കഥയാണിത് ജീവിതം – 4 [Nick Jerald] 222

അതും പറഞ്ഞു ഞാൻ അവിടെ നിന്ന് ഇറങ്ങി…

” നീ പോവാന്നോടാ തൊമ്മിയേ..? “

” ആണേൽ..? “

” എൻ്റെ മിട്ടായി ഇവിടെ വചേച്ചും പോടാ…”

പാപ്പൻ ചൊറിഞ്ഞത് കേട്ടിട്ട് ഇറക്കാനും വയ്യ… ഇഷ്ട്ടപെട്ട ഐറ്റം ആയോണ്ട് കളയാനും വയ്യ…വല്ലാത്ത ഒരു മാനസിക അവസ്ഥ…

” വേണേൽ പറ്റിൽ എഴുതിക്കോ… എന്നിട്ട് അപ്പൻ വരുമ്പോൾ വാങ്ങിയാൽ മതി…”

നമ്മളോടാ കളി…??

തിരിഞ്ഞ് നടന്നപ്പോൾ പുറകിൽ നിന്നും എന്നെ എന്തോ പറഞ്ഞ് രണ്ടും കൂടെ ചിരിക്കുന്നത്  കേട്ടു… വെല്ല്യ മൈൻഡ് കൊടുക്കാതെ ഞാൻ സ്ഥലം വിട്ടു..

വൈകിട്ട് അവളോട് മിണ്ടാൻ നേരത്തെ സൈറ്റിൽ കയറി.നോക്കിയപ്പോൾ അവളും ഇന്ന് എനിക്ക് മുമ്പേ അവിടെ സ്ഥാനം പിടിച്ചിരുന്നു.

” ഇന്ന് നേരത്തെ ആണല്ലോ…പണി ഒക്കെ തീർത്തോ..? “

” ആരിത്… ടോണി കുട്ടനോ..? “

” അതേലോ…”

” ആഹ്..ഇന്ന് ജോലി എല്ലാം നേരത്തെ കഴിഞ്ഞു…അതുകൊണ്ട് നേരെ ഇങ്ങോട്ട് പോന്നു… അല്ലാ… എവിടെ ആയിരുന്നു ഇന്നലെ..? “

അവൾ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി…നമ്മളെ മൈൻഡ് ചെയ്യാൻ ഒരാൾ കൂടെ ആയല്ലോ…

” ഇന്നലെ എറണാകുളം വരെ പോയി…അത് പറഞ്ഞപ്പോഴാണ് ഓർത്തത്..ഒരു സന്തോഷ വാർത്ത ഉണ്ട്..”

” എന്താണ്..? “

” അങ്ങനെ ഞാൻ ഔദ്യോഗികമായി വി ഐ പി സ്ഥാനം രാജിവെച്ചു…”

” ഏയ്… ശെരിക്കും..? “

” അതേടോ..ഇന്നലെ അതിൻ്റെ ഇൻ്റർവ്യൂ ആയിരുന്നു…എനിക്കും എൻ്റെ ചങ്കിനും അങ്ങനെ ജോലി കിട്ടി..”

” അടിപൊളി…എന്തായാലും കൺഗ്രാജുലേഷൻസ്…എൻ്റെ എല്ലാ വിധ ആശംസകളും നേരുന്നു…ചിലവ് വേണം കേട്ടോ…”

” താങ്ക്സ്… അതിനെന്താ താൻ വാ…ഗംഭീരം ആയിട്ട് തന്നെ തന്നേക്കാം…”

” അയ്യെടാ..അതൊക്കെ പിന്നിട് ആവാം..എന്നാണ് ഇനി ജോയിൻ ചെയ്യുന്നത്..? “

” ഓഫർ ലെറ്റർ വന്നിട്ടില്ല…അത് വന്നിട്ട് വേണം ജോയിൻ ചെയ്യാൻ ..”

” ഓക്കേ…അപ്പോ താനും ഇനി ഇവിടെ കാണില്ല അല്ലേ…വല്ലപ്പോഴും നമ്മളെ ഒക്കെ ഓർക്കണേ..”

അപ്പോഴാണ് ഞാനും ആ കാര്യം ചിന്തിക്കുന്നത്… ശരിയാണല്ലോ..
ഇനി ജോലിക്ക് പോകാൻ തുടങ്ങിയാൽ പിന്നെ എങ്ങനെ അവളോട് സംസാരിക്കും…?
എങ്ങനെ പോയാലും ജോലി കഴിയാൻ വൈകും..അവധി ദിവസം വരെ പിടിച്ച് നിക്കാൻ ഒക്കും എന്ന് തോന്നുന്നില്ല…

കുറച്ച് നേരത്തെ ആലോചനയ്ക്ക് ശേഷം ഞാൻ അവൾക്ക് മെസ്സേജ് അയച്ചു..

” എടോ…താൻ തെറ്റായി എടുക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..? “

” എന്തോ ദുരുദ്ദേശം ആണല്ലോ…എന്തായാലും ചോദിക്ക്..”

” തനിക്ക് വിരോധം ഇല്ലെങ്കിൽ തൻ്റെ ഇൻസ്റ്റാ ഐടി – യോ ടെലഗ്രാം ഐടി – യൊ എനിക്ക് തരാമോ.. നമ്പർ ഒന്നും വേണ്ടാ..
ഞാനും ഇപ്പഴാണ് അതിനെ കുറിച്ച് ആലോചിച്ചത്…
ഇതാകുമ്പോൾ തന്നോട് വല്ലപ്പോഴും മിണ്ടാൻ ഒക്കുമല്ലോ…
ജോലി ഉണ്ടെങ്കിലും കുഴപ്പമില്ല..”

” അതൊന്നും വേണ്ടടോ…പിന്നെ അതൊക്കെ ബുദ്ധിമുട്ട് ആകും..”

” ഏയ്… എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല…”

” തനിക്ക് അല്ലാ… എനിക്ക്..???..”

” എടോ…ഞാൻ കാര്യമായിട്ട് തന്നെ ആണ് പറഞ്ഞത്…തൻ്റെ സൗഹൃദം ഒഴിവാക്കാൻ എനിക്ക് മനസ്സ് വരുന്നില്ല…എൻ്റെ ഫ്രണ്ട്സ് സർക്കിൾ വളരെ ചെറുത് ആണ്…
ഇപ്പൊൾ തന്നോട് മെസ്സേജ് അയക്കുന്ന ഞാൻ ഒരുപക്ഷേ തന്നേ നേരിൽ കണ്ടാൽ ചൊവ്വേ നേരെ സംസാരിക്കാൻ പോലും കഴിവ് ഇല്ലാത്ത ഒരാൾ ആണ്…. അത്രയ്ക്ക് മടുത്തു പോയ ഒരു ജീവിതം ആയിരുന്നു എൻ്റേത്..
പക്ഷേ ഇപ്പൊൾ ഞാൻ അതിൽ നിന്നും കര കയറാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്…ഞാൻ വീണ്ടും ഉറപ്പ് തരാം..എൻ്റെ ഭാഗത്ത് നിന്നും തനിക്ക് യാതൊരു വിധ ശല്യവും ഉണ്ടാകില്ല…”

എൻ്റെ മനസ്സിൽ തട്ടിയുള്ള വാക്കുകൾ ആയിരുന്നു അത് …ഒരിക്കൽ പോലും അവളുടെ ശരീരത്തോട് വേണ്ടാത്ത തരത്തിൽ ഒരു ചിന്തയും എന്നിൽ വന്നിട്ടിലായിരുന്നു …മറ്റുള്ളവർ കാണുന്നു എന്ന പൊ‌സസ്സീവ്നസ് ഒഴിച്ചാൽ…
അവളെ കൈവിട്ടു കളയരുത് എന്ന് ആരോ എൻ്റെ ഉള്ളിൽ നിന്നും ഉറക്കെ പറയുന്ന പോലെ എനിക്ക് തോന്നി…

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

Comments are closed.