ഒരു ബാംഗ്ലൂർ വാരാന്ത്യം 4 [Santhosh Nair] 1016

Views : 7135

“ഇനി സേലം ചെന്നിട്ടു നിർത്തി കഴിച്ചിട്ട് പോകാം, ഉറങ്ങേണ്ട കേട്ടോ, പാട്ടു പാടാനറിയുമോ ശ്രീ?”
“ശരി ഒന്ന് പാടിനോക്കാം ഏട്ടൻ ചോദിച്ചതല്ലേ? ചെമ്പൈ സ്വാമിയുടെ കീർത്തന വിരുന്നു കേട്ടിട്ട് എന്റേത് കേട്ടാൽ സഹിക്കുമോന്നറിയില്ല” എന്ന് ചിരിച്ചുകൊണ്ടവൾ പറഞ്ഞു.
“കൊള്ളാം ശ്രീ എപ്പോഴും ഇതുപോലെ സന്തോഷമായിട്ടു നീ ഇരിക്കുന്നത് കാണാനാണ് എനിക്കിഷ്ടം. നിന്റെ അച്ഛനും പാട്ടിക്കും താത്താവുക്കും അതാവില്ലേ കൂടുതൽ സന്തോഷം?”
മുഖം അല്പം മങ്ങിയെങ്കിലും അവൾ പുഞ്ചിരിയോടെ തന്നെ പറഞ്ഞു” ശരി ഏട്ടാ, ഇനി ഞാൻ തീർച്ചയായും സന്തോഷവതിയായിത്തന്നെ ഇരിക്കാൻ ശ്രദ്ധിക്കാം. ഈ രണ്ടു ദിവസങ്ങൾ എന്റെ ജീവിതത്തിൽ പുതുതാണ്. വളരെ നന്ദി”
ഞാൻ ഇടതു കയ്യുയർത്തി അവളുടെ തലയിൽ ഒരു ചെറിയ കൊട്ട് കൊടുത്തു. മനസ്സ് പറഞ്ഞു “നോ ടച്ചിങ് ഡാ പയ്യൻസ്” അവളോട് സോറി പറഞ്ഞപ്പോൾ അവൾ മനോഹരമായി വീണ്ടും ചിരിച്ചു.
നല്ല മനോഹരമായ ശബ്ദത്തിൽ “രംഗപുര വിഹാരായും, കുറയ് ഒൻറും ഇല്ലൈ”യും പാടിത്തന്നു.
“ശ്രീ, താനൊരു സംഭവമാണ് കേട്ടോ. നന്നായി പാടുന്നുണ്ട്.”
“ഏട്ടന് ചെമ്പൈ സ്വാമിയുടെ പാട്ടുകച്ചേരികൾ ഇഷ്ടമാണോ?”
“അതെ ഞാൻ ഉണ്ടായ വർഷമാണ് അദ്ദേഹം മരിച്ചതെന്ന് തോന്നുന്നു, അച്ഛന് അദ്ദേഹത്തിനോട് ഭയങ്കര ബഹുമാനവും സ്നേഹവും ഉണ്ട്, അങ്ങനെ എനിക്കും അത് കിട്ടി. പ്രത്യേകിച്ചും ആ കരുണ ചെയ്‍വാൻ എന്ന കീർത്തനത്തിന്റെ രാഗം മാറ്റി അവതരിപ്പിച്ചതും അദ്ദേഹമല്ലേ. ജാതി മത ഭേദമെന്യേ സംഗീതം നിറയെ പേർക്ക് പ്രാപ്യമാക്കിയ മനുഷ്യൻ. അഹങ്കാരം തീണ്ടാത്ത വിനയം.” ഞാനല്പം വാചാലനായി.

സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു, 9 മണിക്ക് മുമ്പുതന്നെ ഞങ്ങൾ സേലം ഹൈവേ താണ്ടിയുള്ള ഒരു വെജ് restaurantന്റെ പാർക്കിങ്ങിൽ നിർത്തി. നല്ല വിശപ്പു തുടങ്ങിയിരുന്നു. വലിയ തിരക്കില്ല. നല്ല ഭംഗിയുള്ള കട, sweet ഷോപ്പും ഉണ്ട്. നല്ല പാർക്കിംഗ്, വാഷ്‌റൂം എല്ലാമുണ്ട്.
ഞങ്ങൾ ഓരോ മിനി ടിഫ്ഫിൻ കഴിച്ചു. (ഓരോ മിനി മസാല ദോശ, മിനി ഇഡലി, മിനി വട, അല്പം ഉപ്പുമാവ്, പൊങ്കൽ, പൂരി മസാല, മിനി കാപ്പി). നല്ല ഫുഡ്, ബിൽ കൊടുത്തു വാഷ് റൂം പോയി. അതിനിടക്ക് അച്ഛന്റെ ഫോൺ വന്നു. രണ്ടരക്കൊക്കെ train പാലക്കാടെത്തിയേക്കും എന്ന് പറഞ്ഞു.
ഭക്ഷണം കഴിച്ച ഉടനെ താമസിക്കാതെ തന്നെ പുറപ്പെട്ടു. ഏറെക്കുറെ പത്തുമണിയാകാറായി. ഇനി ഒരു നാലര മണിക്കൂറിൽ എത്തും എന്ന് തോന്നുന്നു. രണ്ടു മണിയായേക്കും.

അതിനിടയിൽ അവളുടെ അച്ഛന്റെ കാൾ വന്നു (അവളുടെ സെല്ലിൽ) ഞങ്ങൾ വന്നുകൊണ്ടിരിക്കുവാണെന്നും, അവിടെ വന്നേ ഭക്ഷണം കഴിക്കൂ എന്നും അവൾ പറഞ്ഞു.
ഒന്നരമണിക്കൂർ കൊണ്ട് തിരുപ്പൂർ കഴിഞ്ഞു അവിനാശിവഴി കോയമ്പത്തൂർ റോഡ് പിടിച്ചു. ചില റൊമാന്റിക് പാട്ടുകൾ സ്റ്റീരിയോയിൽനിന്നും ഒഴുകി വന്നുകൊണ്ടിരുന്നു. അവൾ ഏതോ ഗഹനമായ ചിന്തയിൽ മുഴുകി പുറത്തേക്കു നോക്കിയിരിക്കുന്നു. My dear മനസ്സിന്റെ ആർദ്രതയെക്കൊണ്ട് വലിയ ശല്യമാകുന്നു.

അല്പം ഉറക്കം വരാൻ തുടങ്ങി, രാവിലെ കഴിച്ച പൊങ്കൽ – ഇഡലി – സാംബാർ കോംബോയുടെ പണിയാകും (എന്റെ ഒരു പ്രൈമറി വീക്നെസ് ആണ് സാംബാർ. എന്റെയീ സാംബാർ ഇഡലി സ്നേഹം കാണുമ്പോൾ എല്ലാരും പറയും – നീയൊരു പട്ടത്തിയെ കെട്ടിക്കോടാ ദിവസവും കുശാലാകും എന്ന്). സ്റ്റീറിങ്ങിൽ താളം പിടിച്ചുകൊണ്ടു ദാസേട്ടന്റെ കൂടെ അല്പം ഉറക്കെ അറിയാതെ പാടിപ്പോയി “ഒരുമുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാൻ അതിഗൂഢമെന്നുടെ ആരാമത്തിൽ, സ്വപ്‌നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാൻ പുഷ്പത്തിന് ശയ്യയൊന്ന് ഞാനോരുക്കാം ” പണ്ടുമുതലേ എനിക്കിഷ്ടമുള്ള ഒരു പാട്ടാണിത്. എന്റെ കണ്ട്രോൾ പോകുന്ന പാട്ടു. പെട്ടെന്നാണ് അവൾ അടുത്തുള്ള കാര്യം ഓർത്തതും, ഠപ്പേന്ന് പാട്ടുനിർത്തി നോക്കുമ്പോൾ അവൾ എന്നെ തന്നെ നോക്കിയിരിക്കുന്നു.

“ദാസേട്ടന്റെ പാട്ടു കുളമാക്കിയതിൽ ഖേദിക്കുന്നു, ഈ പാട്ടെൻറെ വീക്നെസ് ആയിപ്പോയി, ക്ഷമിക്കണം”, ഞാനല്പം ചമ്മിയോ?
“ഏട്ടൻ നന്നായി പാടുന്നുണ്ട്, കുളമൊന്നുമായിട്ടില്ല”
“താങ്ക്സ് ഫോർ ദി കോംപ്ലെമെന്റ്സ്” എന്ന് പറഞ്ഞു വാങ്ങിവെച്ചു. പിന്നെ പാട്ടുപാടാനുള്ള ധൈര്യം വന്നില്ല കേട്ടോ.

കോയമ്പത്തൂർ ഹൈവേയിൽ വണ്ടി നിർത്തി 10 മിനുട്ടു റസ്റ്റ് എടുത്തു. സമയം ഒന്നായി. ഇനി ചവിട്ടിയാൽ കാൽപ്പാത്തിയിലെ നിർത്തൂ. അച്ഛനെ വിളിച്ചപ്പോൾ ട്രെയിനിൽ ആണ്. അഡ്രസ് പറഞ്ഞു കൊടുത്തു. പിക്ക് ചെയ്യാൻ വരേണ്ട, രണ്ടരക്കൊക്കെ നേരെ ശ്രീയുടെ വീട്ടിൽ വന്നോളാമെന്നു പറഞ്ഞു.

അമ്മയും പിന്നെ അച്ഛന്റെ അനിയനും – എന്റെ കണ്ണൻ കൊച്ചച്ഛൻ – കൂടെ ഉണ്ട്. ഇദ്ദേഹവും എനിക്ക് വളരെ പ്രിയപ്പെട്ട ആളാണ്. അച്ചുവമ്മാവന്റെ (ശ്രീയുടെ അച്ഛന്റ്റെ) ബെസ്ഡ് ഫ്രണ്ട് ആയിരുന്നു ഇദ്ദേഹം. ഒരു കട്ട ബ്രഹ്മചാരി, സഞ്ചാരപ്രിയൻ, സരസൻ. കരസേനയിൽ മേജർ ആയി റിട്ടയർ ചെയ്ത വ്യക്തി. പക്ഷെ സാധാരണ പട്ടാളികളുടെ വെള്ളമടി, വെടി പറച്ചിൽ ഇവയൊന്നും എന്റെ പട്ടാളിക്കൊച്ചച്ഛന് (ഞാൻ വിളിക്കുന്നത്) ഇല്ല. ഇദ്ദേഹത്തിന്റെ കുറച്ചു വാങ്ങലുകൾ എനിക്കുമുണ്ട്, കേട്ടോ. ഇടക്കൊക്കെ ബാംഗളൂരിൽ വന്നു നിൽക്കും, മൂകാംബിക, ഉഡുപ്പി, കാശി, രാമേശ്വരം, ശ്രീരംഗം, മഥുര – വൃന്ദാവനം, ദ്വാരക, അയോദ്ധ്യ, തിരുവനന്തപുരം, ഗുരുവായൂർ ഇവടമൊക്കെ ആണ് ഇദ്ദേഹത്തിന്റെ വിഹാരസ്ഥലങ്ങൾ. അച്ഛൻ അദ്ദേഹത്തെ ഭാഗ്യവാൻ എന്ന് ‘അമ്മ കേൾക്കാതെ വിളിക്കും. അവരു രണ്ടുപേരും നല്ല കൂട്ടുകാരാണ്. ഇണപിരിയാത്തവർ പോലെ. അമ്മയും കൊച്ചച്ഛനും ഒരേ പ്രായമാണെന്നു തോന്നുന്നു. എങ്കിലും ചേട്ടത്തിയമ്മയെന്നാണ് വിളിക്കുന്നതും.

ഞങ്ങൾ പുറപ്പെട്ടു. കുറച്ചു കഴിഞ്ഞാൽ കാടുകളും കയറ്റവുമൊക്കെ ആണെന്ന് ശ്രീ പറഞ്ഞു. ഞാൻ കേരളത്തിൽ കാർ ഓടിച്ചിട്ടുള്ളത് ഇടുക്കി കോട്ടയം ഭാഗത്തുമാത്രം ആണ്. പാലക്കാടൊന്നും കാറോടിച്ചു പോയിട്ടില്ല. അല്പം ചുറ്റിപ്പോകണമെങ്കിൽ കൂടി ബാംഗ്ലൂർ – സേലം – ദിണ്ടുക്കൾ – തേനി – കമ്പം – കുമിളി – കോട്ടയം റൂട്ടിലാണ് വരുന്നതും പോകുന്നതും.ചില സാധനങ്ങൾ വാങ്ങിക്കാനും ഒക്കെ സൗകര്യം ഉണ്ട്. പീരുമേട്ടിൽ ഉള്ള കൃഷ്ണനെയും കാണാറുണ്ട് കേട്ടോ. പിന്നെ കുമിളിയിൽ ചില അച്ചായന്മാരും ഇക്കമാരും ഒക്കെ സുഹൃത്തുക്കളായി ഉള്ളതിനാൽ ആ റൂട്ട് പെരുത്ത് ഇസ്‌തം 😍. അവരിൽ പലരും അച്ഛന്റെയും അമ്മയുടെയും പൂർവ വിദ്യാർത്ഥികളും ആണ്. ക്രിസ്മസ് സമയത്തു മുട്ടയും വൈനും ചേർക്കാത്ത കേക്കു എടുത്തു വെക്കുന്ന ഒരു അമ്മച്ചിയും, റമസാൻ സമയത്തു ഇഷ്ടം പോലെ മുന്തിരിയും അണ്ടിപ്പരിപ്പും ചേർത്ത് എരിവും മസാലയും കുറച്ചു special Veg ബിരിയാണി തയാർ ചെയ്തു അയച്ചു വെയ്ക്കുന്ന ഉമ്മച്ചിയും എനിക്കുണ്ട് (ഞാൻ മുമ്പേ പറഞ്ഞവരുടെ പ്രിയ മാതാക്കൾ. അവരുടെ ഏട്ടത്തിമാർക്കും എന്നെ ജീവനാണ് കേട്ടോ. പല കാര്യത്തിലും ഞാൻ ഭാഗ്യവാനാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇവർക്കൊക്കെ അച്ഛൻ ഓണത്തിന് കൊടിയും, വിഷുവിനു കൈനീട്ടവും (വെള്ളി നാണയം) അയച്ചു കൊടുക്കും. ഇല്ലെങ്കിൽ വിളി എത്തും കേട്ടോ. സോറി ഫോർ ദി എക്സ്ട്രാ പുരാണം.

Recent Stories

The Author

Santhosh Nair

20 Comments

  1. 💖💖💖💖💖

    1. 🙏🙏🙏

  2. ❤❤❤

    1. 🙏🙏🙏

  3. ❤️❤️

    1. ,🙏🙏

  4. ഇന്നാണ് ഈ കഥ വായിക്കാൻ പറ്റിയെ…
    എന്താ പറയുക. ലളിതം സുന്ദരം ശാന്തം…. 🥰🥰🥰🥰 വളരെ അച്ചടക്കം ഉള്ള ഒരു നായകൻ… 🥰🥰 ഇത്രയും ഭക്തിയും ജീവിത നിഷ്ടകളും ഒക്കെ ഉള്ള ആൾക്കാരെ പഴയ തലമുറയിലെ കണ്ടിട്ടുള്ളു.. ഇപ്പോ കാണാൻ കിട്ടില്ല.. പല്ലി വീണപ്പോ തൈര് കുടിച്ചിട്ട് വായ് കഴുകി 16 തവണ ohm നമശിവായ ചെല്ലാൻ പറഞ്ഞില്ലേ. അച്ഛമ്മേ ഓർത്തു പെട്ടെന്ന്… എന്റെ അച്ഛമ്മ അങ്ങനെ വലിയ വിശ്വാസം ഒക്കെ ഉള്ള ആളാരുന്നു….
    ഒരു പിന്നേ braketing സൂപ്പർ… 😄😄😄😄
    അടുത്ത പാർട്ട്‌ നാളെ ഉണ്ടാവും അല്ലെ…
    ഒത്തിരി സ്നേഹത്തോടെ…
    ബിന്ദു.

    1. Kshamikkuka ee comment kandillaa yirunnu.
      Valare Nandi
      Theerchayaayum

  5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    അടിപൊളി♥️♥️

    1. 😀😀❤️❤️

  6. 🤗❣️❣️❣️

    1. 👍👍🙏🙏🎈

  7. നന്നായിട്ടുണ്ട്. ആ ബ്രാക്കറ്റിൽ എഴുതുന്ന സംഭവം കൊള്ളാം കേട്ടോ. . അടുത്ത ഭാഗം കാത്തിരിക്കുന്നു❤️

    1. Thanks a lot ❤️❤️❤️

  8. പൊളി സാധനം… ബാക്കികൂടെ പോരട്ടെ..
    ഇതും ഒത്തിരി ഒത്തിരി ഇഷ്ട്ടായി സന്തോഷേ.
    ❤❤❤

    1. 🙏🙏👍👍❤️❤️
      Thx a lot

  9. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

    1. 🙏🙏🙏🙏

  10. ◥ H𝓔ART🅻𝓔SS ◤

    Sebaash❤️

    1. 🙏🙏🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com