ഒന്നും ഉരിയാടാതെ 7 [നൗഫു] 4909

“പോടാ ടെൻഷൻ ഇല്ലാത്തത് കൊണ്ടാണ് രാത്രി ഒരു മണിക്ക് എല്ലാം കഴിഞ്ഞിട്ടുണ്ടാവുമോ എന്ന് ചോദിച്ചു ഇടക്കിടെ ഫോൺ വിളിച്ചത്..”

“തെണ്ടികളെ.. ഞാൻ നിങ്ങളുടെ കൂട്ടുകാരൻ അല്ലെ..”

“അത് കൊണ്ട് തന്നെ ആണെടാ തെണ്ടി ഞങ്ങൾക് ടെൻഷൻ…”

അവർ രണ്ട് പേരും എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

“അത് പോട്ടേ ഇനി എന്താ പരിപാടി.. ബാക്കി ഉള്ളവർ എവിടെ…”

അവർക്ക് ഇന്ന് മാച്ച് ഉണ്ട്…

“എടാ.. കടയിലെ കാര്യം..”

“അതൊന്നും പേടിക്കണ്ട നമ്മൾ ഒരു പണിക്കരനെ വെച്ചു.. ഉസ്മാനിക്കയെ..”

“ഹോ അത് നന്നായി..”

“എല്ലാ എപ്പോഴാ മാച്ച്..”

“എട്ടു മണിക്ക്..”

“നിങ്ങൾ രണ്ടാളും പോകുന്നില്ലേ..”

ഞാൻ അവരോട് ചോദിച്ചു..

“ഞങ്ങൾ പോകുന്നുണ്ട് കൂടെ നീയും ഉണ്ടാവും..”

“എടാ.. ഇന്ന് വരാൻ പറ്റുമെന്ന് തോന്നുന്നില്ല…”

“അതൊന്നും പറഞ്ഞാൽ പറ്റില്ല മോനെ ഇന്ന് നീ ഇല്ലേൽ പിന്നെ സെമി നോക്കണ്ട.. അറിയാമല്ലോ ഇത് നമ്മുടെ പ്രെസ്റ്റീജ് ഇഷ്യു ആണ്.. ബ്രദേഴ്‌സ് ചാമ്പിയൻസ് ടീമിനെ ഇന്ന് പൊട്ടിച്ചില്ലേൽ അങ്ങാടിയിൽ നടക്കാൻ പറ്റില്ല..”

“എങ്ങനെയാട ഇവിടെ നിന്നും മുങ്ങുക…”

“അതോർത്തു നീ ടെൻഷൻ ആവണ്ട രാത്രി 7:30 ഇവിടെ കാർ എത്തും ഒരു ഹോൺ അടിക്കും ബൂട്ടുമായി ചാടിക്കോ.. എന്തെ.. പറ്റൂലെ..”

ആഷിക് ചോദിച്ചു..

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.