ഒന്നും ഉരിയാടാതെ 7 [നൗഫു] 4909

“ആ മുറിയിൽ നല്ല മുല്ലപ്പൂവിന്റെ സുഗന്ധം നിറഞ്ഞിരുന്നു.. ഞാൻ എന്റെ അരികിലേക് നാജിയെ ഇരുത്തി.. അവൾ ആ സമയവും തല പൊന്തിക്കാതെ നാണിച്ചു ഇരിക്കുകയാണ്… ഞാൻ അവളെ നാജി എന്ന് വിളിച്ചു…”

“എന്നിട്ട്…”

“എന്നിട്ട്… ഞാൻ പാൽ പകുതി കുടിച്ചു അവൾക് കൊടുത്തു.. ബാക്കി അവളും കുടിച്ചു കിടന്നു ഉറങ്ങി..”

വേറെ ഒന്നും നടന്നില്ലേ..

“ടാ… ടാ.. നിന്റെ പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലായി.. ആ വേല മനസ്സിൽ വെച്ചോ.. വേറെ ഒന്നും നടന്നില്ല..”

“ഹാവൂ.. സമാധാനം ആയി…”

മനാഫ് കുറച്ചു ഉറക്കെ തന്നെ പറഞ്ഞു..

“എന്ത് സമാധാനം…”

“അതൊന്നും ഇല്ല.. എനിക്ക് ഇന്നലെ ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വന്നില്ല.. നേരം വെളുക്കാൻ ആയപ്പോഴാണ് ഒന്ന് ഉറങ്ങിയത്..”

“അത് നന്നായി.. ഞാൻ വല്ല ഗോളും അടിച്ചോ എന്ന് കരുതി നിന്റെ ഉറക്കം പോയല്ലേ..”

“അതെല്ലടാ.. നീ ഞങ്ങളുടെ കൂടെ ഈ അങ്ങാടിയിൽ തേരാപാര നടക്കുന്നവൻ അല്ലെ,.. ഒരു ദിവസം പെട്ടന്ന് നിന്റെ കല്യണം കഴിഞ്ഞെന്ന് അറിഞ്ഞപ്പോൾ.. ഹോ എന്റെ മനസികാവസ്‌ഥ..”

“അതിന് എന്താ.. ഇന്നത്തോടെ എല്ലാം റെഡി ആവില്ലേ..”

“അത് സാരമില്ല ഇന്നലെ ഭയങ്കര ടെൻഷൻ ആയിരുന്നു.. ഇന്ന് കുറച്ച് കുറവുണ്ട് അല്ലെ ആഷികേ..”

“എനിക്ക് എന്ത് ടെൻഷൻ..”

ആഷിക് അവനോട് ചോദിച്ചു..

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.