കഥയാണിത് ജീവിതം – 4 [Nick Jerald] 222

അങ്ങനെ അവിടെ ഒരു ഹോസ്റ്റൽ – ഇൽ തങ്ങാൻ ഉള്ള തീരുമാനം എടുക്കേണ്ടി വന്നു..

അങ്ങനെ സംഭവബഹുലമായ പ്രവാസ ജീവിതത്തോട് വിടപറഞ്ഞു അപ്പൻ നാട്ടിൽ തിരികെ എത്തി.വീട്ടിൽ ഞാനും കൂടി പോയി കഴിഞ്ഞാൽ അമ്മി ഒറ്റയ്ക്ക് ആകും എന്നത് ഒരു പ്രയാസം ആയതുകൊണ്ട് പിന്നെ ഞാനും അപ്പനെ എതിർത്തില്ല…

ത്രേസ്യ ഇടക്ക് അവധിക്ക് വന്നിരുന്നു…ഞാൻ ഫോൺ കുറേ നേരം ഉപയോഗിക്കുന്നത് കണ്ട് അവൾക്ക് ചെറിയ സംശയം ഒക്കെ ആദ്യം തോന്നി തുടങ്ങി…കളിയും ചിരിയും കൂടിയ ഒരു സമയം അവൾ എന്നെ കൈയ്യോടെ പൊക്കി..പെണ്ണിനോട് പറഞ്ഞില്ലേൽ അവൾ ആനിയെ കൂട്ടി വന്ന് മെനക്കേട് ആക്കും എന്ന് അറിയാവുന്ന കൊണ്ട് അങ്ങും ഇങ്ങും തൊടാതെ ഞാൻ ഒരു മുഖവുര കൊടുത്തു.

ടെലഗ്രാം വഴി ഈ അടുത്ത് പരിചയപ്പെട്ടത് ആണെന്നും എൻ്റെ കട്ട ചങ്ക് ആണെന്നും പറഞ്ഞപ്പോ ആദ്യം വിശ്വസിച്ചില്ല…പിന്നെ ഞാൻ പൊതുവേ മാന്യൻ ആയതുകൊണ്ടും ?അവളോട് അതിര് വിട്ടുള്ള സംസാരം ഒന്നും ഇല്ലാത്തതുകൊണ്ടും ഞങ്ങൾ അയച്ചിരുന്ന ചാറ്റ് കാണിക്കാൻ ഒരു മടിയും തോന്നിയില്ല…

വായിച്ച് വായിച്ച് മുകളിലോട്ട് അവൽ പോകുന്നത് കണ്ടാണ് പിന്നെ ഞാൻ ഫോൺ തിരികെ തട്ടിപ്പറിച്ച് വാങ്ങിയത്….തുടക്കത്തിലേ മെസ്സേജ് ഒക്കെ കണ്ടാൽ അവള് പിന്നേം ടെറർ ആകും…

” ഇത്രേം വായിച്ചില്ലേ… എന്നിട്ട് എന്തെങ്കിലും തോന്നിയോ…ഇല്ലാലോ…അതുകൊണ്ട് മോൾ അത്രയും വായിച്ചാൽ മതി…”

ഞാൻ അൽപ്പം ജാഡ അഭിനയിച്ച് പറഞ്ഞു…

അത്രയും വായിച്ച് നോക്കി കുഴപ്പം ഒന്നും ഇല്ലെന്ന് തോന്നിയത് കൊണ്ടാണോ എന്തോ അവൾ ഒന്ന് അടങ്ങി…എന്നാലും പൂർണമായും വിശ്വസിച്ചു എന്ന് ആ ഭാവം കണ്ടിട്ട് എനിക്കു തോന്നിയില്ല.ഇനി ഇതിൻ്റെ പേരും പറഞ്ഞ് അവളെ മൈൻഡ് ചെയ്യാതെ ഇരുന്നാൽ വിവരം അറിയും എന്ന് ഭീഷണി പുറപ്പെടുവിച്ചിട്ടാണ് തിരിച്ച് പോയത്..

ഇനി ലെഫ്റ്റ് ആയ ടെലഗ്രാം ഗ്രൂപ്പിൻ്റെ ലിങ്ക് ഒക്കെ ഞാൻ ഇവിടെ നിന്ന് കണ്ടുപിടിക്കുമോ ആവോ…?

ഹോസ്റ്റലിൽ പോകുന്ന ദിവസം ആകെ ശോകം ആയിരുന്നു…പോകുന്നതിന് രണ്ടു ദിവസം മുമ്പ് തൊട്ടേ ആനിയെ സങ്കടത്തോടെ മാത്രമേ കാണാൻ കഴിഞ്ഞോള്ളു…അല്ലേലും മനുഷ്യർ ഒത്തിരി പാവം ആകരുതെന്ന് അപ്പൻ എപ്പോഴും പറയും…അങ്ങനെ ഉള്ളവർക്ക് ചെറിയ ഒരു സങ്കടം പോലും വലിയ വേദന സമ്മാനിക്കും..

പോകാൻ നേരം അമ്മി എന്നെ ഒത്തിരി നേരം കെട്ടിപിടിച്ചു കരഞ്ഞു..കണ്ട് നിന്ന അപ്പൻ പോലും തിരിച്ച് പോയി മുഖം കഴുകിയിട്ടാണ് എന്നെ പ്രാർത്ഥിച്ചു വിട്ടത്…ഞാൻ കരയാതെ പിടിച്ച് നിന്നത് എങ്ങനെ ആണെന്ന് എനിക്ക് പോലും അറിയില്ല… വീട്ടിൽ നിന്ന് ഇറങ്ങി കുടുംബത്ത് കേറി അപ്പാപ്പനേയും അമ്മാമ്മയേയും കണ്ടു.ഇറങ്ങാൻ പോകുമ്പോഴേക്കും ഒരു പൊതി എനിക്ക് തന്നിട്ട് പാപ്പൻ ” കുറച്ച് കപ്പലണ്ടി മുട്ടായി ആഹ്‌ടാ..അവിടെ വെറുതെ ഇരിക്കുമ്പോൾ കൊറിക്കാലോ…” എന്ന് പറഞ്ഞു…

അത്രയും കേട്ടതും എനിക്ക് പിടിച്ച് നിൽകാൻ ആയില്ല… ആനീടെ കരച്ചിലും ഇതുംകൂടെ ആയപ്പോൾ അപ്പാപ്പനെ കെട്ടിപിടിച്ചു കുറച്ച് നേരം അവിടെ ഇരുന്നു കരഞ്ഞു…പിന്നെ പയ്യെ അവിടെ നിന്നും ഇറങ്ങി…

ഇവരുടെ സ്നേഹത്തെ ആണെല്ലോ ഞാൻ കുറേ നാൾ കാണാതെ പോയത്…വലിയ അപരാധം തന്നെ അല്ലേ ഞാൻ കാട്ടിയത്…എന്നോട് പൊറുക്കണേ കർത്താവേ…

എന്നെ കൊണ്ടുവിടാൻ വീട്ടിൽ നിന്നും ആരും വന്നില്ല… ഒരുകണക്കിന് അത് തന്നെ ആണ് നല്ലതു…അത് പണ്ട് ആണെങ്കിലും അപ്പൻ നാട്ടിൽ അവധിക്കു വരുമ്പോൾ മാത്രമേ ഞങൾ ഒരുമിച്ച് വിളിക്കാൻ പോകത്തോള്ളു…

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

Comments are closed.