ഒരു ബാംഗ്ലൂർ വാരാന്ത്യം 8 [Santhosh Nair] 952

ആരും കാണാതെ ഇവളെ എങ്ങനാണോന്നു തട്ടിക്കൊണ്ടു പോകുന്നത്? നോക്കുമ്പോൾ അവൾ താത്തായുടെ പുറകിൽ നിൽക്കുന്നുണ്ട്. സാധനങ്ങൾ ഒക്കെ അമ്മയുടെ കയ്യിൽ കൊടുത്തിട്ടു ഞാൻ മുകളിലത്തെ തളത്തിലേക്ക് പോയി. അവൾ എന്നെ മൈൻഡ് ചെയ്യുന്നതേ ഇല്ല, ദുഷ്ട. ഡൊ ട്ടോ എന്നൊക്കെ ചില ഒച്ചകൾ ഉണ്ടാക്കി നോക്കി. (“എന്റെ വിഷമം ബധിരകർണങ്ങളിലാണല്ലോ വീഴുന്നത് ഈശ്വരാ” ഈ പൊട്ടി). ഒരു ചെറിയ ചെറിയ പേപ്പർ എടുത്തു വിരൽനഖം വലിപ്പത്തിൽ നന്നായിട്ടു ചുരുട്ടി ഒറ്റ ഏറു കൊടുത്തു. ആ സമയം നോക്കി പാട്ടി വിളിച്ചു അവൾ അകത്തേക്ക് പോയി. ഏറു കൊണ്ടത് പാവം അമ്മാവനിട്ടു. അമ്മാവൻ ഏതോ ഉൽക്ക വീണപോലെ മുകളിലേക്ക് നോക്കുന്നു.

പിന്നേം കളിയിലായി ശ്രദ്ധ. ഇവരൊക്കെ എന്ന ഐഎഎസ്നു പഠിക്കുവാണോ? അത്രയ്ക്കുണ്ട് കോൺസെൻട്രേഷൻ.

എന്റെ കണ്ട്രോൾ വിടുമോ ദൈവമേ. ഇവളുടെ ഒരു കാര്യം. ഒന്ന് സംസാരിക്കണം ഇല്ലെങ്കിൽ ശരിയാവില്ല. ഞാൻ പതുക്കെ ഇറങ്ങി താഴേക്കു പോയി. അവൾ അമ്മയുടെയും പാർട്ടിയുടെയും ഇടയിൽ നിൽക്കുന്നു. ജീവിതം മടുത്തു. ഞാനെന്തേ ഇങ്ങനെ പഞ്ചാരയാകുന്നു? ശേ, മോശം. ഉള്ള ദേഷ്യവും പോക്കറ്റിൽ ആക്കി ഞാൻ എന്റെ റൂമിലേക്ക് വന്നു. മുറിയിൽ എന്തോ ഒരു പ്രത്യേക ഗന്ധം, എന്റെ മുറിക്കപരിചിതമായ സ്ത്രൈണ ഗന്ധം. something goes wrong with മി. ഞാൻ ഓടി ബാത്റൂമിൽ കയറി നന്നായി മുഖം കഴുകി ഇറങ്ങി.

തിരിച്ചിറങ്ങിയപ്പോൾ നിൽക്കുന്നു അത്തം നക്ഷത്രക്കാരി, അടക്കിപ്പിടിച്ച ചിരിയുമുണ്ട് മുഖത്ത്. എന്നെ കണ്ടയുടനെ ഇറങ്ങിപ്പോകാൻ തുടങ്ങി. ഞാൻ പെട്ടെന്ന് ഓടിച്ചെന്നു വാതിൽ അടച്ചു അവളുടെ വഴി തടഞ്ഞു നിന്നു. അവൾ എന്തെ എന്ന് ആംഗ്യത്തിലൂടെ ചോദിച്ചു. ആ കൊള്ളുന്ന ചിരിയും. ഞാൻ അടുത്തേക്ക് ചെന്ന്, അവളുടെ താടി പിടിച്ചുയർത്തി. അവൾ കണ്ണുകൾ അടച്ചു. ആ നെറ്റിയിൽ എന്റെ ചുണ്ടുകൾ പതിഞ്ഞു, കുറെ നേരം. അവൾ എന്റെ മാറിലേക്ക് ചാഞ്ഞു. കുറെ നേരം ആ നിൽപു ഞങ്ങൾ തുടർന്നു. ആ ആലിംഗനത്തിലൂടെ ഞങ്ങൾക്ക് പറയാനുള്ള പല കാര്യങ്ങളും ഞങ്ങളുടെ ഹൃദയങ്ങൾ കൈമാറി.

പെട്ടെന്ന് ആരോ ഉറക്കെ സംസാരിക്കുന്ന ശബ്ദം കേട്ടു ഞങ്ങൾ ആലിംഗനത്തിൽനിന്നും മുക്തരായി. അവൾ പെട്ടെന്ന് വാതിൽ തുറന്നു പുറത്തേക്കു ഓടിപ്പോയി. ഞാനും പുറത്തേക്കിറങ്ങി, ഭാഗ്യം ആരും കണ്ടില്ല.

ഇപ്പോൾ മനസ്സിനും ശരീരത്തിനും ഒരു അയവു തോന്നുന്നു. പിരിമുറുക്കം കുറഞ്ഞത് പോലെ. ചുണ്ടിൽ ഒരു ചിരിയോടെ ഞാൻ ഹാള് താണ്ടി നടന്നപ്പോൾ കൊച്ചഛൻ എതിരെ വരുന്നു. എന്തോ ആംഗ്യം കാണിക്കുന്നുണ്ട്, “എന്താ?” ഞാൻ ചോദിച്ചു “കവിളിലെ സിന്ദൂരം തുടക്കു മകനെ” എന്നു പറഞ്ഞു പുഞ്ചിരിച്ചു. ഞാൻ അല്പം ജാള്യതയോടെ കവിൾ തുടച്ചു.

എല്ലാവരും ഉച്ചഭക്ഷണം കഴിച്ചു ഒന്നുറങ്ങാനായി പോയി. എനിക്കും ശ്രീക്കും ഉറക്കം വന്നില്ല. ഞങ്ങൾ മുകളിലത്തെ തളത്തിലേക്കു പോയി. ദേഹശുദ്ധിയും മനഃശുദ്ധിയും അത്യാവശ്യം ആണെന്നുള്ള അപ്പൂപ്പന്റെ മുന്നറിയിപ്പ് മാനിച്ചു അല്പം അകലത്തിലാണ് ഇരുപ്പുറപ്പിച്ചത്. അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്നു. പിന്നെ അവിടെത്തന്നെ കിടന്നുറങ്ങിപ്പോയി.

ഉണർന്നപ്പോൾ മണി മൂന്നരയോളമായി. ഉണർന്നു നോക്കുമ്പോൾ ശ്രീയും നല്ല ഉറക്കം, പാവം വെറും തറയിൽ കിടക്കുന്നു. അവളെയും ഉണർത്തി താഴെ വന്നു നോക്കുമ്പോൾ ആരും ഉണർന്നിട്ടില്ല. കൈ കാൽ മുഖം കഴുകി നേരെ അടുക്കളയിൽ കയറി. ഫ്രിഡ്‌ജിൽ നിന്നും പാലെടുത്തു വെളിയിൽ വെച്ചു. എന്നിട്ടു പാത്രങ്ങൾ കഴുകി വെച്ചിട്ടു അടുക്കള ഒന്ന് ക്ലീൻ ചെയ്തു.

ചായക്ക്‌ വെള്ളം അടുപ്പിൽ വെച്ചു. പാലും തിളപ്പിച്ച്. പാട്ടിയും താത്താവും മധുരം കുറച്ചേ കഴിക്കൂ. അമ്മാവനും അച്ഛനും മധുരം കഴിക്കില്ല. കൊച്ചഛൻ മധുരപ്രിയനാണ്. ബാക്കി എല്ലാപേർക്കും സാധാരണ പോലെ മതി. എല്ലാവർക്കുമുള്ള ചായ എടുത്തു വെച്ചു.

ജാനകിചേച്ചിക്കും സരളച്ചേച്ചിക്കും അവരുടെ റൂമിൽ കൊടുത്തു “എന്താ കുഞ്ഞുങ്ങളെ, ഞങ്ങളെ ഒന്ന് വിളിച്ചൂടായിരുന്നോ” എന്ന് അവർ രണ്ടുപേരും ഒരേ സ്വരത്തിൽ. വെങ്കിയണ്ണന് ചായ കൊടുത്തു. പാട്ടിക്കും താത്താവുക്കും ഉള്ള ചായ എന്റെ മുറിയിൽ കൊണ്ട് കൊടുത്തു. അച്ഛനും അമ്മയ്ക്കും കൊച്ചച്ഛനും അമ്മാവനും ചായ കൊടുത്തു. എല്ലാവര്ക്കും ഞങ്ങളുടെ ചായ ഇഷ്ടപ്പെട്ടു കേട്ടോ.

നീ അക്കൗണ്ടിംഗ് ജോലി നിർത്തി കോട്ടയത്ത് ഒരു ചായക്കട തുടങ്ങിക്കൂടെ എന്ന് കൊച്ചച്ഛന്റെ ചളി. ഒന്നാമതെ അവിടുള്ള ചില കൂട്ടുകാരന്മാർ ദുഷ്ടന്മാർ നായർ ചായക്കട എന്ന് കളിയാക്കുന്നതിന്റെ കടുപ്പ് എനിക്ക് വേറെയുണ്ട്.

അഞ്ചുമണിക്ക് ജ്യോതിഷി അപ്പൂപ്പന്റെ കാൾ വന്നു. ഞങ്ങൾ കാത്തിരുന്ന ഒരു കാൾ. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. ഫോൺ സ്‌പീക്കറിലിട്ടു ഞങ്ങൾ സച്ചിൻ ഇന്ത്യക്കുവേണ്ടി ബാറ്റ് ചെയ്യുന്നതിന്റെ കമന്ററി കേൾക്കുന്ന ഉത്സാഹത്തോടെ ഇരുന്നു.

“കുട്ടികളുടെ കാര്യത്തിൽ ആശങ്ക വേണ്ടാ. എല്ലാം നന്നായി വരും. നിങ്ങൾ ചെയ്ത വഴിപാടുകളും പ്രാർത്ഥനകളും ഇവരുടെ ജീവിതത്തിൽ നന്മ കൊണ്ടുവരും. ധനു പുലരുന്നതിനു മുൻപ് ഒരു നിശ്ചയം വെച്ചോളൂ. കുംഭം ആദ്യം തന്നെ നമുക്ക് കല്യാണം നടത്താം. നാളെ നല്ല ദിവസമാണ്. പനച്ചിക്കാട് അമ്പലത്തിൽ പോയി അവിടുത്തെ മഹാവിഷ്ണുവിന്റെ മുമ്പിൽ തന്നെ ഒരു മോതിരമാറ്റം നടത്തിക്കൊള്ളുക. നിശ്ചയത്തിന് വേണ്ടിയുള്ള തീയതി ഞാൻ അറിയിക്കാം. കല്യാണം പള്ളത്തെ അമ്പലത്തിൽ നടത്താനുള്ള ഏർപ്പാടുകൾ ചെയ്യുക. ആർഭാടം വേണ്ടടാ. നിർബന്ധമാണെങ്കിൽ ഒരു റിസപ്ഷൻ നടത്തിക്കൊള്ളുക.
രണ്ടു തീയതി കളും ഞാൻ അറിയിക്കാം. ശുഭസ്യ ശീഘ്രം എന്നാണല്ലോ ചൊല്ല്.”

ഞങ്ങളെ അനുഗ്രഹിച്ചുകൊണ്ടു ഫോൺ കട്ടായി. പെട്ടെന്നൊരു പൊട്ടിക്കരച്ചിലുയർന്നു. പാട്ടിയും അമ്മയും അമ്മാവനും. ഒരുവശത്തു പൊട്ടിച്ചിരി – അച്ഛനും കൊച്ചച്ഛനും താത്താവും. വെങ്കിയണ്ണനും സരളച്ചേച്ചിയും ജാനകിചേച്ചിയും ആ സന്തോഷത്തിൽ പങ്കുചേർന്നു. സരളച്ചേച്ചി ഓടിപ്പോയി മണ്ണാറശ്ശാലയിൽ നിന്ന് കൊണ്ടുവന്ന പായസം എല്ലാർക്കും കൊടുത്തുകൊണ്ട് പറഞ്ഞു “മധുരം കഴിക്കൂ ആഘോഷിക്കൂ” ഇതുകേട്ട്എല്ലാവരും ചിരിച്ചു. പൊട്ടിച്ചിരിച്ചു.

(കുറെ നാളുകൾ കൂടി ഇത്രയ്ക്കു സന്തോഷം).

ഞാൻ ഉടനെ രമേശ് സാറിനെ വിളിച്ചു. സാർ അന്ന് ലീവിൽ ആയിരുന്നു. എന്തോ മെഡിക്കൽ എമർജൻസി. ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം. “മാധവാ മാട്ടിയല്ലോടാ” എന്ന് പറഞ്ഞു ചിരിച്ചു. സാറിന്റെ ഭാര്യയോടും സംസാരിച്ചു. അവർക്കും വളരെ സന്തോഷം. തിരിച്ചു എന്നോടും ഒരു സന്തോഷ വർത്തമാനം ഷെയർ ചെയ്തു. അവർക്കിത് മൂന്നാം മാസമാണ്. കല്യാണമായി അഞ്ചു വർഷങ്ങൾ കഴിഞ്ഞു. അവരുടെ ദാമ്പത്യവല്ലരിയിൽ ഒരു പൂ വിരിയാൻ പോകുന്നു. സത്യത്തിൽ ഞാൻ കരഞ്ഞു പോയി, സന്തോഷം കൊണ്ടു തന്നെ. അവർ എന്റെ കൂടെ കരഞ്ഞു.

രമേശ് പറഞ്ഞു. “ഇങ്ങനെ എല്ലാരും കൂടി കരയാതെ. ഇത് സന്തോഷിക്കാനുള്ള സമയമാണ്. പിന്നെ ഒരു പ്രശ്നമുണ്ട് മാധവാ, നീ ഉടനെ തിരികെ വരണം, അത്യാവശ്യമാണ്. ഇന്റെര്ണൽ ഓഡിറ്റ് തുടങ്ങാനായി. വ്യാഴാച വരാൻ പറ്റുമെങ്കിൽ വന്നേയ്ക്കൂ. ഈ ശനിയാഴ്ച ഒരു അത്യാവശ്യ മീറ്റിംഗ് ഉണ്ട്, അന്ന് രാവിലെ ഓഫീസിൽ വരണം, പിന്നെ ലഞ്ച് കഴിഞ്ഞു പിരിയാം”

32 Comments

  1. Enthu patti idavelakalude length koodunundalllo..5 bagangal ezhuthiyal author listil akille.
    Angine anel self publish nadathalo..

    1. Ariyilla mashe, yet to receive any update.
      9th part kurachu munpaanu publish aayathu (Admin Bros Busy aayirunnennu thonnunnu) sat midnight upload cheythathaanu.

  2. വളരെ നന്നായിട്ടുണ്ട് സന്തോഷേ…
    അങ്ങനെ അവർ അമ്പലങ്ങൾ ഒക്കെ സന്ദർശിച്ചു ദോഷം ഓക്കെ മാറ്റി അല്ലെ…..
    ഇനി കല്യാണത്തിന് തടസം ഒന്നും ഉണ്ടാവില്ല എന്നു കരുതുന്നു… പിന്നേ ഒരു സംശയം…
    ഈ ജോർജ് എന്ന ആളെ ശരിക്കും അറിയുമോ?? താങ്കളുടെ സുഹൃത്തവലയത്തിൽ ഉള്ള ആരെയെങ്കിലും ഈ പേര് ഇടീച്ചു ഇവിടെ ഇറക്കിയതാണോ.. ??? കുറേ വർണിച്ചത് കൊണ്ട് ചോദിച്ചതാ ???
    അടുത്ത പാർട്ട്‌ എപ്പോളാ
    ♥♥♥♥♥♥♥

    1. അറിയാം അത് രണ്ടു പേരെ മിക്സ് ചെയ്തു ഒന്നാക്കിയതാണ്. ഒരാളെ ബിന്ദുവിനറിയാം മറ്റെയാൾ എന്റെ കൂട്ടുകാരനും (സ്വഭാവം ഏറെക്കുറെ ഒരുപോലെ തന്നെ) ഹ ഹ. ഇതിൽ മെൻഷൻ ചെയ്ത എല്ലാവരും എന്റെ കൂട്ടുകാർ തന്നെ. (ചില വിവരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി എന്ന് മാത്രം). ഒൻപതാം ഭാഗം ശനിയാഴ്ച പാതിരാത്രി അപ്ലോഡ് ചെയ്തു ഇതുവരെ പബ്ലിഷ് ആയിട്ടില്ല. എന്താണോ? ഒരു വേള റിജെക്ട് ആയൊന്നും അറിയില്ല

      1. Ohhh ഇച്ചേനെ ആണോ മെൻഷൻ ചെയ്തെ ?????…. ബെസ്റ്റ് ആളെ ആണ്‌ സെലക്ട്‌ ചെയ്തെ…കുറേ ഒക്കെ കറക്റ്റ് അസ്സസ്മെന്റ് ആണുട്ടോ.. ???….. ഇപ്പോൾ കുറേ ഓക്കെ മാറി ??…… ബെസ്റ്റ് കുക്ക് ആട്ടോ……. അങ്ങനെ കുറേ ഉണ്ട്….. ഒരുമിച്ച് പറഞ്ഞാൽ ഇന്ന് അടിനടക്കും… ???..
        അപ്പൊ അടുത്ത പാർട്ടിൽ കാണാം..

        1. Nominte jnanadrishtiyil thelinjathaanu ??? pulliyude comments vaayichappol thanne aalinte character n behaviour randum 60% pidikitti
          Enikkishtappettu ??
          Best wishes to u (both)

  3. നന്നായിട്ടുണ്ട് ❤️❤️??

    1. Thanks ?

  4. ആദ്യ ഭാഗം വായിച്ചപ്പോൾ എന്റെ കണ്ണ് മിഴിഞ്ഞു വന്നു.. 500 രൂപ ചോദിച്ചപ്പോൾ ആ പെണ്ണിനെ വീട്ടിൽ വിളിച്ചുകൊണ്ടു പൊയ നായകൻ… ആളത്ര വെടിപ്പല്ലല്ലോ എന്ന് വിചാരിച്ചാണ് ബാക്കി വായിച്ചു തുടങ്ങിയത്…

    “ഗുഡ് നൈറ്റ്, നന്നായി ഉറങ്ങിക്കോണം. താങ്കൾ പേടിക്കേണ്ട. കുടിക്കാനുള്ള ചൂടുവെള്ളം ഫ്ലാസ്കിൽ ഉണ്ട്. ലൈറ്റ് ഓഫ് ചെയ്യേണ്ട, വാതിൽ കുറ്റി ഇടേണ്ട, ഞാൻ ചാരിയിട്ടേക്കാം. നമുക്ക് നാളെ സംസാരിക്കാം”.ഈ വരികളിൽ ഒറ്റ നിമിഷം കൊണ്ട് ഞാൻ മറുകണ്ടം ചാടി നായകന്റെ ഫാൻ ആയി ?
    പിന്നീട് അവൾ അമ്മാവന്റെ മകളാണെന്നുള്ള വെളിപ്പെടുത്തലും ഒക്കെ രസകരമായി വായിച്ചു..
    ഇടയ്ക്കൊക്കെ ചിരിച്ചു.. അത്രയും മികച്ച ശൈലി… പേജുകൾ നീങ്ങുന്നത് അറിയുന്നില്ല.. ?
    “അടിച്ചതും അമ്മ, അടികൊടുത്തിട്ടു കരഞ്ഞതും അമ്മ” ഒരുപാട് ഇഷ്ടം.. ❤
    വെങ്കിയണ്ണനും ജാനകി ചേച്ചിയും ഒന്നിച്ചതും ഇഷ്ടപ്പെട്ടു…
    ഇടയ്ക്ക് കല്യാണം നടക്കാതെ വരുമോ എന്ന് പേടിച്ചു.. അതെല്ലാം മാറിയത് വീണ്ടും സന്തോഷമേകി..
    ഒഴുക്കും എഴുത്തുമൊക്കെ മനോഹരം… ???
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..❤
    ആശംസകൾ ?

    1. നമസ്തേ and നന്ദി നിളാ ഒരിക്കലും first impression can’t be the best n lasting impression ???
      ഇതിലെ പല സംഭവങ്ങളും ആളുകളും എനിക്ക് പ്രിയപ്പെട്ടവയാണ്. ഒൻപതാം ഭാഗം ഇന്നലെ രാത്രി ഇട്ടിട്ടുണ്ട്. Admin Bros സമയം കിട്ടുന്നത് പോലെ അപ്‌ലോഡ് ചെയ്യട്ടെ

  5. ♥♥♥♥

    1. ????

  6. കഥ വളരെ നന്നായി. നല്ലയിടത്ത് ചെറിയ കുറവുകൾ എടുത്തു കാണിക്കുമല്ലോ. അതുകൊണ്ട് സൂചിപ്പിക്കുന്നു.
    കുംഭമാസത്തിൽ വിവാഹം സാധാരണ പതിവില്ല. ഇതിൽ ജ്യോതിഷി അപ്പൂപ്പൻ മുഹൂർത്ത നിഷിദ്ധ മാസത്തിൽ വിവാഹം നടത്താൻ പറയുന്നു എന്നതിലെ ശരികേട് ആണ് സൂചിപ്പിക്കുന്നത്.
    ബാക്കി ഭാഗത്തിന് കാത്തിരിപ്പ്.

    1. മകരം ആയിരുന്നു വരേണ്ടിയിരുന്നത്. ക്ലറിക്കൽ മിസ്റ്റേക്ക്. തെറ്റ് ചൂണ്ടിക്കാട്ടിയതിനു വളരെ നന്ദി.

      1. ഇതിൽ നിന്ന് ഒരുകാര്യം മനസിലായത്.. ആളുകൾ വളരെ ശ്രദ്ധിച്ചു വായിക്കുന്നുണ്ട് എന്നാ. ലോജിക് ഇല്ലാതെ വന്നാൽ ചൂണ്ടി കാണിക്കും….
        പിന്നെ എന്റെ ഒരു സംശയം എന്താച്ചാ.. കുംഭത്തിൽ കെട്ടിയാൽ പെണ്ണ് പെറൂല്ലേ??????..കാര്യമാക്കണ്ട.. തമാശ ആയി എടുത്താൽ മതി. ഇനി എന്നെ പൊങ്കാല ഇടാൻ വരേണ്ട ???

        1. Athoru astrological belief aanu. Nalla kaaryangal nalla samayam nadakkanamennu aagraham.
          9th partil njaan clarification koduthittundu, pakshe ithu vare publish aayittilla. More than 36 hours now.
          What would have happened?

  7. അന്ന് പറഞ്ഞതു തന്നെ എഞ്ചിനീറിങ് വിട്ടു ഒരു ചായ കട തുടങ്ങാൻ ? അതു ഓർമ വന്നു
    കഥ പോളി റൊമാൻസ് ഒകെ ഇങ്ങനെ ഒഴുകി വരട്ടെ ❤️❤️

    1. ?????
      Advertisement, eh??

  8. ബാക്കി വായിക്കാനായി ശനിയാഴ്ചക്ക് വേണ്ടി കാത്തിരിക്കുന്നു

    1. ,???❤️

  9. ന്നാ ഇനി ണ് നിചയത്തിന് കാണാം ??.

    1. ????☺️☺️????

  10. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤✨️?

    1. Thanks a lot ????

  11. ഈ ഡെയിലി പോസ്റ്റ് എങ്ങനെ സാധിക്കുന്നു. ഇവിടെ അടുത്ത പാർട്ട് ഒന്നും ആയില്ല.
    പിന്നെ കഥ നന്നായി. എന്തായാലും രണ്ടു പേരും ഒന്നിച്ചാണല്ലോ അപ്പൊ അമ്പലം ആയാലും ബീച് ആയാലും ഒരു പ്രശ്നവും ഇല്ല..
    സ്നേഹം❤️

    1. Daily post alla, ithu miniyaannittathaanu. Admin Bros Busy aayathukondu late aayi
      Sure ???
      Kazhinja 2 aazhcha muzhuvan lean period aayirunnu, many were on leave

  12. അവൻ വരട്ടെ മാധവൻ… അവനോടു പറയാം… ഹ ഹ ഹ ഹ…..
    മകനെ നീ പോകും വഴി പെരുന്നയിലും ഞാൻ മയിൽവാഹനൻ ഇരുപ്പുണ്ടായിരുന്നു…. ഹ്മ്മ് ആദ്യയത്കൊണ്ട് നോം ക്ഷമിച്ചിരിക്കുന്നു..
    നല്ല ഡീറ്റൈലിങ് ആരുന്നു… റൊമാൻസ് കുറഞ്ഞു പോയത് കാര്യം ആക്കുന്നില്ല… അത്രേം ജനങ്ങളുടെ കണ്ണ് വെട്ടിക്കാൻ മാധവനെ കൊണ്ട് പറ്റില്ല… പോട്ടെ വേവുവോളം നിന്നാൽ ആറുവോളം നിക്കാൻ പാടില്ലേ അല്ലെ.. ???..
    അപ്പൊ ഇനി നിച്ചയത്തിന് കാണാം ഞങ്ങളെ ഒക്കെ വിളിക്കുമല്ലോ… പാലക്കാട്ട് ആരിക്കുമോ നിച്ഛയം??.
    വിളിച്ചാൽ നിച്ചയത്തിന് കാണാം.. ഇല്ലെങ്കിൽ ഒരു ലോഡ് തെറി.. പാർസലൈ……. ??..
    അപ്പൊ ഇനി ശനിയാഴ്ച കാണാം ജോലി നടക്കട്ടെ….
    സ്നേഹം മാത്രം ❤❤❤❤❤❤❤❤❤❤

    1. Perunnayil pokaam. Theerchayaayum
      ??☺️☺️????

  13. Ok Saturday mathi kurachoode valiya part ayikote??..

    1. Nokkatte, theerchayaayum ??☺️?
      Time constraints ?

Comments are closed.