എഴുത്തുകാരന്റെ പ്രണയിനിമാർ ❤💕💕💕 [ശങ്കർ പി ഇളയിടം] 73

Views : 1547

എഴുത്തുകാരന്റ പ്രണയിനിമാർ….

Author : ശങ്കർ പി ഇളയിടം

 

മരങ്ങൾ പോലും തണുത്ത്കോച്ചുന്ന മകരമാസ തണുപ്പിൽ മൂടൽ മഞ്ഞു പെയ്യുന്ന റോഡിലൂടെ മൂന്ന് പേരുമായി മൗണ്ടൻ ടോപ്പിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു  ഒരു ബൈക്ക്…അതിൽ നിന്ന് ഉറക്കെയുള്ള  കൂകി വിളികളും പൊട്ടിച്ചിരികളും   ഉയർന്നു ….പെട്ടെന്ന് ആ  ബൈക്ക്  എന്തിലോ  തട്ടികൊണ്ട്  ബ്രേക്ക്‌ കിട്ടാത്തെ നിയന്ത്രണം വിട്ടു പാഞ്ഞത് …പെട്ടെന്നാണ് അതു സംഭവിച്ചത് …..

” അയ്യോ ഹെല്പ്…ഞങ്ങൾ കൊക്കയിലേക്ക് വീണേ …. “

കൂട്ടത്തിലെ ഒരാൾ  കിടന്ന് നില  വിളിച്ചു…അതുകേട്ടതും അടുത്തു നിന്ന ആൾ അവനെ തട്ടി വിളിച്ചപ്പോൾ ആണ് ആൾക്ക് സ്വപ്നമാണെന്ന ചിന്ത വന്നത് അവൻ വെളുക്കെ ചിരിച്ചു കാർത്തികേയനെ ഒന്ന് നോക്കി….

കാർത്തികേയൻ… അതാണ് നമ്മുടെ നായകൻ

“ഡാ  കാർത്തി ..എന്തിനാടാ നീ താഴെ വീണപ്പോ ഞങ്ങൾ ബൈക്കിൽ നിന്ന് വീണെന്ന് പറഞ്ഞു നിലവിളിച്ചേ…?”

“ഞങ്ങൾ എന്ന് പറഞ്ഞത് ആരൊക്കെയാ?”

“അത് പിന്നെ ഞാനും….”

“ങേ നീയും പിന്നെ…. സ്വപ്നത്തിലെ നീയും ആണൊ…അവൻ ബാക്കി പറയാൻ പ്രയാസപ്പെടുന്നത് കണ്ട് കാർത്തികേയൻ ചോദിച്ചു?”

“ആ അതെ… അല്ല..അല്ല . ഞങ്ങൾ മൂന്ന് പേരുണ്ടായിരുന്നു. പെൺപിള്ളേരാ ഒന്ന് മല കാണാൻ പോയതാ…..

”അതാരാ അപ്പൊ ഞാൻ അറിയാതെ നിനക്ക് മൂന്നു പേര്?”
“അതോ അത് ഞാനും എന്റെ ഫാൻസും…”

“ഒരു കവിത പോലും എഴുതാത്ത നിനക്ക് ഫാൻസോ?….”

Recent Stories

The Author

ശങ്കർ പി ഇളയിടം

5 Comments

  1. 😄😄😄😄 namukk pinne only aaswaadanam✌️✌️

  2. ഒരു എഴുത്തുകാരൻ്റെ കഥ മോഷ്ടിച്ച് മറ്റൊരുത്തൻ സ്റ്റാർ ആവാ…… നടക്കുന്ന സംഭവങ്ങൾ ആണ്

  3. ഏക - ദന്തി

    ശങ്കരണ്ണാ , ഇപ്പോഴാണ് വായിക്കുന്നത് ..പലയിടത്തും നടക്കാറുള്ള സംഭവം ..ചുരുക്കി , കാച്ചി കുറുക്കി എന്നൊക്കെ പറയുന്ന പോലെ തന്നു. നന്ദി

    ഇഷ്ടായി ….

    തോനെ ഹാർട്സ് …..

    ഏക – ദന്തി

    1. ശങ്കർ പി ഇളയിടം

      😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com