ഒന്നും ഉരിയാടാതെ 7 [നൗഫു] 4831

“അത് ഞങ്ങൾ അവിടെ വന്നിട്ട് തരാം.. അല്ല പറയാം…”

ഹാവൂ.. സമാധാനം ചെറ്റകൾ വരുമല്ലോ അത് മതി…

“എന്നാലും നീ എങ്ങനെ…അതും നിനെക്കാൾ നാല് വയസിനു മൂത്ത ഒന്നിനെ..”

“എടാ മൈ @@@ ഇത് പെട്ടത് ആണെടാ..”

“പോട്ടെ സാരമില്ല.. ഏതായാലും നിന്റെ വിവാഹം കഴിഞ്ഞല്ലോ.. ഇനി അത് ആരും മുടക്കുമെന്നുള്ള പേടിയും വേണ്ട…”

“എടാ തെണ്ടി.. നീ ആദ്യം എന്റെ സാഹചര്യം ഒന്ന് മനസിലാകൂ.. തീയിലാണ് നിൽക്കുന്നത് നിനക്ക് വല്ലതും അറിയുമോ..”

“അളിയാ ഒരൊറ്റ കാര്യം.. ഇതൊന്നു ചോദിച്ചോട്ടെ..”

“ആ ചോയ്ക്ക്…”

“എടാ ഇന്നലെ വല്ലതും നടന്നോ…”

“എടാ.. @#$%$$#@#$$%%^&^%$#@@#$”

എന്റെ ദേഷ്യം എനിക്ക് തന്നെ കണ്ട്രോൾ ചെയ്യാൻ കഴിയാതെ അവനെ എനിക്ക് അറിയുന്ന എല്ലാ തെറിയും വിളിച്ചു കൊണ്ട് കട്ട് ചെയ്തു..

ഇന്നലെ വല്ലതും നടന്നോ എന്ന്… ചോയ്ക്കാൻ പറ്റിയ ചോദ്യം…

അവന്റെ കാൾ കട്ട് ചെയ്തു അബിയെ ഒന്ന് വിളിച്ചു.. എന്റെ ചങ്ക് തന്നെയാണ്.. ഇപോ ഇവിടെ ഇല്ല കണ്ണൂരിലാണ്.. അവനും.. സുജിത്തും… രണ്ടാളും ഫോൺ എടുത്തില്ല.. എല്ലാം അറിഞ്ഞിട്ടുണ്ടാവും..

അടുപ്പിലെ കമ്പനിക്കാർ എന്നുള്ള ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഞാൻ തന്നെ ആയിരുന്നു ഇന്നലത്തെ വിഷയം.. അത് ഏതായാലും നല്ല രസമുണ്ട് കേൾക്കാൻ.. ഒറ്റ ഒരുത്തൻ ഇന്നലെ ഉറങ്ങിയിട്ടില്ല…

വിരുന്നു കാർ ഓരോരുത്തരായി വീട്ടിലേക് എത്തി തുടങ്ങി…

മീശ പോലും നല്ലത് പോലെ മുളക്കാത്ത എനിക്ക് എങ്ങനെ പെണ്ണിനെ കിട്ടി എന്നാണ് എല്ലാവർക്കും അറിയേണ്ടത്.. വല്ലാത്ത അവസ്ഥ തന്നെ..

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.