കരിമഷി കണ്ണുള്ളോള് 1 [ചുള്ളൻ ചെക്കൻ] 159

Views : 10080

കരിമഷി കണ്ണുള്ളോള്

Author :ചുള്ളൻ ചെക്കൻ

 

എന്റെ ആദ്യ കഥയാണ് എല്ലാവരും അഭിപ്രായം പറയണം
– ചുള്ളൻ ചെക്കൻ

ഞാൻ ജുനൈദ്
ഉമ്മ ആമിനയുടെയും ഉപ്പ ഹുസൈയിന്റെയും ഏക സന്ദതി.. ഉമ്മ സ്കൂൾ ടീച്ചർ ആണ്.. ഉപ്പ ടൗണിൽ ഒരു ഹോട്ടൽ നടത്തുകയാണ്… സമ്പത്തികമായി ബുദ്ധിമുട്ടുകൾ ഇല്ല… ഒറ്റ മോൻ ആയതിന്റെ എല്ലാ കാര്യങ്ങളിലും എനിക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു… ഇപ്പൊ ഞാൻ B tech കഴിഞ്ഞു നിക്കുകയാണ്… 4 വർഷം പഠിച്ചിട്ട് അടുത്ത വർഷം ആണ് ഞാൻ പാസ്സ് ആയത്.. അടുത്ത് നിന്ന് പഠിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം ദൂരെ പോയി പഠിക്കുന്നത് തന്നെ ആയിരുന്നു.. അതുകൊണ്ട് ഞാൻ മലപ്പുത്തു നിന്നാണ് പഠിച്ചത്… വീട്ടിൽ അത് അവധരിപ്പിച്ചപ്പോൾ ആദ്യം മുതലേ എതിർപ്പ് ആയിരുന്നു.. അവസാനം എന്റെ വാശിക്ക് പുറത്തേക്ക് പോയി പഠിച്ചോളാൻ അവർ രണ്ട് പേരും സമ്മതിച്ചു..

“എടാ നമുക്ക് ഒന്ന് പുറത്ത് പോകാം എന്റെ ഫോൺ പൊട്ടി പോയി.. അത് ഒന്ന് ഷോപ്പിൽ കാണിക്കണം ” ഉറക്കം എഴുനേറ്റ് ഫുഡ് കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ കുഞ്ഞുനാൾ മുതൽ ഒരുമിച്ച് പഠിച്ചും കളിച്ചും വളർന്ന എന്റെ അടുത്ത കൂട്ടുകാരനായ ഷുഹൈബ് വിളിച്ചു പറയുന്നത്….ഒരുപാട് നാൾ ആയി ടൗണിലേക്ക് ഒക്കെ ഒന്ന് പോയിട്ട്.. എന്തായാലും പോയികളയാം എന്ന് കരുതി ഞാൻ കഴിച്ചു എഴുനേറ്റു..എവിടെ പോയാലും നല്ല രീതിയിൽ ഒരുങ്ങി ആണ് ഞങ്ങൾ രണ്ട് പേരും പോകാറുള്ളത്..ഞാൻ വൈറ്റ് ഷർട്ടും ബ്ലാക്ക് പാന്റും എടുത്തിട്ട് ഇഞ്ച് ചെയ്തു കയ്യൊക്കെ നല്ലത് പോലെ മടക്കി വാച്ച് എടുത്തു കെട്ടി.. താഴേക്ക് വരുമ്പോൾ ഉമ്മ സ്കൂളിലേക്ക് പോകാൻ ഒരുങ്ങി നിക്കുകയാണ്…

“ഉമ്മ ഞാൻ സുക്കൂന്റെ കൂടെ ടൌൺ വരെ പോവുകയാണ് ” [ഷുഹൈബിനെ ഞങ്ങൾ ഒക്കെ അങ്ങനെ ആണ് വിളിക്കുന്നത് ]ഞാൻ ഉമ്മിയോട്‌ പറഞ്ഞിട്ട് ബൈക്കിന്റെ കീയും എടുത്തു പുറത്തിറങ്ങി ഷൂസ് ഇട്ട് നിക്കുമ്പോൾ ആണ് അവന്റെ വരവ് അവൻ ഒരു റെഡ് ചെക്ക് ഷർട്ടും ബ്ലൂ പാന്റ്സും വാച്ചും ഒക്കെ ഇട്ടാണ് വരവ്..

Recent Stories

The Author

ചുള്ളൻ ചെക്കൻ

12 Comments

  1. Supper story

    1. Evide next part

  2. നിധീഷ്

    💖💖💖💖

  3. പിന്നേ തുടരാതെ ?? വേഗം അടുത്ത പാർട്ട്‌ തായോ

  4. Nannayittund. Waiting 4 nxt part…

  5. പ്രതികാരം ചെയ്യണം അത് സ്നേഹത്തിന്റെ ഭാഷയിൽ. സ്വീറ്റ് റിവേൻജ്. നായകന്റെ വിൽ പവർ കുറയ്ക്കേണ്ട

  6. തുടരണം

  7. avale kalyanam kazhichu prathikaram veetanam

    1. അത് മാത്രം പോരാ ഒരു 5/6 മക്കളേം അവളെക്കൊണ്ട് പെറീക്കണം 🤣🤣🤣🤣

  8. പിന്നെ തീർച്ചായിട്ടു പ്രതീകാരം ചെയ്യണം.

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com