ഒന്നും ഉരിയാടാതെ 7 [നൗഫു] 4909

ആ പന്തലിന്റെ ഓരോ മൂലയിലായി ഇന്നലെ സംഭവിച്ച കാര്യങ്ങൾ വിശദമായി ഓരോരുത്തരും പറഞ്ഞു കൊടുക്കുന്നുണ്ട്.. വരുന്നവർക് കൊടുക്കുന്ന വെൽക്കം ഡ്രിങ്ക് പോലും കുടിക്കാതെ ആ വൃത്തം വലുതായി കൊണ്ടിരുന്നു.. ഇടക്കിടെ അതിലെ ഓരോരുത്തരും എന്നെ നോക്കുമ്പോൾ തൊലി ഉരിയുന്നത് പോലെ..

നാജിയയുടെ വീട്ടിൽ നിന്നും അഞ്ചാറു വണ്ടിക്കുള്ള ആളുകൾ വന്നിട്ടുണ്ട്.. മാമന് ഇപ്പോഴും എനിക്ക് കൈ തരാൻ ഒരു മടി ഉള്ളത് പോലെ. ഹാരിസിക്ക കുറച്ചു നേരം കമ്പനി തന്നു…

“ടാ.. നിങ്ങൾ എവിടെ…”

കൂട്ടുകാരെ കാണാത്തതു കൊണ്ട് അവരെ ഫോൺ ചെയ്തു നോക്കിയതാണ്..

“അളിയാ.. ഞങ്ങൾ ലേഡീസ് ബ്രാഞ്ചിൽ ഉണ്ട്..”

“ലേഡീസ് ബ്രാഞ്ചോ..”

“അതേടാ. നിന്റെ വീടിന്റെ പിറകിലുള്ള പെണ്ണുങ്ങൾക് ഭക്ഷണം കഴിക്കാൻ കെട്ടിയ പന്തലിന്റെ ഉള്ളിലുണ്ട്.. ഏതായാലും നിന്റേത് കഴിഞ്ഞില്ലേ ഇനി ഞങ്ങളുടെ ദിവസമാണ്..”

“ആട.. പുര കത്തുമ്പോൾ തന്നെ വാഴ വെട്ടിക്കോ…”

“സാരമില്ല മിസ്റ്റർ ഉനൈസ്.. ഞങ്ങൾ ഞങ്ങളുടെ വർക്ക്‌ തുടരട്ട.. ഇങ്ങനെ ഇടക്കിടെ വിളിച്ചു ശല്യം ചെയ്യരുത് പ്ലീസ്..”

മനാഫ് കാൾ കട്ട് ചെയ്തു..

കൂട്ടിനു വിളിച്ചിട്ട് ഒരു തെണ്ടിയും വരുന്നില്ലല്ലോ… ഇനി നാജി എവിടെ ആണാവോ… അന്നത്തെ ദിവസം പെട്ടന്ന് തന്നെ മുന്നോട്ട് പോയി വൈകുന്നേരമായി..

“അളിയാ.. എന്തേനി ഇന്നലെ..”

എന്റെ വായിൽ നിന്നും ആഷിക്കിന് കേട്ടത് എന്താണെന്ന് അറിയാതെ മനാഫ് ചോദിച്ചു..

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.