ഒന്നും ഉരിയാടാതെ 7 [നൗഫു] 4831

അന്ന് കയ്യിൽ ഫോൺ ഉണ്ടായിരുന്നെങ്കിലും.. തമ്മിൽ കാണാത്ത പ്രണയം പെട്ടന്ന് തന്നെ അവസാനിച്ചു…

❤❤❤

പി പീ…

കാറിന്റെ ഹോൺ അടിക്കുന്നത് കേട്ടപ്പോൾ ഞാൻ വേഗത്തിൽ അവളുടെ അടുത്തേക് നടന്നു…

“വാ.. കേറൂ… വേഗം പോണം.. ഇപ്പൊ തന്നെ നേരം വൈകി..”

ഹോ.. പോയോ.. ഞാൻ വിചാരിച്ചു അവൻ ഇവളെയും കൊണ്ട് പോകാൻ വന്നവൻ ആണെന്ന്… മനസ്സിൽ പറഞ്ഞു കൊണ്ട് വേഗം കാറിലേക് കയറി.. അവൾ പെട്ടന്ന് തന്നെ അവിടെ നിന്നും മുന്നോട്ട് എടുത്തു.. എന്റെ വീട് ലക്ഷ്യമാക്കി…

“നാജി…”

“ഹ്മ്മ്.. എന്താ…”

“അല്ല.. ആരാ ഇപ്പൊ വന്നത്…”

“എന്റെ കാമുകൻ…”

ഞാൻ അവളുടെ മുഖത്തേക് തന്നെ നോക്കി നിന്നു…

“ഞെട്ടണ്ട.. അവൻ തന്നെ ആണ് എന്റെ കാമുകൻ…”

“എന്റെ വിവാഹം നിന്റെ പേര് പറഞ്ഞു മുടക്കിയവൻ അവനാണ്… എന്തെ എന്നെ തല്ലുവാൻ തോന്നുണ്ടോ…”

എന്റെ മുഖം കണ്ടിട്ടാണെന്ന് തോന്നുന്നു അവൾ ദേഷ്യം പിടിപ്പിക്കുവാനായി ചോദിച്ചു..

“നിനക്ക് ഒരു കാര്യം അറിയുമോ.. അവൻ എന്റെ ഡിഗ്രി മുതലുള്ള കൂട്ടുകാരൻ ആണ്…. ജാബിർ… അവനാണ് എന്റെ വിവാഹം മുടക്കിയത് പക്ഷെ അത് അവനു വേണ്ടി അല്ല…ഞാൻ പ്രണയിക്കുന്ന മറ്റൊരാൾ ഉണ്ട്.. അവന്റെ ഫ്രണ്ട് എന്റെ അജു… ഈ കല്യാണം മുടക്കുവാൻ അവനൊരു കളി കളിച്ചു എന്നെ ഉള്ളൂ അതെല്ലാതെ നീ ഇതിന്റെ ഇടയിൽ ഇങ്ങനെ കയറി വരുമെന്ന് ഞാനോ അവനോ മനസിൽ പോലും കരുതിയിട്ടില്ല..ഇനി ഏതായാലും അവൻ ഇവിടെ എത്തുന്നത് വരെ ഈ കളി തുടരണം…”

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.