ഒന്നും ഉരിയാടാതെ 7 [നൗഫു] 4831

ഞാൻ ഒന്നും മിണ്ടാതെ അവനെ കടന്നു പോയി..

എന്റെ ഉള്ളിൽ ഈ കുറച്ചു ദിവസം കൊണ്ട് തന്നെ റാസി വലിയ ഓളം ഉണ്ടാക്കിയിരുന്നു.. അവനെ മറക്കാൻ ശ്രെമിച്ചെങ്കിലും എനിക്കതിന് കഴിയുമായിരുന്നില്ല.. എന്തോ അവനുമായി മായി വീണ്ടും വീണ്ടും അടുക്കുവാനായി എന്റെ മനസ്സ് വെമ്പൽ കൊണ്ടു..

രണ്ട് ദിവസത്തിനു ശേഷം.. ഏറ്റവും അവസാനം ഞാൻ ക്ലാസ് കഴിഞ്ഞു ഇറങ്ങി.. ആ സമയം ഇന്റർവെൽ ആണ്… മുകളിലേക്കു കയറാനുള്ള കോണിപടിയിൽ അവൻ നിൽക്കുന്നുണ്ട്..

അവിടെ വേറെ ഒരു ക്ലാസും ഇല്ല.. ഞാൻ അവനടുത്തേക് കയറി..

“റാസി.. എനിക്ക് നിന്നോട് ഇപ്പോഴും ഇഷ്ട്ടമുണ്ട്.. ഞാൻ ഒരുപാട് ശ്രെമിച്ചു നോക്കി നിന്നെ ഒന്ന് മറന്നു കിട്ടാൻ,.. കഴിയുന്നില്ല.. പക്ഷെ എനിക്ക് നീ ഒരു വാക് തരണം…”

“എന്ത് വാക്…”

“നീ ഇനി ഒരിക്കലും സജ്‌നയുമായി കൂട്ട് ഉണ്ടാവാൻ പാടില്ല.. അങ്ങനെ ആണെകിൽ നമുക്ക് വീണ്ടും മുന്നോട്ട് പോകാം..”

അവനു അവളെക്കാൾ എന്നെ ആവശ്യമായത് കൊണ്ടു തന്നെ എന്റെ വാക്കിനു അവൻ വില കല്പ്പിച്ചു… അങ്ങനെ ഞങ്ങളുടെ ആ പ്രായത്തിലെ പ്രണയം വളർന്നു..

നേർ വഴിക് വീട്ടിലേക് പോകാറുള്ള ഞാനും റസിയയും അവൻ പുറകെ വരുന്നത് കാരണം കുറച്ച് ചുറ്റി തിരിഞ്ഞു ആളില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങി… പക്ഷെ ഒരു വർഷത്തിന് ശേഷം എന്റെ ആ പ്രണയവും അവസാനിച്ചു.. എന്റെ ഉപ്പ എന്നെ പത്താം ക്ലാസ് കുറച്ചു കൂടെ നല്ലൊരു സ്കൂളിലേക്ക് മാറ്റി ചേർത്തു.. ഉമ്മയുടെ നാട്ടിലേക്കു…

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.