കരിമഷി കണ്ണുള്ളോള് 1 [ചുള്ളൻ ചെക്കൻ] 159

“ഇനി ഞാൻ കാരണം നിനക്ക് ഒരു പ്രേശ്നവും വരണ്ട ” വിഷമം കൊണ്ടും ഞാൻ കാരണം ആണല്ലോ അവനു ഇങ്ങനെ ഒരു അവസ്ഥാ ഉണ്ടായതെന്ന് ഉള്ള കുറ്റബോധം കൊണ്ടും ഞാൻ തല താഴ്ത്തി ആണ് ഞാൻ അവനോട് പറഞ്ഞത്…
അവൻ എതിർക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റി അവനു മറുപടി ഒന്നും ഇല്ലായിരുന്നു… അല്ലെങ്കിലും സ്വന്തം കാര്യം വരുമ്പോൾ എല്ലാരും അങ്ങനെ ആണല്ലോ ഞാൻ അവളുടെ അടുത്തേക്ക് പോയി നേരത്തെ നിന്ന ഇടത്തു നിന്ന് കുറച്ച് മാറി ആണ് നിക്കുന്നത് അവളുടെ കൂടെ കുറച്ച് കൂട്ടുകാരികളും ഉണ്ടായിരുന്നു… ഞാൻ അടുത്ത് ചെല്ലുന്നത് അവൾ കണ്ടു…

“എന്താ പ്രേതികാരം ചെയ്യാൻ വന്നതാണോ ” അവൾ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു…

“അല്ല, ഒരു സോറി പറയാൻ വന്നതാണ് ” കുറഞ്ഞ ശബ്ദത്തോടെ ആണ് ഞാൻ അത് പറഞ്ഞത്…

“എന്ത് പറയാൻ? കേട്ടില്ല ഒന്നുടെ പറ ” അവൾ കേട്ടിട്ടും കേക്കാത്തതുപോലെ കാണിച്ചുകൊണ്ട് പറഞ്ഞു അവളുടെ കുട്ടുകാർ എല്ലാം എന്നെ നോക്കി പരിഹാസത്തോടെ ഉള്ള ചിരി ചിരിക്കുന്നുണ്ടായിരുന്നു…

“ I am sorry, എന്റെ ഭാഗത്താണ് തെറ്റ് ” അവളുടെ മുഖത്തേക്ക് നോക്കിയില്ലെങ്കിലും കുറച്ചു ശബ്ദത്തിൽ തന്നെയാണ് ഞാൻ അത് പറഞ്ഞത്… പറഞ്ഞു തീർന്നതും ഉച്ചത്തിൽ ഉള്ള ചിരി ഞാൻ കേട്ടു… അവർ എല്ലാവരും കൂട്ടം കൂടി നിന്ന് എന്നെ കളിയാക്കി ചിരിക്കുവാണ്. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…

“ഓ സോറി അല്ലെ അത് കുറച്ച് ഉറക്കെ പറഞ്ഞാൽ പോരെ, ആഹ് പൊക്കോ ” അവൾ വലിയ ജാഡയിൽ എന്നോട് പറഞ്ഞു… അവിടെ നിന്ന് തിരിച്ചു നടക്കുമ്പോൾ എനിക്ക് എന്റെ തൊലി ഉരിഞ്ഞു പോയത് പോലെ തോന്നി.. തല താഴ്ത്തി ആണ് നടക്കുന്നത് മനസ്സിൽ വല്ലാത്ത ഒരു തരാം വേദനയായിരുന്നു… കണ്ണുകൾ നിറഞ്ഞിരുന്നു… കണ്ണടച്ചു നടന്ന ഞാൻ ആരുടെയോ ദേഹത്ത് പോയി ഇടിച്ചു നിന്നു… ഞാൻ കണ്ണ് തുറന്ന് നോക്കി എന്റെ അതെ പ്രായം വരുന്ന ഒരുത്തൻ..

“എന്താണെടാ അവളുമായി പ്രശ്നം ” എന്ന് ചോദിച്ചു അവൻ എന്റെ കോളേറിൽ കയറി പിടിച്ചു…

“എന്ത് പ്രശ്നം ഒരു പ്രേശ്നവും ഇല്ല ”ഞാൻ അവനോട് പറഞ്ഞു…

“ഒരു പ്രേശ്നവും ഇല്ലതെ ആണോ അവൾ നിന്നെ തല്ലിയത് ” അത് ചോദിക്കുമ്പോൾ അവന്റെ ശബ്ദം ദേഷ്യത്തിൽ ആയി അവന്റെ കൈ എന്റെ കോളേറിൽ മുറുകി

12 Comments

  1. Supper story

    1. Evide next part

  2. നിധീഷ്

    ????

  3. പിന്നേ തുടരാതെ ?? വേഗം അടുത്ത പാർട്ട്‌ തായോ

  4. Nannayittund. Waiting 4 nxt part…

  5. പ്രതികാരം ചെയ്യണം അത് സ്നേഹത്തിന്റെ ഭാഷയിൽ. സ്വീറ്റ് റിവേൻജ്. നായകന്റെ വിൽ പവർ കുറയ്ക്കേണ്ട

  6. തുടരണം

  7. avale kalyanam kazhichu prathikaram veetanam

    1. അത് മാത്രം പോരാ ഒരു 5/6 മക്കളേം അവളെക്കൊണ്ട് പെറീക്കണം ????

  8. പിന്നെ തീർച്ചായിട്ടു പ്രതീകാരം ചെയ്യണം.

    ❤❤❤

Comments are closed.