കഥയാണിത് ജീവിതം – 4 [Nick Jerald] 222

കഥയാണിത് ജീവിതം – 3

Author :Nick Jerald

തുടരുന്നു…

കഴിഞ്ഞ് പോയ ദിവസങ്ങൾ പോലെ അല്ലായിരുന്നു എൻ്റെ പിറ്റെന്നു തൊട്ടുള്ള അവസ്ഥ.രാവിലെ എണീക്കാൻ തന്നെ വല്ലാത്ത ഒരു ഉന്മേഷം നിറഞ്ഞിരിക്കുന്നത് പോലെ തോന്നി.

അല്ലെങ്കിലും ജോലി ഒക്കെ സെറ്റ് ആയാൽ പിന്നെ ജീവിതം വേറെ ഒരു തലത്തിലേക്ക് മാറുവല്ലേ…

ആരുടെയും പുച്ഛത്തോടെ ഉള്ള നോട്ടം ഇനി കാണണ്ട…സ്ഥിരം ചോദ്യങ്ങൾ ഇനി കേൾക്കണ്ട…പണ്ട് ഇങ്ങോട്ട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ തന്നെ മറുപടി പറയാൻ പറ്റാത്ത സ്ഥാനത്ത് ഇന്ന് അങ്ങോട്ട് കേറി മിണ്ടാൻ ഉള്ള ധൈര്യം.. എന്താല്ലേ…

അന്ന് അങ്ങനെ ചടഞ്ഞ് ഇരുന്നത് ഇപ്പൊ ഓർക്കുമ്പോൾ…
ഹോ…എത്ര ലജ്ജാവഹം!!!

രാവിലത്തെ പണി എല്ലാം ഒതുക്കി നേരെ കുടുംബത്തേക്ക് വിട്ടു…
ഗേറ്റ് തുറന്നപ്പോഴേ കണ്ടു… സിറ്റൗട്ടിൽ പത്രം വായിച്ച് കൊണ്ടിരിക്കുന്ന അപ്പാപ്പനെ…

” പാപ്പോയ്..”

” കിടന്ന് ഒച്ച വെക്കാതെടാ.. എനിക്ക് ചെവിക്ക് കുഴപ്പം ഒന്നുമില്ല…”

” എന്താണ്..രാവിലെ തന്നെ പത്രത്തിൽ ആണല്ലോ…”

” നിൻ്റെ വീട്ടിൽ പിന്നെ രാത്രി ആണോടാ പത്രം വായിക്കുന്നത്…”

ആഹാ…കിട്ടി ബോധിച്ച്…

കൂടുതൽ അവിടെ നിന്നാൽ വീണ്ടും എന്നെ എടുത്തിട്ട് വാരും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അകത്തോട്ടു വെച്ച് പിടിച്ചു…

പ്രായം ആയെങ്കിലും അവർ രണ്ടുപേരും മാത്രമേ വീട്ടിൽ ഒള്ളൂ.  കുടുംബ വീടിനോട് ചേർന്ന് തന്നെ മക്കളും മരുമക്കളും ഉള്ളത് കൊണ്ട് ജോലിക്കാരെ ഒന്നും സ്ഥിരമായിട്ട് വെക്കാൻ അവർക്ക് താൽപര്യം ഇല്ലായിരുന്നു.

ആഴ്‌ച്ചയിൽ 2 ദിവസം വന്ന് ജോലിക്കാരി തൂത്തും തുടച്ചിട്ടും പോകും..ബാക്കി വെപ്പും കുടിയും എല്ലാം അമ്മാമ്മ തന്നെ നോക്കും.

അടുക്കളയിൽ ചെന്നപ്പോൾ അമ്മാമ്മ അവിടെ ഇരുന്നു മെഴുക്കുവരട്ടിക്കുള്ളത് അരിയുവായിരുന്നു..

” ശെടാ… രണ്ടുപേരും ഇവിടെ ഭയങ്കര അധ്വാനം ആണല്ലോ… ഒരാള് പത്രം കൊണ്ട് യുദ്ധം ചെയ്യുന്നു…ഇവിടെ കറികത്തി കൊണ്ടും…”

അലമാര തുറന്ന് മുകളിൽ ഇരുന്ന കപ്പലണ്ടി മിട്ടായി കൊറിച്ചോണ്ട് ഞാൻ ചോദിച്ചു. അപ്പാപ്പനു ഷുഗർ കുറയുമ്പോൾ കൊടുക്കാൻ വാങ്ങിച്ച് വച്ചേക്കുന്നത് ആണ്..?

” പിന്നെ ഇങ്ങനെ ഇരിക്കണമെങ്കിൽ വല്ലോം വയറ്റിലോട്ട് പോകണം ചെക്കാ…അല്ലേൽ പെട്ടെന്ന് മോളിലോട്ട് പോകും..”

” ആരാ ഈ പറയുന്നേ…ഇപ്പോഴും ഒരുങ്ങി ഇറങ്ങിയാൽ യുവമിഥുനങ്ങൾ പോലെ അല്ലായോ നിങ്ങൾ … തല്ലി കൊന്നാൽ പോലും നിങ്ങള് ചാകില്ല..”

” ദേ…എൻ്റെ കത്തീടെ വാക്കിനാ വന്ന് നിൽക്കുന്നത്…ഇത് വെച്ച് ഒരു പെട തന്നാൽ ഉണ്ടല്ലോ…”

കത്തി വീശിക്കൊണ്ട് എന്നെ കണ്ണുരുട്ടി കാണിച്ചു…

” കുടുംബം മൊത്തം ടെറർ ആണല്ലോ കർത്താവേ…ഞാൻ എങ്ങനെ ഒരു നല്ല കൊച്ചിനെ കെട്ടിക്കൊണ്ടു ഇതിൻ്റെ ഇടയിലേക്ക് വരും?”

” ഈനാംപേച്ചിെക്ക് മരപ്പട്ടി കൂട്ട് എന്ന് കേട്ടിട്ടില്ലേ…അതുകൊണ്ട് നിൻ്റെ സ്വഭാവം വെച്ചുള്ളത് തന്നെ ഇങ്ങു വന്നോളും..കൂടുതൽ ബുദ്ധിമുട്ടേണ്ടി വരില്ല…”

അപ്പോഴേക്കും പാപ്പനും പത്രം വായന കഴിഞ്ഞ് അങ്ങോട്ടേക്ക് വന്നു..

” രണ്ടും കൂടെ രാവിലെ തന്നെ എന്നെ തേക്കാൻ ഉള്ള രസീതും കൈപ്പറ്റിയിട്ട് ഇറങ്ങിയേക്കുവാ… നിങ്ങൾ ഒക്കെ ഇവിടെ മൂത്ത് നരച്ചു ഇരിക്കത്തെ ഒള്ളൂ…നോക്കിക്കോ…”

3 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️

Comments are closed.