കഥയാണിത് ജീവിതം – 4 [Nick Jerald] 222

നീ കേട്ടിട്ടില്ലേ…. സമയവും കടന്നു പോകും…എന്ന വരി…? നമ്മൾ  ന്യൂജൻ പിള്ളേർ ആണേൽ ഇതിൻ്റെ കൂടെ പുതിയ വരിയും ചേർത്തിട്ടുണ്ട്… എന്നിട്ട് ഇതിലും മൂ*** തെറ്റിയ സമയം കടന്നു വരും… എന്ന്….വെറുതെ ആണ്…പ്രശ്നത്തെ നേരിടാൻ വയ്യാത്തത് കൊണ്ടാണ്…നമ്മടെ കോശിച്ചായൻ പറഞ്ഞ പോലെ വരാൻ പോകുന്ന പ്രശ്നത്തിൻ്റെ അവസാനം എന്ത് മൂർഥന്യ അവസ്ഥ ആണെങ്കിലും അവിടുന്ന് പുറകോട്ടു ചിന്തിച്ചു തുടങ്ങിയാൽ പിന്നെ പേടി എന്ന് പറഞ്ഞ സാധനം ഏഴ് അയലത്ത് കൂടി പോകില്ല….

അതുകൊണ്ട് പൊന്നുമോള് വേണ്ടാത്ത ചിന്ത ഒക്കെ എടുത്ത് കളഞ്ഞ് സുന്ദരി കുട്ടിയായിട്ട് ഇരുന്നോണം…ഇനി മേലാൽ ചാവണം..കൊല്ലണം…എന്ന് എങ്ങാനും പറഞ്ഞ് വന്നാൽ…കാലെ വാരി നിലത്ത് അടിക്കും ഞാൻ… പറഞ്ഞില്ലാന്ന് വേണ്ടാ…പിന്നെ ഒരു കാര്യം കൂടെ…

എന്നാലും എൻ്റെ ദുഷ്ടെ…നിൻ്റെ ശബ്ദം ആദ്യമായിട്ട് കേട്ടതാ….അതും കരഞ്ഞു കുളമാക്കി…ഒരുമാതിരി പട്ടി മൂളുന്ന പോലെ…എന്നേലും എൻ്റെ കൈയ്യകലത്തിൽ കിട്ടും…അപ്പോ പൊക്കിക്കോളാം…”

ഞാൻ തിരിച്ച് മെസ്സേജ് അയച്ചു…

” പൊക്കാൻ നീ ഇങ്ങു വാ…നിനക്ക് ഞാൻ നിന്ന് തരാം…എൻ്റെ ജന്മസിദ്ധമായ കണ്‌ഠനാദത്തെ ആണ് നീ അപമാനിച്ചത്…ഇതിന് നിനക്ക് മാപ്പില്ല..ജാഡ ഇല്ലാത്തത് കൊണ്ട് ആയിരിക്കും മോൻ തിരിച്ച് ഓഡിയോ ഇടാതെ ഇത്രയും വലിച്ച് വാരി എഴുതി അയച്ചത്…അത് കൊണ്ട് നിൻ്റെ ശബ്ദവും എനിക്ക് കേൾക്കണം…”

” അമ്പട പുളൂസു…തെക്കോട്ട് നോക്കി ഇരുന്നോ..എൻ്റെ മധുരമൂറുന്ന ഇമ്പസ്വരം നീ അങ്ങനെ കേക്കണ്ട…സമയം ആവുമ്പോൾ ഞാൻ തന്നെ കേപ്പിച്ചോളാം….മോൾ തൽകാലം ക്ഷമീ….”

” പോടാ ചതിയാ…നമ്മുടെ കൂട്ടിലെ കോഴി തന്നെ അല്ലേ… നിന്നെ എൻ്റെ കൈയ്യിൽ തന്നെ കിട്ടും…”

” വെറുതെ പൂവനെ ചൊറിയാൻ പോയാൽ അത് തലയിൽ കേറി അങ്ങ് നിരങ്ങും…പിന്നെ കൊത്തിപ്പറിച്ചേന്നും പറഞ്ഞോണ്ട് ഓടരുത്…സൂക്ഷിച്ച് കളിച്ചാൽ നിനക്ക് കൊള്ളാം…ഇല്ലേൽ കൊള്ളും…നേരം വെളുക്കാറായി…പോയി കിടന്നു ഉറങ്ങടീ…”

” ഹും…ശരി എന്നാ…”

” ആഹ്…വരവ് വെച്ചിരിക്കുന്നു….”

വളരെ കുറഞ്ഞ നേരം കൊണ്ടാണ് അവളുടെ മൂഡ് ഞാൻ മാറ്റിയെടുത്തത്… എനിക്ക് അതിൽ അതിശയം ഒന്നും തോന്നിയില്ല…അവളുടെ സന്തോഷം ആഗ്രഹിക്കാൻ ഞാൻ ഏത് അറ്റം വരെയും പോകും എന്ന ഒരു തീരുമാനം നേരത്തെ എടുത്തിരുന്നു…
ഇനി പെണ്ണ് പഴയ പോലെ ആകാതിരിക്കാൻ ഉള്ള വഴികൾ നോക്കണം…

ഒരുപക്ഷേ അതെല്ലാം മറക്കാൻ വേണ്ടിയായിരിക്കാം അവൾ പകൽ നേരങ്ങളിൽ തിരക്കിൽ ആയി ഇരിക്കുന്നത്…അത് അങ്ങനെ തന്നെ മുൻപോട്ടു കൊണ്ടുപോയാൽ അത്രയും നല്ലത്…

പിന്നീട് ഉള്ള ദിവസങ്ങളിൽ അവളോട് സംസാരിക്കുമ്പോൾ ഈ വക കാര്യങ്ങൾ ഞങ്ങളുടെ വിഷയത്തിൽ ഉൾപ്പെടുത്താതെ ഇരുത്താൻ ഞാൻ പരമാവധി ശ്രമിച്ചു..അതുകൊണ്ട് തന്നെ അവൾ കുറച്ചൂടെ ഉത്സാഹഭരിതയായി തുടങ്ങി എന്ന് ഇതിലൂടെ മനസ്സിലാക്കി…

ഈ സമയങ്ങളിൽ എല്ലാം പാക്കരൻ എന്നെ സസൂഷ്മം നിരീക്ഷിക്കുകയായിരുന്നു എന്നുള്ള വസ്തുത ഞാൻ ആകെ മറന്നുപോയിരുന്നു.. ഫോൺ ഉപയോഗിക്കുമ്പോൾ ഞാൻ കൂടുതൽ വികാരങ്ങൾ എൻ്റെ മുഖത്തൂടെ ഓടിച്ചുവിടുന്നു എന്ന് അവന് ഈ സമയങ്ങൾ കൊണ്ട് തന്നെ ബോധ്യപ്പെട്ടു. ഇനി അതിൽ കൂടുതൽ അവന് എന്നെ സംശയിക്കേണ്ടതില്ലല്ലോ…

” എന്താണ് മോനെ…? കൊറച്ച് ദിവസം ആയല്ലോ നിൻ്റെ ഈ മാറ്റം…മൊത്തം സ്വഭാവത്തിൽ ആകെ ഒരു വശപിശക്..? “

” ഏയ്…ഒന്നും ഇല്ലടാ…നിനക്ക് തോന്നുന്നെയാ…പുതിയ ജോലി ഒക്കെ ആയി എല്ലാം പതുക്കെ പച്ച പിടിച്ചു വരുവല്ലെ…അതിൻ്റെ ഒരു സന്തോഷം ഒക്കെ ആണ്…”

ഞാൻ പരമാവതി നിശബ്ദ ഭാവത്തിൽ അവതരിപ്പിച്ചു..

” പോന്നുമോനെ..നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് കൊറേ നാൾ ആയതാ…നിൻ്റെ സന്തോഷങ്ങൾ ഒക്കെ നീ എങ്ങനെ പ്രകടിപ്പിക്കും എന്ന് എനിക്ക് നന്നായിട്ട്  അറിയുന്ന കാര്യങ്ങൾ ആണ്…അതുകൊണ്ട് ഇനി അതിൽ പിടിച്ച് തൂങ്ങണ്ടാ …ആൾ ആരാ..?

” നിന്നോട് ഇനി ഒന്നും മറച്ചുവെക്കുന്നില്ല…അല്ലെങ്കിൽ നീ എങ്ങനെയും മണത്ത് അറിയും…എല്ലാം ഞാൻ പറയാം…പക്ഷേ ഇത് നിൻ്റെ വായിൽ നിന്ന് വേറെ ഒരു കുഞ്ഞു പോലും അറിയാൻ ഇട വരരുത്…”

” അതൊക്കെ പിന്നെ ആലോചിക്കാം… നീ ആദ്യം പറയ്…”

അവനോട് ബലം പിടിച്ചിട്ട് കാര്യം ഇല്ലെന്ന് മനസ്സിലാക്കിയ ഞാൻ ഉള്ള സത്യം മുഴുവൻ വള്ളി പുള്ളി തെറ്റാതെ തുറന്ന് പറഞ്ഞു…എങ്ങനെ കണ്ടുമുട്ടി എന്ന് മുതൽ ഇപ്പൊൾ വരെ ഉള്ള കാര്യങ്ങൾ ഇല്ല എല്ലാം….

എല്ലാം കേട്ടുകഴിഞ്ഞ് അവൻ കുറേ നേരം മിണ്ടാതിരുന്നു…

” ടാ…നി ഉറങ്ങിയോ..? “

” പോടാ…ഇത് വല്ലാത്ത ഒരു ഏണി ആണല്ലോ…എലി പുന്നെല്ല് കണ്ടപോലെ ഉള്ള നിൻ്റെ ഈ ചാട്ടം കണ്ട് ഞാൻ ഏറെക്കൊറെ സംഗതി ഇതാകുമെന്ന്  ഊഹിച്ചു..പക്ഷേ ഇങ്ങനെ ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചില്ല… ആട്ടെ..ഇനി എന്താ നിൻ്റെ ഉദ്ദേശം…അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പറയാതെ ഉള്ള ഈ മിണ്ടാട്ടം എത്ര നാൾ വരെ ഉണ്ടാകും..? “

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

Comments are closed.