അന്ന് നാട്ടിൽ ബാപ്പ ഉള്ളത് കൊണ്ട് പേടി ആയിരുന്നു ആരെയെങ്കിലും നോക്കുവാൻ.. അവന്റെ ആ നോട്ടത്തെ കണ്ടില്ലന്നു നടിച്ചു ഞാൻ മുന്നോട്ട് പോയി.. പക്ഷെ അവൻ എന്നെ പിന്തുടർന്ന് സ്കൂൾ ഗ്രൗണ്ടിലും പുറത്തും ഒരു കിളിയെ പോലെ വട്ടമിട്ടു പറന്നു.. ഞാൻ അവനെ നോക്കില്ല എന്ന് പിന്നെ ഉറപ്പായപ്പോൾ അവൻ പതിയെ അതിൽ നിന്നും പിന്മാറി..
ഹാവൂ.. സമാധാനം ആയല്ലോ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ആ വർഷം കഴിഞ്ഞു..
ഒമ്പതാം ക്ലാസ്.. അക്കൊല്ലവും അവിടേക്കു തന്നെ ആയിരുന്നു ഞങ്ങളുടെ ആ പിരീഡിലുള്ള യാത്ര… എന്നെ ആദ്യം നോക്കിയവന്റെ കൂടെ ആ വർഷം മുതൽ മറ്റൊരാളെ കാണുവാൻ തുടങ്ങി… അവന്റെയും നോട്ടം എന്നിലേക്കു തന്നെ എത്തിയപ്പോൾ ഞാൻ വീണ്ടും ഉൾ വലിഞ്ഞു നടക്കുവാൻ തുടങ്ങി…
അവനായിരുന്നു റാസിക്… അവരുടെ കൂട്ടത്തിൽ അന്ന് മുതൽ ഒരാളെ കൂടെ കണ്ടു… സജ്‌ന.. അവരുടെ ഫ്രണ്ട്… അവൾ ഞങ്ങൾ ക്ലാസിലേക് വരുമ്പോൾ എന്റെ ബെഞ്ചിൽ എന്റെ അടുത്ത് വന്നിരിക്കുവാനായി തുടങ്ങി… അവളുടെ സംസാരത്തിൽ എപ്പോഴും റാസിഖ് മാത്രം നിറഞ്ഞു നിന്നു..
ഞങ്ങൾ ആ ക്ലാസ്സിലേക്ക് വരുമ്പോൾ കോണിപടിയിൽ അവൻ എന്നെയും നോക്കി ഉണ്ടാവും,.. അത് പോലെ തിരിച്ചിറങ്ങുമ്പോഴും..
പതിയെ പെട്ടന്ന് വന്നു ക്ലാസ്സിൽ കയറി,.. അതിലും വേഗതയിൽ ക്ലാസ് കഴിഞ്ഞു പോയിരുന്നു ഞാൻ.. സ്ലോ ആവുവാൻ തുടങ്ങി… അവനോടുള്ള ഇഷ്ട്ടം എന്റെ ഉള്ളിലും നിറഞ്ഞു വന്നു…
59 Comments
Comments are closed.