കരിമഷി കണ്ണുള്ളോള് 1 [ചുള്ളൻ ചെക്കൻ] 159

“മര്യാദക്ക് പരത്തിക്കോ, ഇല്ലേൽ ഇടി ഇപ്പൊ കൊള്ളും ” ഉമ്മ ചിരിച്ചുകൊണ്ട് കൈ മുറുക്കി ഇടിക്കാൻ വരുന്ന രീതിയിൽ വെച്ചു…ഞാൻ മറിച്ചൊന്നും പറയാതെ ചപ്പാത്തി പരത്താൻ തുടങ്ങി ഉമ്മ ചപ്പാത്തി ചുടാനും തുടങ്ങി..അങ്ങനെ ഞങ്ങൾ ഒരുമിച്ചിരുന്നു കഴിച്ചു…അങ്ങനെ രണ്ട് ദിവസം മുൻപ് വരെ ഞാൻ എങ്ങനെ ആയിരുന്നോ അതെ ജീവിതത്തിലേക്ക് ഞാൻ മാറിക്കൊണ്ട് ഇരിക്കുകയായിരുന്നു… അങ്ങനെ ഇരിക്കുമ്പോൾ ആണ് സുക്കുവിന്റെ കാൾ വരുന്നത്

“എടാ എനിക്ക് ടൌൺ വരെ ഒന്ന് പോകണം… അത്യാവശ്യം ആണ് ”അവന്റെ ശബ്ദത്തിലെ വിറയൽ മനസിലായപ്പോൾ അവനു കാര്യമായ എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്ക് തോന്നി..

“നീ വേഗം വീട്ടിലേക്ക് വാ ” എന്ന് പറഞ്ഞു കാൾ കട്ട്‌ ആക്കിയിട്ട് ഡ്രസ്സ്‌ മാറി പുറത്തേക്ക് ഇറങ്ങുമ്പോൾ അവൻ പുറത്ത് നിക്കുന്നുണ്ടായിരുന്നു… അവന്റെ കയ്യും കാലും ഒക്കെ വിറക്കുന്നുണ്ട്… അവൻ അങ്ങോട്ട് ഇങ്ങോട്ടും നടക്കുന്നു…

“എന്താടാ പ്രശ്നം? ” ഷൂ ഇടുന്ന സമയം ഞാൻ അവനോട് ചോദിച്ചു…

“എടാ, അത് 3 ആഴ്ച മുൻപ് നിഹാന ഇഷ്ടാണെന്ന് പറഞ്ഞെടാ.. ഇന്നലെ ഞങ്ങൾ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ അവളുടെ ഒരു കസിൻ അത് കണ്ടുകൊണ്ട് വന്ന് ഇന്നലെ മൊത്തം സീൻ ആയി.അവളുടെ ഇക്കമാരോടു പറയും എന്നാണ് പറഞ്ഞിരിക്കുന്നെ… ഇന്ന് ആ കസിൻ കൊച്ചിനോട് എന്തേലും പറഞ്ഞു കാര്യം സോൾവ് ആക്കണം… എന്താ പറയേണ്ടത് എന്ന് കിട്ടിണില്ല ”അവനു വീണ്ടും ടെൻഷൻ ആയി…

“അതൊന്നും ഓർത്തു നീ പേടിക്കണ്ട നീ കേറി ഇരിക്ക്.. അവിടെ പോയിട്ട് തീരുമാനിക്കാം ”എന്ന് പറഞ്ഞതും അവൻ വണ്ടിയിൽ കയറി…

“ആ കസിൻ കൊച്ചിനെ എവിടെ വെച്ച് കാണാൻ ആണ്?” ഞാൻ അവനോട് ചോദിച്ചു

12 Comments

  1. Supper story

    1. Evide next part

  2. നിധീഷ്

    ????

  3. പിന്നേ തുടരാതെ ?? വേഗം അടുത്ത പാർട്ട്‌ തായോ

  4. Nannayittund. Waiting 4 nxt part…

  5. പ്രതികാരം ചെയ്യണം അത് സ്നേഹത്തിന്റെ ഭാഷയിൽ. സ്വീറ്റ് റിവേൻജ്. നായകന്റെ വിൽ പവർ കുറയ്ക്കേണ്ട

  6. തുടരണം

  7. avale kalyanam kazhichu prathikaram veetanam

    1. അത് മാത്രം പോരാ ഒരു 5/6 മക്കളേം അവളെക്കൊണ്ട് പെറീക്കണം ????

  8. പിന്നെ തീർച്ചായിട്ടു പ്രതീകാരം ചെയ്യണം.

    ❤❤❤

Comments are closed.