ഒന്നും ഉരിയാടാതെ 7 [നൗഫു] 4909

ഒരിക്കൽ ക്ലാസ്സ്‌ കഴിഞ്ഞു പോകുമ്പോൾ എല്ലാരും പോയിട്ടേ പോകാവൂ റാസികിന് നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് സജ്‌ന പറഞ്ഞപ്പോൾ ഞാൻ എന്റെ കൂട്ടുകാരി റസിയയെ കൂടെ നിർത്തി അവിടെ നിന്നു…

അന്നാണ് ആദ്യമായി റാസിഖ് എന്നോട് ഇഷ്ട്ടമാണെന്ന് പറയുന്നത്… ഉള്ളിൽ മഞ്ഞോ മഴയോ.. ഭൂകമ്പമോ എന്താല്ലാമോ വീണു നനഞ്ഞു.. ആലോചിച്ചു ഒരു ഉത്തരം പറയണമെന്നും അത് സമ്മതം ആകുമെന്ന് വിശ്വസിക്കുന്നെന്നും പറഞ്ഞപ്പോൾ എന്റെ ഉള്ളിലെ ഇഷ്ട്ടം നൂറുവാട്ട് പ്രകാശത്തിൽ കത്തിയിരുന്നു…

ഞാൻ എന്റെ ഇഷ്ട്ടം പിറ്റേ ദിവസം തന്നെ സജ്‌നവഴി അവനെ അറിയിച്ചു… അങ്ങനെ ആ ഒമ്പതാം ക്ലാസിൽ എന്റെ നാലാമത്തെ പ്രണയം പൊട്ടി മുളച്ചു…

http://imgur.com/gallery/WVn0Mng

എന്റെ റബ്ബേ ഇവൾക്ക് ഇത് തന്നെ ആയിരുന്നോ പണി.. ഉനൈസ് ആ പേജ് മറക്കുന്നതിനിടയിൽ തന്റെ മനസ്സിനോട് ചോദിച്ചു…

ഇതിൽ ഇത് വരെ ഒരാള് അല്ലെ ആയിട്ടുള്ളു.. അപ്പൊ നാജി എന്ന് മുതൽ പ്രണയിക്കാൻ തുടങ്ങിയുട്ടുണ്ടാവും… ഉപ്പ നാട്ടിലുള്ളത് കൊണ്ട് അവൾക് ഭയം ആയിരുന്നുവത്രേ… അമ്മോ എന്തൊരു അഭിനയം..

ഈ വന്നവൻ റാസിഖ് ആണെകിൽ അവന്റെ മൊഞ്ചു കണ്ടിട്ട് വീണതാണ് പെണ്ണ്.. അല്ലേൽ ആദ്യം നോക്കിയവനെക്കാൾ സ്റ്റൈൽ ആയിരുന്നിരിക്കാം റാസിഖിനു…

റാസിഖ് എന്നെ ചതിക്കുകയായിരുന്നു… അവൻ എന്നെ ആദ്യം പ്രണയിച്ചവനോട്‌ ബെറ്റ് വെച്ചായിരുന്നു എന്നെ വീഴത്താൻ നോക്കിയത്.. അത് ഞാൻ ഒരു ദിവസം സജ്‌ന യുമായി സംസാരിക്കുന്നതിന്റെ ഇടയിൽ അറിഞ്ഞു..

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.