കൊടുത്തു. ഞാൻ ഒന്നും മിണ്ടാതെ അവൾ പറയുന്നത് കേൾക്കാനായി നിന്നു “അമാലേട്ടാ…. ഐ ആം സോറി… ഏട്ടൻ പറഞ്ഞിട്ട് പോകാത്തതുകൊണ്ടല്ലേ എന്നെ ഇത്രയും ചീത്തപറഞ്ഞത്. ഏട്ടനെന്നോടുള്ള ഇഷ്ടംകൊണ്ടല്ലേ അത്… ഇപ്പൊ കുറച്ചു കുറവുണ്ട് അതാ ഞാൻ പോകാഞ്ഞത്, എന്തായാലും ഞാൻ നാളെ ഡോക്ടറെ കാണാം… ഇപ്പൊ എന്റെ ഏട്ടന് സന്തോഷമായോ..??” സത്യത്തിൽ ഞാൻ ഒന്ന് കിടുങ്ങി… പടച്ചോനെ ഇതുവരെയില്ലാത്ത ഒരു സ്നേഹം ഇവൾക്ക് ചീത്തകേട്ട് കഴിഞ്ഞപ്പോൾ…. “ശരി മോളേ.. നീ കഴിക്ക്. നീ ഡോക്ടറെ കാണാൻപോയില്ല എന്നിട്ടു പോയി എന്നോട് കള്ളംപറഞ്ഞപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും വന്നു അതാ അങ്ങനെയൊക്കെ പറഞ്ഞത്.. നീ അങ്ങ് ക്ഷമിച്ചുകള. ഞാൻ പിന്നെ വിളിക്കാം..” ഞാൻ ഫോൺ കട്ട് ചെയ്തു റൂമിലേക്ക് നടന്നു. അവിടെ കൂട്ടുകാരെല്ലാം ഭക്ഷണം വിളമ്പി എന്നെ പ്രതീക്ഷിച്ചു ഇരിപ്പുണ്ടായിരുന്നു.
അവരുടെ ഒപ്പം ഭക്ഷണം കഴിച്ചു പായയും തലയിണയും എടുത്തു ഞാൻ ടെറസിലേക്ക് നടന്നു.. “എടാ കൊതുകുണ്ടാകും, മുംബൈയിൽ ഏറ്റവും കൊതുകുളത്തിവിടെയാണ്” എന്ന് അജു വിളിച്ചുപറഞ്ഞത് കാര്യമാക്കാതെ മുകളിലെത്തി. ഒരു മൂലയ്ക്ക് പായയും വിരിച്ചു അങ്ങനെ മാനത്തെ നക്ഷത്രങ്ങളെയും നോക്കി കിടന്നു.
അങ്ങനെ കിടക്കുമ്പോൾ എന്റെ മൊബൈലിലേക്ക് ഒരു മിസ്സ്ഡ് കാൾ. ആരാണെന്നറിയാനായി ഞാൻ ഫോൺ എടുത്തു ഡിസ്‌പ്ലേയിലേക്കു നോക്കി.
അതവളായിരുന്നു ജിസി…
ഞാൻ അവളെ തിരിച്ചുവിളിച്ചു. ഒറ്റ റിങിൽ ഫോൺ എടുത്തു പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു “ഏട്ടൻ കഴിച്ചോ..??, ഞാൻ കഴിച്ചൂട്ടോ…” “ഹും… ഞാനും കഴിച്ചു. ഉറങ്ങാനായി കിടക്കാൻ തുടങ്ങിയപ്പോഴാ നിന്റെ മിസ്സ്ഡ് കാൾ..” ഞാൻ പറഞ്ഞു… “ഇന്നുറങ്ങണോ ..??” എന്ന അവളുടെ മറുചോദ്യം എന്നെ അത്ഭുദപ്പെടുത്തി.
“ശരി.. ഉറങ്ങേണ്ട…” ഞാൻ തുടർന്നു “അച്ഛന്റെയും അമ്മയുടെയും രണ്ടുമക്കളിൽ മൂത്തവൻ, അമൽ രാഘവ്. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. അച്ഛൻ രാഘവൻ, അമ്മ അംബിക രണ്ടുപേരും ഷിപ്പിംഗ് കമ്പനിയിൽ ജോലിചെയ്യുന്നു. അനുജൻ വിമൽ രാഘവ് അവനും എന്നെപ്പോലെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. പക്ഷെ അവനിഷ്ടം ഓഫീസിൽ വർക്ക് ആണത്രേ അതുകൊണ്ടു ഇപ്പോൾ ജോലി ചെയ്തുകൊണ്ട് പഠിക്കുന്നു.. MBA in HR. ഞങ്ങൾ എല്ലാവരും ബാംഗ്ലൂരിൽ
Bakki evde bro??
ഇതിന്റെ ബാക്കിയിലെ ???
Story kollam. Kidukki❤️❤️