കലിംഗ (2) [ESWAR] 111

 

അവർ ഒന്നും മിണ്ടാതെ പരസ്പരം നോക്കി.ത്രെസ്സി അവരുടെ സാരി തുമ്പ് വച്ച് കണ്ണ് തുടച്ചു.അപ്പോൾ അവിടേക്കു ഒരു ആംബുലൻസ് വന്നു നിന്നു.അതിൽ നിന്നും മത്തായിയും അബ്ദുവും വെളിയിലേക്കു ഇറങ്ങി. കുറച്ചു പേർ ചേർന്ന് ജോണിന്റെ ബോഡി എടുത്ത് വീട്ട് മുറ്റത്തിൽ ഉള്ള പന്തലിന്റെ അകത്തു കൊണ്ടുപോയി വച്ചു. മത്തായി വീടിന്റെ ഉള്ളിൽ കേറി പള്ളിയിൽ അച്ഛനെയും വിളിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി. അച്ഛൻ ജോണിന്റെ  മുഖത്തേക്ക് നോക്കി. ത്രെസ്സി മറിയെ നോക്കി ചോദിച്ചു.

 

എടിയേ, ആ അച്ഛൻ… ജോണിന്റെ ഇളയത് അല്ലെ?

 

അതേടി…. വർക്കിയുടെ മൂന്നാമത്തെ മകൻ ജോസഫ് മാളികക്കൽ….. ഇപ്പൊ നമ്മുടെ ഇടവകയിലെ അച്ഛനാ… 

 

ജോസഫ് ജോണിന്റെ മുഖത്തേക്ക് നോക്കി നിന്നു. അബ്ദു അയാളുടെ അടുത്തായി വന്നു നിന്നു.40 വയസിൽ നല്ല കരുത്തുറ്റ ശരീരമായിരുന്നു അയാളുടേത്.അയാൾ ജോസഫിനെ നോക്കി.

 

ഞാൻ ഇപ്പൊ സംസാരിക്കുന്നത് കർത്താവിന്റെ ഇടയനായ ജോസഫ് അച്ഛനോടല്ല…. മാളികക്കൽ വർക്കിയുടെ  മകൻ ജോസഫ് മാളികക്കലിനോട് ആണ്. ഇത് ചെയ്‌ത തോമസിന്റെ കൊടൽ കീറി വെളിയിലിടാൻ ഒരു വാക്കാണ് ചോദിക്കുന്നെ…. 

 

അബ്ദുവിന്റെ ശക്തമായ വാക്കുകൾ കേട്ടതും ജോസഫ് അയാളെ നോക്കി.ജോസഫ് വീണ്ടും ദയനീയമായി ജോണിന്റെ കണ്ണുകളിലേക്കു നോക്കി.അബ്ദു അയാളുടെ കൈയിൽ കേറി പിടിച്ചു.അയാൾ നിറഞ്ഞ കണ്ണുകളിൽ പകയോടെ പറഞ്ഞു.

 

എൻ്റെ അച്ചായന് വേണ്ടി അത്ര എങ്കിലും…..

 

ജോസഫ് അയാളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.ത്രേസിയായും മറിയയും അവിടെ ഇരുന്ന് എല്ലാവരെയും നോക്കി.

 

വർക്കിക്ക് ഒരു മോള് കുടി ഇല്ലായിരുന്നാ?

 

ആടി… മോളിക്കുഞ്ഞു, പക്ഷെ ദൈവം അതിനു ആയുസ്സ്‌ കൊടിത്തില്ല…. പ്രെസവത്തിൽ മരിച്ചു പോയി.അതിന്റെ കെട്ടിയൊന്നാ മാർക്കോസ്… പിന്നെ അങ്ങേരുടെ മോൻ എഡ്ഡി…. ഇപ്പൊ അച്ചായനെന്റെ പല ബിസ്സിനസ്സും ഇവരാ നോക്കണേ….

 

തറവാട്ടിലെ എഡ്ഡിയുടെ മുറി…. 

14 Comments

  1. superb!!!!!!!!!!!!. katta waiting!!!!!!!!!!!!!

    All the very best for your exams.

    1. Thanks bro….

  2. Amboo full dhuroohatha aanallo.. Kure alukal iniyum varanund.. Nthokkeya nadakkan pokunne.. Kathirikkunnu.. Samayam pole ezhuthiyal mathi

  3. Bro adipowli aayittund

    1. Keep supporting bro….

  4. സൂര്യൻ

    ഇത്ര ഗ്യാപ്പ് കഥയുടെ interest കുറയ്ക്കു൦

    1. Bro,exams നടക്കുകയാണ്……so…..

      1. സൂര്യൻ

        എന്ന exam കഴിഞ്ഞിട്ട് ഇട്ട പോരെ. എന്തെല്ലു൦ ഉണ്ടെല്ല് എഴുതി വെക്കുക. Exam ൽ കൂടുതൽ ശ്രദ്ധ കൊടുക്കുക. കഥക്ക് ഗ്യാപ്പ് വരുന്നത് നല്ലതല്ല. എല്ലാം എഴുതി കഴിഞ്ഞ് കുറെച്ചെ പബ്ലിഷ് ചെയ്യ്. അപ്പോൾ ടെൻഷൻ അടിക്കാതെ പഠിക്കുകയും ആക്കാ൦.ഒരു അഭിപ്രായം പറഞ്ഞനെ ഉള്ളു. Your choice

        1. Thanks bro for the suggestion…

  5. വിരഹ കാമുകൻ ???

    Pwoli

  6. Powli muthae.

    1. Thanks machu….. keep supporting….

Comments are closed.