ഒന്നും ഉരിയാടാതെ 7 [നൗഫു] 4831

എന്താ ഇവർക്കൊക്കെ ഇപ്പൊ ഒരു സ്നേഹം…

ഹ്മ്മ്.. അവർ രണ്ട് പേരും കൂട്ടിയാൽ കൂടാത്ത പുളികൊമ്പിൽ അല്ലെ ഞാൻ ചെന്ന് പിടിച്ചിരിക്കുന്നത്.. ഇപ്പൊ എന്നെ കുറിച്ച് ഒരു മതിപ്പ് അവർക്ക് ഉള്ളത് പോലെ… ഹ ഹ ഹ.. എന്താലേ ജീവിതം എന്ത് പെട്ടന്നാണ് മാറി മറയുന്നത്.. ഒരു ഓണം ബമ്പർ അടിച്ചത് പോലെ… അതെന്നെ പൊട്ടന് ലോട്ടറി അടിച്ചു.. പക്ഷെ പൊന്നു ഇക്കമ്മാരെ ഇതൊന്നും എനിക്ക് കിട്ടില്ല…

ഇക്കാ.. ഇത് ഓണം ബമ്പർ അല്ല… ഇത് മാവേലിയെ ചവിട്ടി താത്തിയ ബമ്പർ ആണെന്ന് പറയുവാൻ എനിക്ക് തോന്നുണ്ട്…

ഞാൻ ഉടനെ തന്നെ എന്റെ ചങ്ക്കുകളെ വിളിച്ചു… മനാഫ് ഫോൺ എടുക്കുന്നില്ല.. ആഷിക്കിന്റെ ഫോണിലേക്കു വിളിച്ചപ്പോൾ അവൻ ഉടനെ തന്നെ ഫോൺ എടുത്തു..

“എന്താടാ പട്ടി…”

ആഹാ.. കൂടെ ആ പാട്ടും കേട്ടു.. “മയി#$%@&%%@#₹₹@…”

“ആഷിക് നിനക്ക് പറയാൻ ഉള്ളത് കഴിഞ്ഞോ.. ഇനി ഞാൻ ഒന്നു പറഞ്ഞോട്ടെ…”

“എടാ പുല്ലേ നീ ഒന്നും പറയണ്ട.. ചുളിവിന് ഒരു പെണ്ണിനെ കെട്ടിയിരിക്കുന്നു… ഇവിടെ ആകെ നാറ്റ കേസ് ആയിട്ടുണ്ട്.. ഇനി നിന്റെ കൂടെ നടക്കരുത് എന്നാണ് വീട്ടിൽ നിന്നുള്ള ഓർഡർ…”

“എന്റെ പൊന്നു ആഷിക്.. നീ ഇന്ന് ഒന്ന് ഉച്ചക്ക് വീട്ടിലേക് വാ.. കൂടെ ആ തെണ്ടിയെയും വിളിച്ചോ.. കൂട്ടിനു നമ്മുടെ ബാക്കി കൂട്ടുകാരെയും…”

“ഉനൈസ് ഇത് നിന്റെ ഉച്ചക്കുള്ള ബിരിയാണിയിൽ തീരില്ല…”

“പിന്നെ ഞാൻ എന്ത് വേണം..”

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.