ഒന്നും ഉരിയാടാതെ 7 [നൗഫു] 4909

“ഹ്മ്മ്.. ഇന്നലെ രണ്ടും എന്റെ വീട്ടിൽ വന്നപ്പോൾ ഞാൻ കണ്ടതല്ലേ നിങ്ങളുടെ വീരശൂരത്വം.. ഒന്ന് വിട്ടു പിടി മനാഫെ.. ഇക്കാക്കമാരെ ഇപ്പൊ കണ്ടാലും നിങ്ങളുടെ മുട്ട് വിറക്കും. എന്തെ സംശയം ഉണ്ടോ.”

“നീ അത് വിട്..”

ആഷിക് പറഞ്ഞു..

“ഞാൻ വിട്ടു.. എനിക്ക് ഇന്ന് ഇനി വീട്ടിൽ എത്തിയില്ലേലും കുഴപ്പമില്ല..”

“അതെന്താ നീ അങ്ങനെ പറഞ്ഞത്..”

“അതൊന്നും ഇല്ല മോനെ.. ഞാൻ ഒരു കുടുക്കിൽ ആണ് പെട്ടത്.. അത് ഒന്ന് ഒഴിവാക്കി കിട്ടാൻ കുറച്ചു കളിക്കേണ്ടി വരും..”

“നീ ഒന്ന് തെളിച്ചു പറയെടാ. ഉനൈസ്..”

“ഇപ്പൊ ഏതായാലും നിങ്ങൾ എന്നെ കൊണ്ട് പോവുകയല്ലേ അത് കഴിയട്ടെ…”

പാട്ട് ഇട്ട് കൊണ്ട് ആ കാർ ചുരം കയറുവനായി തുടങ്ങി.. വീട്ടിൽ നിന്നും ഫോൺ ഇടക്കിടെ വരുന്നുണ്ട് സമയം പതിനൊന്നു മണിയോട് അടുത്തപ്പോൾ ഞങ്ങൾ ചുരത്തിന്റെ മുകളിലെത്തി… എനിക്കെന്തോ ഒരു ഉഷാർ തോന്നുന്നില്ല…

വീണ്ടും ഉപ്പ യുടെ ഫോൺ വന്നപ്പോ ഞാൻ കാൾ എടുത്തു പെട്ടന്ന് വരാമെന്ന് പറഞ്ഞു വെച്ചു… അവർ എന്നെ കാത്തിരിക്കുകയാണെന്ന് തോന്നുന്നു..

ഇവിടെ ഡാൻസ് തുടങ്ങിയിട്ടുണ്ട്…ആ സമയം തന്നെ ഒരു പോലീസ് വണ്ടി അവിടെ വന്നു എല്ലാത്തിനെയും ഓടിക്കാൻ തുടങ്ങി…

“എന്താടാ ഈ സമയം ഇവിടെ..”

“ഒന്നുമില്ല സാറെ.. ഞങ്ങളൊന്ന് കറങ്ങാൻ..”

“എവിടെ നിന്ന് വരുന്നു… ഹ്മ്മ്.. വേഗം വണ്ടി എടുത്ത് വിടാൻ നോക്ക്.. കുപ്പിയൊന്നും ഇല്ലല്ലോ കയ്യിൽ..”

“ഇല്ല സാർ..”

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.