ഒരു ബാംഗ്ലൂർ വാരാന്ത്യം 4 [Santhosh Nair] 1016

Views : 7135

കുറെ കഴിഞ്ഞപ്പോൾ കുന്നുകളും കാടുകളും കാണാറായി. വഴിയിൽ സാമാന്യം ട്രാഫിക് ഉണ്ട്. എങ്കിലും സ്ലോ ചെയ്യേണ്ട ആവശ്യം ഇല്ല. ഞാൻ എപ്പോഴും 90 km High way ആവറേജ് ആണ് maintain ചെയ്യുന്നത്. ചിലർ റോഡിൽ ഓവർ ടേക്ക് ചെയ്തു പ്രകോപിക്കാൻ നോക്കിയാലും, ഞാൻ പോടാ പോടാ പുണ്ണാക്കു എന്ന് മനസ്സിൽ പാട്ടു പാടി കണ്ട്രോൾ കൊണ്ടുവരാറേയുള്ളൂ, മത്സരിക്കാൻ പോവാറില്ല (ഇപ്പോൾ എന്റെ കുഞ്ഞുങ്ങൾ അതിനോട് അല്പം രൂക്ഷമായി പ്രതികരിക്കുന്നു. അച്ഛൻ സ്പീഡിൽ വണ്ടിയോടിക്കില്ലെന്നാണ് അവരുടെ പരാതി). എന്റെ പാവം കാർ എങ്ങനെ എന്നെ സഹിക്കുന്നു, എന്തോ?

വാളയാറാടുക്കാറായപ്പോഴേക്കും നല്ല ട്രാഫിക്. പതിനഞ്ചു മിനുട്ടോളം ലേറ്റ് ആയി. രണ്ടു മണിക്കാണ് വാളയാർ കഴിഞ്ഞത്. ഇനിയും 30 കിലോമീറ്റർ ദൂരമുണ്ടെന്നു ശ്രീ പറഞ്ഞു. കാൽപാത്തിക്കടുത്തുള്ള ഒരു ഗ്രാമം ആണത്രേ അവളുടെ സ്ഥലം. ഞാൻ ഈ സ്ഥലത്തൊന്നും ഇതുവരെ പോയിട്ടില്ല.

അവൾ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അവൾ പഠിച്ച സ്കൂൾ കോളേജ്, പിന്നെ സംഗീത ക്ലാസിനു പോയത്, അങ്ങനെ എന്തൊക്കെയോ കൂട്ടിക്കുഴച്ച സംസാരം. പരിചയമുള്ള ചിലർ പോകുന്നത് കണ്ടപ്പോൾ അവരെ ആനന്ദൻ മാമ, അനന്തൻ മാമ, എന്നൊക്കെ പറഞ്ഞു കാണിച്ചു തന്നു.

അങ്ങനെ രണ്ടരയായപ്പോൾ ഞങ്ങൾ അവളുടെ ഗ്രാമത്തിലെത്തി. ചെറിയ ഇടവഴിയിലൂടെ കാർ പതുക്കെ മുമ്പോട്ട് നീങ്ങി. വഴിയുടെ അവസാനം ഒരു വലിയ ഗേറ്റ് കടന്നു സാമാന്യം വലിയ ഒരു മുമ്പിൽ കാര് നിർത്താൻ തുടങ്ങുമ്പോൾ ഞങ്ങളെ താണ്ടി ഒരു ഓട്ടോ പുറത്തേക്കു പോയി. വീട്ടിനുള്ളിൽ നിന്നും ആരുടെയോ ഒച്ചയും കരച്ചിലും കേട്ടു.
ഞെട്ടിക്കൊണ്ടു പെട്ടെന്ന് കാറിന്റെ ഡോർ തുറന്നു ശ്രീ മുമ്പോട്ട് കുതിച്ചു.

— തത്കാലം ഇവിടെ നിര്ത്തുന്നു, ബാക്കി നാളെ പോസ്റ്റ് ചെയ്തു ഇത് തീർക്കാൻ ശ്രമിക്കാം. ഒരു ഭാഗത്തിൽ നിർത്തണമെന്ന് കരുതി ഇപ്പോൾ ആയി. ഇത് കഴിഞ്ഞിട്ടുവേണം മറ്റൊരു ക്രിസ്മസ് സംഭവം പോസ്റ്റ് ചെയ്യാൻ. അടുത്ത കഥ.

Recent Stories

The Author

Santhosh Nair

20 Comments

  1. 💖💖💖💖💖

    1. 🙏🙏🙏

  2. ❤❤❤

    1. 🙏🙏🙏

  3. ❤️❤️

    1. ,🙏🙏

  4. ഇന്നാണ് ഈ കഥ വായിക്കാൻ പറ്റിയെ…
    എന്താ പറയുക. ലളിതം സുന്ദരം ശാന്തം…. 🥰🥰🥰🥰 വളരെ അച്ചടക്കം ഉള്ള ഒരു നായകൻ… 🥰🥰 ഇത്രയും ഭക്തിയും ജീവിത നിഷ്ടകളും ഒക്കെ ഉള്ള ആൾക്കാരെ പഴയ തലമുറയിലെ കണ്ടിട്ടുള്ളു.. ഇപ്പോ കാണാൻ കിട്ടില്ല.. പല്ലി വീണപ്പോ തൈര് കുടിച്ചിട്ട് വായ് കഴുകി 16 തവണ ohm നമശിവായ ചെല്ലാൻ പറഞ്ഞില്ലേ. അച്ഛമ്മേ ഓർത്തു പെട്ടെന്ന്… എന്റെ അച്ഛമ്മ അങ്ങനെ വലിയ വിശ്വാസം ഒക്കെ ഉള്ള ആളാരുന്നു….
    ഒരു പിന്നേ braketing സൂപ്പർ… 😄😄😄😄
    അടുത്ത പാർട്ട്‌ നാളെ ഉണ്ടാവും അല്ലെ…
    ഒത്തിരി സ്നേഹത്തോടെ…
    ബിന്ദു.

    1. Kshamikkuka ee comment kandillaa yirunnu.
      Valare Nandi
      Theerchayaayum

  5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    അടിപൊളി♥️♥️

    1. 😀😀❤️❤️

  6. 🤗❣️❣️❣️

    1. 👍👍🙏🙏🎈

  7. നന്നായിട്ടുണ്ട്. ആ ബ്രാക്കറ്റിൽ എഴുതുന്ന സംഭവം കൊള്ളാം കേട്ടോ. . അടുത്ത ഭാഗം കാത്തിരിക്കുന്നു❤️

    1. Thanks a lot ❤️❤️❤️

  8. പൊളി സാധനം… ബാക്കികൂടെ പോരട്ടെ..
    ഇതും ഒത്തിരി ഒത്തിരി ഇഷ്ട്ടായി സന്തോഷേ.
    ❤❤❤

    1. 🙏🙏👍👍❤️❤️
      Thx a lot

  9. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

    1. 🙏🙏🙏🙏

  10. ◥ H𝓔ART🅻𝓔SS ◤

    Sebaash❤️

    1. 🙏🙏🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com