ഒന്നും ഉരിയാടാതെ 7 [നൗഫു] 4831

അറിഞ്ഞ സമയം തന്നെ ഞാൻ റാസികിന്റെ അടുത്ത് ചെന്ന് ചോദിച്ചു.. അവൻ ഒരു കൂസലും കൂടാതെ അതെ എന്നുള്ള മറുപടിയും തന്നു..

ഒരാഴ്ച മുന്നേ തുടങ്ങിയ പ്രണയം ഞാൻ അവിടെ അവസാനിപ്പിച്ചു.. പക്ഷെ പെട്ടന്ന് തന്നെ എന്നെ നഷ്ട്ടപെട്ടപ്പോൾ റസിഖിന്റെ മനസ്സിൽ അതൊരു വേദനയായി തീർന്നു..

എനിക്ക് പക്ഷെ അവനെ കാണുമ്പോൾ എന്നെ ചതിച്ചവൻ എന്നുള്ള ഒരു ചിന്ത മാത്രം കയറി വന്നു..

പിന്നെ തുടരെ തുടരെ സജ്‌ന വന്നു എന്നെ അവനുമായി അടുപ്പിക്കുവാൻ ശ്രെമിച്ചു കൊണ്ടിരുന്നു… ഒരിക്കൽ ഞാൻ ആ ക്ലാസിൽ നിന്നും അവസാനം ഇറങ്ങിയപ്പോൾ എന്നെ തടഞ്ഞു നിർത്തി..

“റാസി എന്നെ വിട് എനിക്ക് പോണം.. എന്റെ കൂടെ റസിയ മാത്രമേ ഉള്ളു..”

“റസിയ എനിക്ക് ഇവളോട് ഒരു അഞ്ചു മിനിറ്റ് സംസാരിക്കണം.. നീ ഒന്ന് പോകുമോ..”

അവൻ റസിയയോട് പറഞ്ഞപ്പോൾ..ഞാൻ അവളെ തടഞ്ഞു..

“വേണ്ട ഇവൾ കേട്ടോട്ടെ.. നിനക്ക് പറയാൻ ഉള്ളത് പറയാം..”

“റസിയ പ്ലീസ്..”

റസിയയെ നോക്കി അവൻ വീണ്ടും പറഞ്ഞപ്പോൾ അവൾ അവിടെ നിന്നും പോയി.. ഞാനും അവനും മാത്രമായി ആ ക്ലാസിൽ…

“നാജി നിന്നെക്കൊണ്ട് ഇഷ്ട്ടം പറയിക്കണമെന്ന് മാത്രമേ എന്റെ ഉള്ളിൽ ഉണ്ടായിരുന്നുള്ളു.. അത് കൊണ്ടാണ് അവനോട് ഞാൻ ബെറ്റ് വെച്ചതും നിന്നെ വീഴ്ത്താൻ പുറകെ നടന്നതും എല്ലാം.. അതിന് എനിക്ക് സഹായമായി സജ്‌ന നിന്ന് തന്നു എന്നുള്ളതും സത്യമാണ്… പക്ഷെ ഇന്നിപ്പോ നീ ഈ രണ്ട് ദിവസം എന്നെ കാണാത്തതു പോലെ നടക്കുമ്പോൾ എന്റെ മനസിൽ സഹിക്കാൻ പറ്റുന്നില്ല,.. ഞാൻ നിന്നെ അത്രക്ക് ഇഷ്ട്ടപെട്ടു പോയെടി… നീ ഒന്ന് ക്ഷമിക്ക്.. പ്ലീസ്..”

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.