ഒരു പോലീസ് സ്റ്റോറി (നൗഫു) 779

 

“വീട് പണി കഴിയുന്നത് വരെ അവരെ എവിടെ നിർത്തുമെന്ന ചോദ്യം മുന്നിൽ വന്നുവെങ്കിലും…

 

തൊട്ടടുത്തുള്ള അയൽവാസി അവരുടെ വീട്ടിൽ നിർത്തിക്കോളാം എന്ന് പറഞ്ഞപ്പോൾ ആ പ്രശ്നവും സോൾവായി…”

 

“രണ്ടു മാസം കൊണ്ട് തന്നെ അവർക്കുള്ള വീടിന്റെ പണി പൂർത്തിയായി…

 

വീടിന്റെ പാല് കാച്ചൽ ചടങ്ങിൽ ആ ഉമ്മ എന്നോട് തീ കത്തിക്കാൻ പറഞ്ഞെങ്കിലും ഞാനത് സ്നേഹപൂർവ്വം നിരസിച്ചു…

 

അടുപ്പിൽ പാൽ പാത്രം തിളച്ചു പൊന്തി തൂവാനായി നിൽക്കുമ്പോൾ ഞാൻ അവരെ ഒന്ന് നോക്കി..

 

അവർ കരയുകയായിരുന്നു…

 

തലയിൽ ഇട്ട തട്ടം കൊണ്ടവർ ആരും കാണാതെ കണ്ണ് തുടക്കാനായി ശ്രമിക്കുന്നു…

 

ചിലപ്പോൾ തന്റെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കില്ല എന്നോർത്തിരുന്ന സംഗതി രണ്ടു മാസം കൊണ്ട് ഒരു സ്വപ്നം പോലെ മുന്നിൽ വിടർന്നു നിന്നപ്പോൾ മനസ്സിന്റെ സന്തോഷം കൊണ്ടായിരിക്കാം…

 

അതും അല്ലെങ്കിൽ പ്രായം തികഞ്ഞ തന്റെ പെൺ മക്കൾ കുറച്ചു സുരക്ഷിതമായ വീട്ടിൽ ആരെയും പേടിക്കാതെ കഴിയുമല്ലേ എന്നുള്ള ഭയം മനസ്സിൽ നിന്നും ഇറങ്ങി പോയത് കൊണ്ടായിരിക്കാം…

 

ആ ഉമ്മ ആരും കാണാതെ കണ്ണുനീർ ഒളിപ്പിച്ചു വെച്ച് കരയുന്നത് കണ്ടപ്പോൾ…

 

എന്റെ കണ്ണും ഞാൻ അറിയാതെ നിറഞ്ഞു തുളുമ്പി.. അതൊരു കുഞ്ഞു ജല തുള്ളി പോലെ എന്റെ കവിളിലൂടെ ഒലിച്ചിറങ്ങി……”

 

ഇഷ്ട്ടപെട്ടാൽ ???

 

ഈ കഥ ഇനിയും തുടരും….

 

ബൈ

 

നൗഫു ?

 

10 Comments

  1. ഞാൻ ഈ കഥ ഒരു online പേജിൽ വായിച്ചിരുന്നു. Screenshot എടുത്തു വെയ്ക്കുകയും ചെയ്തു

    1. അതിൽ എവിടേലും നൗഫു ചാലിയം എന്നൊരു പേര് കാണാം അത് ഞാൻ ആണ് ?…

      ഇനി അതില്ലേൽ നോ കമെന്റ്സ് ?

  2. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  3. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  4. ഒരു കാര്യം താങ്കളുടെ ശ്രദ്ധയിൽപെടുത്താൻ ആദ്യ കമന്റിൽ മറന്നു പോയി

    താങ്കളുടെ മറ്റു രചനകളിൽ കാണാത്ത ഒന്നാണ് അക്ഷര തെറ്റുകൾ പക്ഷേ ഈ രചനയിൽ പലയിടത്തും അത് കണ്ടു എന്ത് പറ്റി അങ്ങനെ ഒരു പിഴവു അതൊന്ന് ശ്രദ്ധിക്കണേ ബ്രോ… ????????????????

    നിങ്ങളുടെ എഴുത്തുകളോടുളള ഇഷ്ടം കൊണ്ടാണ് ഇത് പറയുന്നത് വേറെ ഒന്നും വിചാരിക്കരുതേ ??????????

  5. നൗഫൂ ഇജ്ജ് എന്ത് മനുഷ്യനാടോ… ഇത് വായിച്ചു കഴിഞ്ഞപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് ഹൃദയസ്പർശിയായ അവതരണം തന്നെയാണ് താങ്കളുടേത് അതിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤

  6. so touching, congratulations once again

  7. എന്താ ഇപ്പോൾ പറയുക വായിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞു. ♥️♥️♥️♥️♥️♥️♥️♥️♥️

  8. Very good…

  9. അർത്ഥവത്തായ കാമ്പുള്ള കഥാതന്തു, വളരെ ഹൃദ്യമായി. അഭിനന്ദനങ്ങൾ. നൗഫു എന്ന പേരിൽ തന്നെ ഒരു മിനിമം ഗാരന്റി ഉണ്ട്.

Comments are closed.