ഒന്നും ഉരിയാടാതെ 7 [നൗഫു] 4909

“അതിന്..”

പറയുവാനയി ചുണ്ട് ചലിപ്പിച്ച എന്നെ വിലക്കി കൊണ്ട് അവൾ പറഞ്ഞു തുടങ്ങി…

“അജു.. അജ്‌മലിക്ക .. നിന്റെ ഉമ്മയുടെ അനിയത്തിയുടെ മകൻ…”

അവൻ ഇവളുടെ ഉപ്പയുടെ കമ്പനിയിൽ തന്നെ ആണല്ലോ വർക്ക്‌ ചെയ്യുന്നത്… എന്തോന്നടെ ഇത് പ്രണയിക്കുന്ന മെഷീനോ??? സത്യം പറഞ്ഞാൽ നീ എത്ര എണ്ണത്തിനെ തേച്ചിട്ടുണ്ടെന് ചോദിക്കാൻ വന്ന എന്റെ നാവിനെ ഞാൻ തന്നെ അടക്കി വെച്ചു..

ഒരു കാര്യം അറിയാം.. എന്റെ ഉമ്മയുടെ അനിയത്തിയും സുകൂർ മാമനും തമ്മിൽ ചെറിയ ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.. അതിനാൽ തന്നെ ഇവളുടെ കാമുകൻ അവനാണെന്ന് പറഞ്ഞാൽ അവന്റെ ഇപ്പോഴുള്ള ജോലിയും പോകും ഇവളുടെ വിവാഹമെന്ന സ്വപ്നവും അസ്ഥാനത്താവും..

എന്തായലും കളി കൊള്ളാം… ഈ കളിയിൽ ഞാൻ എവിടെ ആണെന്നാണ് ഇനി അറിയാനുള്ളത്.. വെറും സൂക്ഷിപ്പ്കാരന്റെ റോൾ ആണ് അവർ എനിക്കായ് നീട്ടുന്നത്.. പോരാ.. കുറച്ചു നല്ല വേഷം തന്നെ കിട്ടണം..

“ഒന്നെങ്കിൽ നായകൻ ഇല്ലേൽ വില്ലൻ…”

വീട്ടിലെക് കയറിയപ്പോൾ അവിടെ പന്തൽ ഒരുങ്ങിയിട്ടുണ്ട്.. കുഞ്ഞു പന്തൽ.. ഇന്നലെ വിവാഹത്തിന് ഉപ്പയുടെയോ ഇക്കാക്ക മാരുടെയോ ബന്ധുക്കൾക് കൂടാൻ പറ്റിയിട്ടില്ല..

വീട്ടിലേക് കയറി റൂമിൽ എത്തിയ ഉടനെ ഇക്കാക്ക.. വന്നു എന്റെ കയ്യിലെക് ഫോൺ തന്നു..
“ഇനി നീ ആരെ വേണേലും വിളിച്ചോ.. ഇന്നലെ നിനക്ക് ഇത് തന്നിരുന്നെകിൽ നീ ചിലപ്പോൾ മുങ്ങിയാലോ എന്ന് കരുതിയാണ് പിടിച്ചു വെച്ചത്..”

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.