ഒന്നും ഉരിയാടാതെ 7 [നൗഫു] 4831

“പറ്റൂലെൽ പറഞ്ഞോ ഇന്ന് നിനക്ക് ഉറക്കം ഉണ്ടാവില്ല..”

“ഞാൻ വരാം..”

അതും പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി..

എന്റെ കാര്യം അവരോട് എങ്ങനെ പറയുമെന്ന് ആലോചിച്ചിട്ട് ഒരു ഐഡിയ യും കിട്ടുന്നില്ല.. ഇനി ഇപോ എന്താ ഒരു വഴി… സമയം ഏഴു മണിയോട് അടുത്തു..

ഞാൻ റൂമിൽ കയറി.. ബെഡിൽ രണ്ടു വലിയ ബാഗ് വെച്ചിട്ടുണ്ട്.. നാജിയയുടെ വസ്ത്രവും മറ്റുള്ള സാധങ്ങളുമാണ്.. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്.. കുളിക്കുവാണെന്ന് തോന്നുന്നു… അവളോട്‌ പറയാതെ മുങ്ങണം..

ഞാൻ കട്ടിലിന്റെ അടിയിൽ നിന്നും ബൂട്ടും ജെയ്‌സിയും എടുത്തു അടുക്കളയുടെ അടുത്തുള്ള വിറക് പുരയിൽ വെച്ചു..

വിരുന്നുകാർ മുഴുവൻ മടങ്ങിയിട്ടുണ്ട്.. ഇക്കാക്കമാർ രണ്ടാളും പുറത്ത് കാര്യമായി എന്തോ ചർച്ചയിൽ ആണ്.. കൂടെ അവരുടെ ഭാര്യമാരും ഉണ്ട്…

“എന്താടാ ബാവു നിന്ന് തിരിയുന്നത്..”

ഉമ്മയാണ്..

“ഒന്നൂല്യ ഉമ്മ…”

“എന്നാ വേം പള്ളിയിൽ പോയി വന്നോ.. പിന്നെ ഉപ്പ വന്നാൽ ചീത്ത ആയിരിക്കും നിന്നെ അവിടെ കണ്ടില്ലെന്നും പറഞ്ഞു..”

ഹൈവ.. നല്ല ഐഡിയ തന്നെ.. താങ്ക്സ് ഉമ്മാ.. ഉമ്മ പറഞ്ഞ ഐഡിയ പ്രയോഗത്തിൽ വരുത്തി ഞാൻ വീട്ടിൽ നീന്നും കടന്നു..

“എടാ നിങ്ങൾ എവിടെ ഞാൻ ഫോണെടുത്തു മനാഫിനെ വിളിച്ചു..”

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.