കഥയാണിത് ജീവിതം – 4 [Nick Jerald] 222

തിരിച്ച് പോകുമ്പോൾ ഞാനും അവളും പിന്നെ വല്ല്യപപ്പേം കൂടെ ആണ് പോകുന്നത്…

ഹോസ്റ്റലിൽ ചെന്ന് കേറുമ്പോൾ ഞങ്ങൾ രണ്ടാളും മൂകം ആയിരുന്നു..ചെന്ന് കേറിയപ്പോഴേ ത്രേസ്യ വിളിച്ചു…ക്ലാസിൽ പോയത് കൊണ്ട് രാവിലെ അവൾക്ക് വിളിക്കാൻ പറ്റിയില്ല…പിന്നെ അവളുടെ കരച്ചിൽ ആയിരുന്നു..ഒരുവിധത്തിൽ സമാധാനിപ്പിച്ചു വെപ്പിച്ചു എന്നിട്ട് വീട്ടിൽ വിളിച്ചു ഇങ്ങു എത്തി എന്ന് പറഞ്ഞു … കാര്യങ്ങൾ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും തിരക്കി ഫോൺ വെച്ചു.

വീട്ടിൽ നിന്നും അധിക നാൾ അങ്ങനെ മാറി നിന്നുള്ള അനുഭവം എനിക്ക് ഇല്ലായിരുന്നു..അതുകൊണ്ട് തന്നെ ആദ്യം ഒക്കെ വളരെ ബുദ്ധിമുട്ട് ആയിരുന്നു…പിന്നെ ഇങ്ങനെ ഒക്കെ അല്ലേ ജീവിതം പഠിക്കുന്നത്…പിന്നിട് പതിയെ  സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ തുടങ്ങി..

കുറേ നാളത്തെ വിടവ് കാരണം ടച്ച് വിട്ടുപോയത് കൊണ്ട് ആദ്യം ഒക്കെ ജോലി ബുദ്ധിമുട്ട് ആയി തോന്നി…പക്ഷേ കൂടെ ഉള്ള പിള്ളേരും ടീം ഹെഡും ഒക്കെ നല്ല രീതിയിൽ സഹായിച്ചത് കൊണ്ട് പയ്യെ പയ്യെ അതും കൈപ്പിടിയിൽ വന്നു…

പ്രധാനമായും ഡ്രോയിംഗ് ആയിരുന്നു എൻ്റെ  മേഖല. പണ്ടേ ഒരു ചായ്‌വ് അങ്ങോട്ട് തോന്നിയത് കൊണ്ട് വിട്ടുകളഞ്ഞില്ല…കൈകൊണ്ട് അല്ലറ ചില്ലറ വരക്കുമെങ്കിലും സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വരകൾ അധികം വശം ഇല്ലായിരുന്നു… അതാണ് പിന്നിട് ഞാൻ ശ്രദ്ധ കൊടുത്ത്  പഠിച്ച് എടുത്തത്.

കാര്യങ്ങൾ ഒക്കെ നല്ല രീതിയിൽ പോയിക്കൊണ്ടിരുന്നു…ഇതിനിടയിൽ അവളോട് സംസാരിക്കാൻ ഉള്ള സമയം ഞാൻ എങ്ങനെയോ കണ്ടെത്തിയിരുന്നു…
ജോലി കഴിഞ്ഞ് വന്നാൽ വീട്ടിൽ വിളിക്കണം…അതും വീഡിയോ കോൾ തന്നെ വേണം എന്നാണ് ആനിയുടെ കൽപ്പന…പിന്നെ ത്രേസ്യേം കൂട്ടി ഗ്രൂപ്പ് കോൾ വിളിക്കും…വള്ളി പുള്ളി തെറ്റാതെ അന്ന് നടന്ന സർവ്വ കാര്യങ്ങളും വിവരിച്ചു പറയണം…എല്ലാം പറഞ്ഞു റെഡി ആക്കി വെച്ചു കഴിഞ്ഞാൽ പിന്നെ കുളിയും നനയും ..അത് കഴിഞ്ഞ് ഭക്ഷണം കഴിച്ച് കുറച്ച് നേരം ഫോണും തൊണ്ടിയിരുന്ന് നേരെ ഉറക്കത്തിലേക്ക് വീഴും …രാവിലെ എഴുന്നേൽക്കുന്നു…വീണ്ടും റിപ്പീറ്റ്…

അമ്മീടെ ഫുഡ് ആയിരുന്നു ഞാൻ ഒത്തിരി മിസ്സ് ചെയ്തത്…വീട്ടിൽ ഒക്കെ നിക്കുമ്പോൾ രാജയോഗം ആയിരുന്നു..ഹോസ്റ്റൽ ഫുഡ് ഒക്കെ അതോടെ വെറുത്തു പോയി…ഇടക്ക് വെച്ച് പിന്നെ ഞങ്ങൾ അവിടുത്തെ ഭക്ഷണം കഴിപ്പ് നിർത്തി പുറത്ത് ഹോട്ടലിൽ നിന്നും ആക്കി…

രണ്ടാം ശനി അവധി ആയൊണ്ടു വെള്ളിയാഴ്ച വൈകിട്ട് ആവുമ്പോഴേക്കും ഞങ്ങൾ വീട് പിടിക്കും…വീട്ടിൽ ചെന്നു കേറുമ്പോഴേ കിടിലൻ മണം അടിക്കും…പിന്നെ ഒറ്റ ഇരിപ്പിന് എല്ലാം അകത്താക്കും…പണ്ട് ആ ഭാഗ്യം എനിക്ക് ആയിരുന്നു… ഇപ്പം അപ്പന് കുശാൽ ആണ്..എന്നാലും അമ്മി കൺട്രോൾ ചെയ്തേ കൊടുക്കത്തൊള്ള്… അവധി കഴിഞ്ഞാൽ അവിടുന്ന് പിന്നേം തിരിച്ച് ഇങ്ങോട്ട്…

ഒരു എക്സ്പീരിയൻസ് ആയിക്കഴിഞ്ഞാൽ അവിടുന്ന് കടക്കാൻ ആയിരുന്നു എൻ്റെ ധാരണ.അപ്പൻ എപ്പോഴും പറയും..ഒരിടത്തും ഒരിക്കലും അള്ളിപ്പിടിച്ചു നിൽക്കരുത്…ടെക്നോളജി വളരുന്തോറും മാറ്റം നമ്മൾക്കും അനിവാര്യം ആണ്. യോഗ്യതക്ക് അനുസരിച്ച് ഉള്ള ജോലി തിരഞ്ഞ് എടുത്ത് മാറി കൊണ്ടിരിക്കുക..

നാടോടുമ്പോൾ നടുവെ ഓടണം എന്ന ശൈലി ഒക്കെ ഇതിൽ നിന്നുമാവാം തൊലിയുരിഞ്ഞ് വന്നത്…

നമ്മൾ നമ്മുടെ വിഷയത്തിൽ നിന്നും തെന്നിപോകുന്നു…തിരിച്ച് അതിലേക്ക് തന്നെ വന്നേക്കാം…

ടെലഗ്രാം വഴി അവളോട് മിണ്ടാറുള്ളതുകൊണ്ട് ഒരിക്കൽ പോലും പിന്നീട് ആ സൈറ്റിൽ കേറി അവളെ  നോക്കാൻ മനസ്സ് വന്നില്ല…
ഒരിക്കൽ ജോലി കഴിഞ്ഞു വന്ന് അവളോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ എന്നോട് ഒരു കാര്യം ചോദിച്ചു…

” എടാ.. നീ ഇതുവരെ ഒരിക്കൽ പോലും എൻ്റെ മുഖം കാണണമെന്നോ അതും പോയിട്ട് ഒരു ടിപ് പോലും അവിടെ വരുമ്പോൾ എനിക്ക് തന്നിട്ടില്ല…ശരിക്കും നിനക്ക് എന്നോട് ഒന്നും തോന്നിയിട്ടില്ലേ..?”

ഒരു നിമിഷത്തേക്ക് ഞാൻ എന്ത് പറയുമെന്ന് ആലോചിച്ചു…

” എടീ..നിനക്ക് എപ്പോഴേലും തോന്നിയിട്ടുണ്ടോ ഞാൻ നിൻ്റെ ശരീരം കാണാൻ ആണ് നിന്നോട് അടുത്ത് കൂടിയത് എന്ന്…?പലപ്പോഴും നീ നിന്നോട് തന്നെ കാണിക്കുന്ന കരുതൽ ആയിരുന്നു എൻ്റെ മനസ്സിനെ ആകർഷിച്ചത്…എന്തോ വലിയ പ്രശ്നം നിൻ്റെ കൂടെ തന്നെ ഉണ്ട്…അത് പക്ഷേ നീ ആരോടും വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല…അതുകൊണ്ട് തന്നെ ഞാൻ ധൃതി പിടിക്കാനും പോണില്ല…നിനക്ക് എന്ന് എന്നെ പൂർണ വിശ്വാസം വരുമോ.. അന്ന് മാത്രം എന്നോട് തുറന്ന് പറഞാൽ മതി…”

അവൾ ആദ്യം മറുപടി എഴുതാൻ തുടങ്ങി..പിന്നെ അത് നിന്ന്…കുറച്ച് കഴിഞ്ഞ് ഓഡിയോ റെക്കോർഡ് ചെയ്യുകയാണെന്ന് മുകളിൽ തെളിഞ്ഞു വന്നു…

ആദ്യമായി അവളുടെ ശബ്ദം കേൾക്കാൻ പോകുന്നു… നെഞ്ചുംകൂട് പൊളിഞ്ഞു വരുന്ന തരത്തിൽ ഉള്ള ഇടി കേൾക്കാം…ഞാൻ ഹെഡ്ഫോൺ- ഉം എടുത്ത് ഹോസ്റ്റലിൻ്റെ മുകളിൽ ടെറസിലേക്കു വിട്ടു…കുറച്ച് സമയത്തിന് ശേഷം അവളുടെ ഓഡിയോ വന്നു…

” എൻ്റെ മനസിലുള്ള ..ഞാൻ അറിഞ്ഞുവെച്ച എല്ലാ ചിന്തകളെയും ഒരുനിമിഷം കൊണ്ട്  തകർക്കുവാണല്ലോ നീ…വളരെ ചുരുക്കം ചിലരിൽ നിന്ന് മാത്രമേ ഞാൻ നിൻ്റെ കൂട്ടുള്ള സ്വഭാവം കണ്ടിട്ടുള്ളൂ…അതും പുരുഷന്മാരിൽ തന്നെ വളരെ വളരെ വിരളമായി…

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

Comments are closed.