കഥയാണിത് ജീവിതം – 4 [Nick Jerald] 222

” ഒരുപാട് സന്തോഷം ഉണ്ടടോ…ഇത്രയും നേരം ഞാൻ എഴുതി അയച്ച് എൻ്റെ കൈ കെഴച്ചെങ്കിലും താൻ അത് മനസ്സിലാക്കിയില്ലോ…??..കൂടെ കാണും… എന്നും…നല്ലൊരു സുഹൃത്തായി…”

രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവൾ അതിൽ വന്നു..

” ആഹാ…അപ്പോഴേക്കും ഇങ്ങു എത്തിയോ…?”

” ഞാൻ ഇങ്ങനെ കാര്യങ്ങൾ ഒന്നും പിന്നത്തേക്ക് വെക്കാറില്ല…എല്ലാം ശടപടെ.. ശടപടെന്ന് ആയിരിക്കും….”

” അതെന്തായാലും കൊള്ളാം… എല്ലാ കാര്യങ്ങൾക്കും ഇങ്ങനെ തന്നെ ആണോ..?”

” അങ്ങനെ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു…പിന്നെ എന്തോ എല്ലാം മാറി മറിഞ്ഞു…ഇപ്പൊ വീണ്ടും ട്രാക്കിൽ തിരിച്ച് ഓടി തുടങ്ങി…അത് ഇനി ലക്ഷ്യത്തിൽ എത്തിക്കാൻ ഉള്ള തത്രപ്പാടിൽ ആണ്…”

” അതെന്തായാലും കൊള്ളാം… എന്തെങ്കിലും ഉപദേശം വേണമെങ്കിൽ എന്നോട് ചോദിച്ചാ മതി…”

” അതൊക്കെ ഇവിടെ ആവശ്യത്തിന് സ്റ്റോക്ക് ചെയ്ത് വെച്ചിട്ടുണ്ട്… കൂടുതൽ വേണ്ടി വന്നാൽ അപ്പോ ചോദിക്കാം…കേട്ടോ ഉപദേശി…?”

” ആയിക്കോട്ടെ മകനെ…”

അന്ന് വൈകിട്ട് തുടങ്ങിയ ആ ചങ്ങാത്തം എൻ്റെ ജീവിതത്തിൻ്റെ മറ്റൊരു തലം എനിക്ക് തുറന്ന് തരികയായിരുന്നു..

ഒരുപാട് കാര്യങ്ങളെ കുറിച്ച് അവൾക്ക് നല്ല അറിവ് ഉണ്ടായിരുന്നു…അതൊക്കെ വെച്ച് നോക്കുമ്പോൾ ഞാൻ അവളുടെ മുമ്പിൽ വെറും ശിശു…

തുടക്കത്തിൽ ‘എടോ’,’താൻ’ എന്ന് വിളിച്ചു കൊണ്ടിരുന്ന ഞങ്ങൾ വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ പോലും അറിയാതെ എടാ പോടാ ബന്ധം ആയി വളർന്നു…

ഞാൻ ചളി അടിച്ച് മുന്നേറുമ്പോൾ അവൾ ഉപദേശങ്ങളുടെ ഒരു വലിയ കുന്ന് തന്നെ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…അതൊക്കെ പിന്നിട് പല രീതിയിൽ എനിക്ക് ഉപയോഗവും ആയിത്തീർന്നിട്ടുണ്ട്.

ചെറിയ സമയം കൊണ്ട് തന്നെ എൻ്റെ വീട്ടിലെ ഒരു അംഗത്തെ പോലെ അവൾ മാറിക്കഴിഞ്ഞിരുന്നു..വീട്ടുകാരുടെ അഭിപ്രായം പോലെ തന്നെ ഞാൻ അവളോടും ചോദിച്ചിട്ടേ എന്ത് കാര്യവും ചെയ്യുകയുള്ളൂ…

ഒരു കാര്യത്തെ നമ്മൾ എങ്ങനെ നോക്കി കാണണം ..അതിനെ എങ്ങനെയൊക്കെ സമീപിക്കാം…അങ്ങനെ സമീപിച്ചാൽ ഉണ്ടാകുന്ന നേട്ടങ്ങൾ അല്ലേൽ ഭവിഷ്യത്തുകൾ അങ്ങനെ എല്ലാം അവൾ കിറുകൃത്യമായി പറഞ്ഞ് തരും…

ഇത്രയും ആയിട്ടും ഒരിക്കൽ പോലും ഞാനും അവളും പരസ്പരം സ്വന്തവിവരങ്ങൾ പങ്ക് വെച്ചിട്ടില്ലായിരുന്നു..എന്തോ.. എനിക്ക് അറിയണം എന്ന് ഉണ്ടായിരുന്നെങ്കിലും അവളുടെ സ്വകാര്യതയെ ഞാൻ തൽകാലം മാനിച്ചു.

ഇതിനിടയിൽ എൻ്റെ ജോലിയുടെ ക്ഷണക്കത്ത് വന്നു… എറണാകുളത്ത് തന്നെ ആയിരുന്നു എനിക്കും അവനും പോസ്റ്റിംഗ്  കിട്ടിയത്..തുടക്കക്കാരൻ അല്ലേ..അതോണ്ട് സാമാന്യമായ ശമ്പളവും…പക്ഷേ പോയി വരവ് ആയിരുന്നു ഏറ്റവും വലിയ പ്രശനം..

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

Comments are closed.