ഒന്നും ഉരിയാടാതെ 7 [നൗഫു] 4909

“ടാ.. ഒരഞ്ചു മിനിറ്റ് എത്തി…”

ഞാൻ കുറച്ചു മുന്നോട്ടു നടന്നു… ഒരു ഐ 10 കാർ എന്റെ അടുത്ത് വന്നു നിർത്തി.. ആഷിക്കിന്റെ അളിയന്റെ കാർ ആണ്.. ഞാൻ വേഗത്തിൽ അതിലേക് കയറി.. അതിൽ അവരെ കൂടാതെ.. വേറെ രണ്ട് പേർ കൂടി ഉണ്ട്.. എന്റെ രണ്ട് കൂട്ടുകാർ തന്നെ അബിയും സുജിത്തും…

“എടാ നിങ്ങൾ എപ്പോ വന്നു..”

“കുറച്ചു നേരം ആയിട്ടുള്ളു.. കണ്ണൂർ നിന്നും വന്നിട്ട്..”

“എന്താ അവിടുത്തെ പണി കഴിഞ്ഞോ..”

“അതൊക്കെ ഇന്ന് തീർത്തു പെട്ടന്ന് കയറി..”

“എന്നിട്ട് എന്തെ വീട്ടിലേക് വരാഞ്ഞേ..”

“എടാ.. നിന്നോട് അല്ലെ പറഞ്ഞെ… അര മണിക്കൂർ ആയിട്ടുള്ളു വന്നിട്ട്..”

രണ്ടാൾക്കും ആശാരി പണിയാണ്.. ഏതോ ഒരു മലങ്കോൾ വന്നപ്പോ രണ്ടും കണ്ണൂരിലേക് വിട്ടു.. ഇപോ മൂന്നു മാസമായി പോയിട്ട്..

“എടാ നിങ്ങൾ രണ്ടാളും വിവരമൊക്കെ അറിഞ്ഞോ…”

“പിന്നെ അറിയാതെ.. കോൺഗ്രജുലേഷൻ അളിയാ..”

“താങ്കു താങ്കു…”

“കളി എവിടെ ആണ്.. നമ്മുടെ ഗ്രൗണ്ടിൽ അല്ലെ..”

“അതിന് ആര് പറഞ്ഞു ഇന്ന് കളി ഉണ്ടെന്ന്… ഇന്നത്തെ രാത്രി നമുക്ക് ഒന്ന് കറങ്ങാം.. ഫുള്ള് പെട്രോൾ അടിച്ചിട്ടുണ്ട്.. ഏതായാലും നിന്റെ ഫസ്റ്റ് നൈറ്റ്‌ പിടിക്കാൻ സാധിച്ചില്ല.. സെക്കൻഡ് നൈറ്റ്‌ എങ്കിലും കുളമാക്കണം..”

“എടാ.. വീട്ടിൽ ഉപ്പയും ഇക്കാക്ക മാരും ഉണ്ട്.. പണി ആകും..”

“ആയിക്കോട്ടെ., നിന്റെ ഇക്കാക്കമാരെ നീ പേടിച്ചാൽ മതി ഞങ്ങളെ നോക്കണ്ടാട്ടോ..”
മനാഫ് ആണ്..

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.