അവർ മുഖവിലക്കെടുക്കാതെ എന്നെ പുറത്തക്കി ഗേറ്റ് അടച്ചു.

കിട്ടിയ തല്ലിന്റെ വേദനയിലും അപമാനത്തിലും ഞാൻ ഈ ജീവിതം അവസാനിപ്പിക്കാൻ പുറപ്പെട്ടതാണ്. അവിടെയും അവളെന്നെ തോൽപ്പിച്ചു. ഞാൻ അവളുടെ വീട്ടിൽ നിന്നും ഇറങ്ങിയതിനു പിന്നാലെ എന്റെ സുഹൃത്ത് ശരത്തിനെ വിളിച്ച് കാര്യം പറഞ്ഞ് എന്റെ മുന്നിൽ എത്തിച്ചു.

13 Comments

  1. നന്നായിട്ടുണ്ട്

  2. അവസാനം അവർ ഒന്നിച്ചോ ഇല്ലയോ അത് മാത്രം മനസിലായില്ല ബാക്കിയെല്ലാം നന്നായിരുന്നു

    1. ഒന്നിക്കണം എന്നൊക്കെയായിരുന്നു എന്റെയും ആഗ്രഹം ചിലപ്പപ്പോൾ അടുത്ത ജന്മത്തിൽ അവർ ഒന്നിക്കുമായിരിക്കും. വേലിക്കെട്ടുകളില്ലാത്ത ലോകത്ത്….

  3. നിധീഷ്

    ക്ലൈമാക്സ്‌ അങ്ങോട്ട് കത്തിയില്ല.. ❤❤

  4. വേതാളം

    ക്ലൈമാക്സിൽ എന്തോ ഒരു കുറവ് ഉള്ള പോലെ

    1. അത് കഥയല്ല ജീവിതം ആയത് കൊണ്ടാണ് ഭായ്…???

  5. വിരഹ കാമുകൻ???

  6. നല്ല കഥ…
    ഒത്തിരി ഇഷ്ടമായി
    ?

  7. Religion ?

Comments are closed.