ഒന്നും ഉരിയാടാതെ 7 [നൗഫു] 4831

“അത് പിന്നെ പറയണേ ഉമ്മാന്റെ മോന്റെ ടീം തന്നെ..”

“ഹ്മ്മ്.. സോപ് ഒന്നും വേണ്ട നിങ്ങടെ ടീം തോറ്റില്ലേ…”

“ഒന്ന് പോ ഉമ്മാ..”

“ടാ… നിനക്ക് എന്തേലും വേണോ..”

“വേണ്ട ഉമ്മാ.. ഞാൻ കഴിച്ചു.. ഒന്ന് കുളിക്കണം…”

“എന്നാൽ വേം പൊയ്ക്കോ.. ഇനി നിന്റെ ശബ്ദം കേട്ടു ഉപ്പ എണീക്കണ്ട..”

നടക്കുന്നതിനിടയിൽ ഉപ്പയുടെ റൂമിൽ നിന്നും ശബ്ദം കേട്ടു..

“ഇനി നിങ്ങളൊന്നും പറയണ്ട ഓനിപ്പോ പെണ്ണൊക്കെ കെട്ടിയതാ.. ഇനി ഓളെ മുനിന്ന് ചീത്ത പറഞ്ഞു കൊച്ചാക്കണ്ട..”

“ഹ്മ്മ്.. ഇനി ഞാൻ എന്തേലും പറഞ്ഞെന്ന് പറഞ്ഞു നീ പിണങ്ങേണ്ട. ഞാൻ ഒന്നും പറയുന്നില്ല എന്റെ പാത്തുമ്മ..”

“വേണ്ടേ.. അവിടെ കിടന്നൊളി. മക്കളൊക്കെ ഉള്ളതാണ്..”

ഉപ്പാക് ഇപ്പോഴും ഉമ്മയെന്നാൽ ജീവനാണ്.. ഭാഗ്യം ചെയ്ത ദമ്പതികൾ…

❤❤❤

റൂമിലേക്കു കയറിയപ്പോൾ ബെഡിൽ നാജി കിടക്കുന്നുണ്ട്.. എന്റെ റൂമിൽ ആണേൽ അവളുടെ റൂമിലെ പോലെ സൗകര്യമൊന്നുമില്ല.. ആകെ ഒരു കട്ടിൽ മാത്രമേ ഉള്ളൂ..

വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ നാജി ഉറക്കത്തിൽ നിന്നും എഴുന്നേറ്റു…

ഇല്ല ഉറങ്ങിയിട്ടില്ല..

ഞാൻ ഒന്നും മിണ്ടാതെ വേഗം തോർത്ത്‌ എടുത്തു ബാത്‌റൂമിൽ കയറി…

എന്നാലും ഈ റാസിഖ് പോയി അവിടെ എങ്ങനെ അജുമലിക്ക വന്നു…

ഓനോട്‌ ചാറ്റ് ചെയ്തിട്ട് കുറച്ചു ദിവസവും ആയി.. പക്ഷെ ഓന് എന്റെ കല്യാണം ആണെന്ന് അറിഞ്ഞിട്ടും ഇന്നലെ ഒരു മെസ്സേജ് പോലും അയച്ചിട്ടില്ലല്ലോ..

അപ്പോഴാണ് ഞാൻ ആ സ്റ്റാറ്റസ് കണ്ടത് ഓർത്തത്.. ഒരു വിരഹ സോങ് ആയിരുന്നു അതിൽ… തന്റെ പെണ്ണിന്റെ കയ്യിൽ വേറെ ഒരുത്തൻ പിടിച്ചു കൊണ്ട് നടന്നു പോകുമ്പോൾ കണ്ണ് നീർ തുള്ളികൾ ഒലിപ്പിച്ചു കൊണ്ട് നായകൻ നിൽക്കുന്ന ഒരു വീഡിയോ സോങ്…

എന്റെ അജ്മലിക്ക.. നിങ്ങളെ ഇടയിൽ ഞാൻ ഒരു കളി തുടങ്ങാൻ പോവുകയാണ്..

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.