ഒരു ബാംഗ്ലൂർ വാരാന്ത്യം 8 [Santhosh Nair] 952

“ശരി സാർ” അത്യാവശ്യം ഇല്ലാതെ ഇദ്ദേഹം ഡിസ്റ്റർബ് ചെയ്യാറില്ല.അതുകൊണ്ടു പോകണം.ഞാൻ എല്ലാവരോടും പറഞ്ഞു. നാളത്തെ ചടങ്ങു കഴിഞ്ഞു ഞാൻ കോട്ടയത്തുനിന്ന് തന്നെ ബംഗലൂർക്കു പോകും. car പാലക്കാട്ടു കിടക്കട്ടെ. അതൊന്നു check ചെയ്തിട്ടേക്കാമെന്നു വെങ്കിയണ്ണൻ പറഞ്ഞു. Bangalore വീടിന്റെ കീ എന്റെകയ്യിലുണ്ട്.

രാത്രിയിൽ കോൺഫറൻസ് വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ എല്ലാവര്ക്കും ബഹുത് ബഹുത് സന്തോഷം ഹൈ. ജോർജ് വിടുന്നില്ല. ഇങ്ങേരു അഡ്വക്കേറ്റ് ആകേണ്ടിയിരുന്നു. എന്റെ സംശയം മറ്റുള്ള പഹയന്മാരും പഹച്ചിയും കൂടി ഇവനെ എരിവ് കയറ്റി വിടുന്നതാണെന്നാണ്.

പറഞ്ഞു പറഞ്ഞു നിശ്ചയവും കല്യാണവും ആദിരാത്രിയും ആദ്യത്തെ കുട്ടിയുടെ ഇരുപത്തെട്ടു വരെ പറഞ്ഞു ആഡ്വൈസുകളോട് ആഡ്വൈസുകൾ. കൂടാതെ “എന്തെകിലും സംശയം” ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുതെന്നു വേറെ. ഹെന്റീശ്വരന്മാരെ എല്ലാരേയും ഒഴിവാക്കി ഫോൺ വിളി തീർത്തു.

കുറച്ചു ഡ്രസ്സ് വാങ്ങിക്കണം. നേരെ ചലോ ശീമാട്ടി. എല്ലാവര്ക്കും നാളേക്കിടാനുള്ള ഡ്രസ്സ് വാങ്ങി. കൂട്ടത്തിൽ ഗീത രമേശിനും സൂസനും ഓരോ സെറ്റു സാരികളും പ്രത്യേകിച്ച് വാങ്ങി.

അച്ഛൻ കൊച്ചച്ഛൻ അമ്മാവൻ വെങ്കിയണ്ണൻ മൂന്നു പേർക്കും റെഡിമേഡ് ഷർട്ടും മുണ്ടും. താത്താവുക്കു മുണ്ടും അംഗവസ്ത്രവും, പാട്ടിക്കും അമ്മയ്ക്കും ചേച്ചിമാർക്കും മുണ്ടും നേര്യതും, എനിക്ക് വെള്ള ഷർട്ടും മുണ്ടും, ശ്രീക്കു കസവുള്ള settu സാരി. ഭീമയിൽ പോയി മോതിരങ്ങളും, കൂടാതെ പനച്ചിക്കാട്ടെ ദേവിക്കു സമർപ്പിക്കാനായി ഒരു താലിയും വാങ്ങി.

എല്ലാം കഴിഞ്ഞു വീട്ടിൽ വന്നു ഭക്ഷണം കഴിഞ്ഞു കിടന്നു. രാവിലെ അമ്പലത്തിൽ പോയി. അമ്പലത്തിലെ ശാന്തിയായ ശ്രീകുമാർ എന്റെ pazhaya സഹപാഠിയാണ്. അദ്ദേഹത്തിനോട് പറഞ്ഞു കാര്യങ്ങൾ എല്ലാം ശരിയാക്കി.

അപ്പുപ്പൻ പറഞ്ഞ മുഹൂർത്തത്തിൽ മോതിരം മാറി. നാണത്തോടെ നിൽക്കുന്ന ശ്രീയുടെ വിറയാർന്ന മോതിര വിരലിൽ ഞാൻ എന്റെ ആധാർ മുദ്ര പതിപ്പിച്ചു (meaning – ഒരു ഞെക്കു കൊടുത്തൂന്നു). മോതിരം എന്ന അധികാരവും. അപ്പോൾ ഞങ്ങളെ ആശീർവദിക്കാനെന്നോണം നാരായണ സ്വരൂപമായ ഒരു കൃഷ്ണപ്പരുന്തു ദര്ശനമേകി.

അങ്ങനെ ശ്രീ എന്റേതായിക്കഴിഞ്ഞുവെന്നു പറയാം. ഫങ്ക്ഷൻ കഴിഞ്ഞ ഉടനെ തന്നെ കൂട്ടുകാരും രമേശ് സാറും വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു. എല്ലാവര്ക്കും സന്തോഷം. (എനിക്കു കല്യാണമായല്ലോ എന്ന് അവരുടെ സന്തോഷം. എനിക്ക് ശ്രീയെ കിട്ടിയല്ലോയെന്നു എന്റെ സന്തോഷം). ജോതിഷിയാപ്പുപ്പനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

അന്ന് വൈകിട്ടുള്ള ബസിൽ ഞാൻ ബാംഗ്ളൂരിലേക്കു പുറപ്പെട്ടു. കേരളത്തിലേക്കു വന്ന ഞാനല്ല, ഇപ്പോൾ പോകുന്നതെന്നെനിക്കു തോന്നി. എന്തൊക്കെയോ എക്സ്ട്രാ ഫിറ്റിങ്സ് ഉള്ള പോലെ. ചില സന്തോഷങ്ങളും ആനന്ദങ്ങളും ഉത്തരവാദിത്തങ്ങളും കൂടിയതുപോലെ തോന്നി.

—–

തത്കാലം നിര്ത്തുന്നു. എല്ലാർക്കും കല്യാണക്കുറി അയക്കുന്നുണ്ട് കേട്ടോ.
തിങ്കൾ to വെള്ളി നോക്കേണ്ട, ദൈവം സഹായിച്ചാൽ ശനിയാഴ്ച കാണാം.
സ്നേഹത്തോടെ, ആശംസകളോടെ — മാധവനും ശ്രീയും
—-

32 Comments

  1. Enthu patti idavelakalude length koodunundalllo..5 bagangal ezhuthiyal author listil akille.
    Angine anel self publish nadathalo..

    1. Ariyilla mashe, yet to receive any update.
      9th part kurachu munpaanu publish aayathu (Admin Bros Busy aayirunnennu thonnunnu) sat midnight upload cheythathaanu.

  2. വളരെ നന്നായിട്ടുണ്ട് സന്തോഷേ…
    അങ്ങനെ അവർ അമ്പലങ്ങൾ ഒക്കെ സന്ദർശിച്ചു ദോഷം ഓക്കെ മാറ്റി അല്ലെ…..
    ഇനി കല്യാണത്തിന് തടസം ഒന്നും ഉണ്ടാവില്ല എന്നു കരുതുന്നു… പിന്നേ ഒരു സംശയം…
    ഈ ജോർജ് എന്ന ആളെ ശരിക്കും അറിയുമോ?? താങ്കളുടെ സുഹൃത്തവലയത്തിൽ ഉള്ള ആരെയെങ്കിലും ഈ പേര് ഇടീച്ചു ഇവിടെ ഇറക്കിയതാണോ.. ??? കുറേ വർണിച്ചത് കൊണ്ട് ചോദിച്ചതാ ???
    അടുത്ത പാർട്ട്‌ എപ്പോളാ
    ♥♥♥♥♥♥♥

    1. അറിയാം അത് രണ്ടു പേരെ മിക്സ് ചെയ്തു ഒന്നാക്കിയതാണ്. ഒരാളെ ബിന്ദുവിനറിയാം മറ്റെയാൾ എന്റെ കൂട്ടുകാരനും (സ്വഭാവം ഏറെക്കുറെ ഒരുപോലെ തന്നെ) ഹ ഹ. ഇതിൽ മെൻഷൻ ചെയ്ത എല്ലാവരും എന്റെ കൂട്ടുകാർ തന്നെ. (ചില വിവരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി എന്ന് മാത്രം). ഒൻപതാം ഭാഗം ശനിയാഴ്ച പാതിരാത്രി അപ്ലോഡ് ചെയ്തു ഇതുവരെ പബ്ലിഷ് ആയിട്ടില്ല. എന്താണോ? ഒരു വേള റിജെക്ട് ആയൊന്നും അറിയില്ല

      1. Ohhh ഇച്ചേനെ ആണോ മെൻഷൻ ചെയ്തെ ?????…. ബെസ്റ്റ് ആളെ ആണ്‌ സെലക്ട്‌ ചെയ്തെ…കുറേ ഒക്കെ കറക്റ്റ് അസ്സസ്മെന്റ് ആണുട്ടോ.. ???….. ഇപ്പോൾ കുറേ ഓക്കെ മാറി ??…… ബെസ്റ്റ് കുക്ക് ആട്ടോ……. അങ്ങനെ കുറേ ഉണ്ട്….. ഒരുമിച്ച് പറഞ്ഞാൽ ഇന്ന് അടിനടക്കും… ???..
        അപ്പൊ അടുത്ത പാർട്ടിൽ കാണാം..

        1. Nominte jnanadrishtiyil thelinjathaanu ??? pulliyude comments vaayichappol thanne aalinte character n behaviour randum 60% pidikitti
          Enikkishtappettu ??
          Best wishes to u (both)

  3. നന്നായിട്ടുണ്ട് ❤️❤️??

    1. Thanks ?

  4. ആദ്യ ഭാഗം വായിച്ചപ്പോൾ എന്റെ കണ്ണ് മിഴിഞ്ഞു വന്നു.. 500 രൂപ ചോദിച്ചപ്പോൾ ആ പെണ്ണിനെ വീട്ടിൽ വിളിച്ചുകൊണ്ടു പൊയ നായകൻ… ആളത്ര വെടിപ്പല്ലല്ലോ എന്ന് വിചാരിച്ചാണ് ബാക്കി വായിച്ചു തുടങ്ങിയത്…

    “ഗുഡ് നൈറ്റ്, നന്നായി ഉറങ്ങിക്കോണം. താങ്കൾ പേടിക്കേണ്ട. കുടിക്കാനുള്ള ചൂടുവെള്ളം ഫ്ലാസ്കിൽ ഉണ്ട്. ലൈറ്റ് ഓഫ് ചെയ്യേണ്ട, വാതിൽ കുറ്റി ഇടേണ്ട, ഞാൻ ചാരിയിട്ടേക്കാം. നമുക്ക് നാളെ സംസാരിക്കാം”.ഈ വരികളിൽ ഒറ്റ നിമിഷം കൊണ്ട് ഞാൻ മറുകണ്ടം ചാടി നായകന്റെ ഫാൻ ആയി ?
    പിന്നീട് അവൾ അമ്മാവന്റെ മകളാണെന്നുള്ള വെളിപ്പെടുത്തലും ഒക്കെ രസകരമായി വായിച്ചു..
    ഇടയ്ക്കൊക്കെ ചിരിച്ചു.. അത്രയും മികച്ച ശൈലി… പേജുകൾ നീങ്ങുന്നത് അറിയുന്നില്ല.. ?
    “അടിച്ചതും അമ്മ, അടികൊടുത്തിട്ടു കരഞ്ഞതും അമ്മ” ഒരുപാട് ഇഷ്ടം.. ❤
    വെങ്കിയണ്ണനും ജാനകി ചേച്ചിയും ഒന്നിച്ചതും ഇഷ്ടപ്പെട്ടു…
    ഇടയ്ക്ക് കല്യാണം നടക്കാതെ വരുമോ എന്ന് പേടിച്ചു.. അതെല്ലാം മാറിയത് വീണ്ടും സന്തോഷമേകി..
    ഒഴുക്കും എഴുത്തുമൊക്കെ മനോഹരം… ???
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..❤
    ആശംസകൾ ?

    1. നമസ്തേ and നന്ദി നിളാ ഒരിക്കലും first impression can’t be the best n lasting impression ???
      ഇതിലെ പല സംഭവങ്ങളും ആളുകളും എനിക്ക് പ്രിയപ്പെട്ടവയാണ്. ഒൻപതാം ഭാഗം ഇന്നലെ രാത്രി ഇട്ടിട്ടുണ്ട്. Admin Bros സമയം കിട്ടുന്നത് പോലെ അപ്‌ലോഡ് ചെയ്യട്ടെ

  5. ♥♥♥♥

    1. ????

  6. കഥ വളരെ നന്നായി. നല്ലയിടത്ത് ചെറിയ കുറവുകൾ എടുത്തു കാണിക്കുമല്ലോ. അതുകൊണ്ട് സൂചിപ്പിക്കുന്നു.
    കുംഭമാസത്തിൽ വിവാഹം സാധാരണ പതിവില്ല. ഇതിൽ ജ്യോതിഷി അപ്പൂപ്പൻ മുഹൂർത്ത നിഷിദ്ധ മാസത്തിൽ വിവാഹം നടത്താൻ പറയുന്നു എന്നതിലെ ശരികേട് ആണ് സൂചിപ്പിക്കുന്നത്.
    ബാക്കി ഭാഗത്തിന് കാത്തിരിപ്പ്.

    1. മകരം ആയിരുന്നു വരേണ്ടിയിരുന്നത്. ക്ലറിക്കൽ മിസ്റ്റേക്ക്. തെറ്റ് ചൂണ്ടിക്കാട്ടിയതിനു വളരെ നന്ദി.

      1. ഇതിൽ നിന്ന് ഒരുകാര്യം മനസിലായത്.. ആളുകൾ വളരെ ശ്രദ്ധിച്ചു വായിക്കുന്നുണ്ട് എന്നാ. ലോജിക് ഇല്ലാതെ വന്നാൽ ചൂണ്ടി കാണിക്കും….
        പിന്നെ എന്റെ ഒരു സംശയം എന്താച്ചാ.. കുംഭത്തിൽ കെട്ടിയാൽ പെണ്ണ് പെറൂല്ലേ??????..കാര്യമാക്കണ്ട.. തമാശ ആയി എടുത്താൽ മതി. ഇനി എന്നെ പൊങ്കാല ഇടാൻ വരേണ്ട ???

        1. Athoru astrological belief aanu. Nalla kaaryangal nalla samayam nadakkanamennu aagraham.
          9th partil njaan clarification koduthittundu, pakshe ithu vare publish aayittilla. More than 36 hours now.
          What would have happened?

  7. അന്ന് പറഞ്ഞതു തന്നെ എഞ്ചിനീറിങ് വിട്ടു ഒരു ചായ കട തുടങ്ങാൻ ? അതു ഓർമ വന്നു
    കഥ പോളി റൊമാൻസ് ഒകെ ഇങ്ങനെ ഒഴുകി വരട്ടെ ❤️❤️

    1. ?????
      Advertisement, eh??

  8. ബാക്കി വായിക്കാനായി ശനിയാഴ്ചക്ക് വേണ്ടി കാത്തിരിക്കുന്നു

    1. ,???❤️

  9. ന്നാ ഇനി ണ് നിചയത്തിന് കാണാം ??.

    1. ????☺️☺️????

  10. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤✨️?

    1. Thanks a lot ????

  11. ഈ ഡെയിലി പോസ്റ്റ് എങ്ങനെ സാധിക്കുന്നു. ഇവിടെ അടുത്ത പാർട്ട് ഒന്നും ആയില്ല.
    പിന്നെ കഥ നന്നായി. എന്തായാലും രണ്ടു പേരും ഒന്നിച്ചാണല്ലോ അപ്പൊ അമ്പലം ആയാലും ബീച് ആയാലും ഒരു പ്രശ്നവും ഇല്ല..
    സ്നേഹം❤️

    1. Daily post alla, ithu miniyaannittathaanu. Admin Bros Busy aayathukondu late aayi
      Sure ???
      Kazhinja 2 aazhcha muzhuvan lean period aayirunnu, many were on leave

  12. അവൻ വരട്ടെ മാധവൻ… അവനോടു പറയാം… ഹ ഹ ഹ ഹ…..
    മകനെ നീ പോകും വഴി പെരുന്നയിലും ഞാൻ മയിൽവാഹനൻ ഇരുപ്പുണ്ടായിരുന്നു…. ഹ്മ്മ് ആദ്യയത്കൊണ്ട് നോം ക്ഷമിച്ചിരിക്കുന്നു..
    നല്ല ഡീറ്റൈലിങ് ആരുന്നു… റൊമാൻസ് കുറഞ്ഞു പോയത് കാര്യം ആക്കുന്നില്ല… അത്രേം ജനങ്ങളുടെ കണ്ണ് വെട്ടിക്കാൻ മാധവനെ കൊണ്ട് പറ്റില്ല… പോട്ടെ വേവുവോളം നിന്നാൽ ആറുവോളം നിക്കാൻ പാടില്ലേ അല്ലെ.. ???..
    അപ്പൊ ഇനി നിച്ചയത്തിന് കാണാം ഞങ്ങളെ ഒക്കെ വിളിക്കുമല്ലോ… പാലക്കാട്ട് ആരിക്കുമോ നിച്ഛയം??.
    വിളിച്ചാൽ നിച്ചയത്തിന് കാണാം.. ഇല്ലെങ്കിൽ ഒരു ലോഡ് തെറി.. പാർസലൈ……. ??..
    അപ്പൊ ഇനി ശനിയാഴ്ച കാണാം ജോലി നടക്കട്ടെ….
    സ്നേഹം മാത്രം ❤❤❤❤❤❤❤❤❤❤

    1. Perunnayil pokaam. Theerchayaayum
      ??☺️☺️????

  13. Ok Saturday mathi kurachoode valiya part ayikote??..

    1. Nokkatte, theerchayaayum ??☺️?
      Time constraints ?

Comments are closed.