ഒന്നും ഉരിയാടാതെ 5 [നൗഫു] 4887

“അത് തന്നെ ആണ് നിനക്ക് നല്ലത്.. ചുളിവിന് ഒരു ഭാര്യയെ കിട്ടി ഓളെ കൂടെ കിടക്കാനുള്ള സ്വപ്നം കണ്ട് കയറി വന്നത് അല്ലെ.. ആ മോഹം ഇനി നിന്റെ ജീവിതത്തിൽ നടക്കില്ല.. ഇനി നീ ആരുടെ കൂടെയും കിടക്കാതെ ഞാൻ ആക്കി തരുന്നുണ്ട്..”

 

അവൾ പറഞ്ഞ ആ വാചകങ്ങളുടെ അർത്ഥം ആദ്യം എനിക്ക് മനസ്സിലായില്ല… പിന്നെ എന്റെ തലയിൽ ഒരു ബൾബ് കത്തി, അള്ളോ 22 ഫീമയിൽ.. കഷ്ണിക്കും എന്ന്… ചൂടിൽ നിൽക്കുന്ന ഒരു പെണ്ണ്.. കൂടെ അവൾ ഒരു ഡോക്ടർ കൂടിയാണ് .. രക്തം പൊടിയാതെ കട്ട് ചെയ്യാനൊക്കെ പഠിച്ചിട്ടുണ്ടാവും…സർജികൽ ബ്ലേഡ്ക്കേ ഉണ്ടാവുമോ റൂമിൽ.. ഒന്നും പറയാൻ പറ്റില്ല…

 

“എനിക്ക് കിടക്കണം.. ഞാൻ ലൈറ്റ് ഓഫ് ആകുകയാണ്…”

 

ഉറക്കം ഉടനെ എന്നെ തേടി വരില്ലെന്ന് അറിവുള്ള ഞാൻ,… ആ റൂമിൽ നിന്നും ഇറങ്ങി ബാൽക്കണിയിലേക്ക് നടന്നു.. ആ സമയം തന്നെ അവളുടെ ഫോണിലേക്കു ഏതോ കാൾ വരുന്ന ശബ്ദം ഞാൻ കേട്ടു.. പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ ഞാൻ ബാൽക്കണിയിൽ എത്തി…

 

❤❤❤

 

“എന്താടാ അവൾ നിന്നെ റൂമിൽ നിന്നും പുറത്താക്കിയോ…”

 

ഹാരിസ് എന്റെ പുറകിൽ വന്നു ചോദിച്ചു..

 

“ഇല്ല.. ഇക്കാ.. ഞാൻ ഒന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു..”

 

ഫസ്റ്റ് നൈറ്റ്‌ ആകെ കുളമായി അല്ലെ എന്നും പറഞ്ഞു കൊണ്ട് ഹാരിസ് തന്റെ പോക്കറ്റിൽ നിന്നും മൽബാരോ സിഗരറ്റ് എടുത്തു കത്തിച്ചു..

Updated: April 20, 2021 — 2:34 pm

23 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    അവൾക്ക് കാമുകൻ ഉള്ളത് കൊണ്ടാകും ചെക്കനോട് ഇത്രയും ദേഷ്യം ?.

  3. ?സിംഹരാജൻ

    ❤️?❤️?

  4. Noufukka ella partum koode onnoode vaayichu
    Iniyennaa nadakkum
    Aakamsha..?

    Waiting with love

  5. Ikka ✍️✍️??? please continue

  6. നിധീഷ്

    നൗഫു ഞാൻ നിങ്ങളുടെ ഈ കഥയും പിന്നെ ഒരു shortstroy യും മാത്രമേ ഇതുവരെവായിച്ചിട്ടുള്ളു… പിന്നെ ഞാൻ കഥ ഒരുകഥ വായിച്ചാൽ അതിന്ഇ ലൈക്ക്ട ചെയ്യും കഥ ഇഷ്ടപ്പെട്ടാൽ കമന്റും ചെയ്യും ചിലപ്പോൾ ഒരു ❤ ആയിരിക്കും കമന്റ്‌ ചെയ്യുക… കഥ എന്നിൽ ചെറിയ ഒരു സ്വാധീനം ചെലുത്തിയാൽ ഞാൻ എന്തെകിലും ഒന്ന് കമന്റായി കുറിക്കും…. ഈ കഥയെക്കുറിച്ചുപറയുകയാണെങ്കിൽ നിങ്ങൾ എവിടെ കഥ തുടങ്ങിയോ അവിടെത്തന്നെ ആണ് ഈ അഞ്ചുപാർറ്റായിട്ടും കഥനിൽക്കുന്നത്… കഥയുടെ മെയിൻ പോയിന്റ്റുകളിലേക്ക് വരാൻ നിങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല… ചിലപ്പോൾ പേജ് കുറവായതുകൊണ്ടാരിക്കും നിങ്ങൾക്ക് അതിന് കഴിയാതിരുന്നതു… നിങ്ങളുടെ കഥ കുറച്ചുകൂടെ പുരോഗമിക്കുമ്പോൾ കഥയുടെ ലൈക്കും കമന്റും കൂടും എന്നാണ് എന്റെ വിശ്വാസം… പിന്നെ നിങ്ങൾ ഒരു നല്ല എഴുത്തുകാരൻ ആണ് എന്നതിന്റെ തെളിവാണ് ഞങ്ങളെ പോലുള്ള വായനക്കാർ നിങ്ങളുടെ കഥക്കായി കാത്തിരിക്കുന്നത്… അതുകൊണ്ട് എഴുത്ത് നിർത്തണ്ട എന്നാണ് എന്റെ അഭിപ്രായം…. അടുത്ത പാർട്ട്‌ ഉടൻ വരും എന്ന് പ്രദീക്ഷിക്കുന്നു… ❤❤❤❤❤

  7. *വിനോദ്കുമാർ G*♥

    പ്രിയപ്പെട്ട നൗഫു മുൻപ് ഇതിലെ തമ്പുരാൻ എന്ന കഥാകാരനോട്‌ പറഞ്ഞത്‌ വീണ്ടും ഇവിടെ പറയുന്നു കഥ എഴുത്ത് എന്നത് ദൈവം തന്ന ഒരു വരദാനം ആണ് താങ്കളുടെ കഥ വായിച്ച് ഒരു ആൾ എങ്കിലും അഭിപ്രായം പറഞ്ഞാൽ അതു നിങ്ങളുടെ എഴുത്തിന് ഉള്ള അംഗീകാരം ആണ് ❤?

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    എന്താ ഇക്ക ഇപ്പൊ നിങ്ങൾ ഇങ്ങനെ …
    നിങ്ങൾ വിചാരിക്കുന്നുവോ നിങ്ങളുടെ കഥ നമുക്കെ ബോർ ആയി എന്ന് ….
    ഒരിക്കലുമില്ല ….
    അതുപോട്ടെ നിങ്ങൾക്ക് അങ്ങനെ തോന്നിയോ …

    കുറെ ഉപകാരം ലഭിക്കും.. ഉറക്കം നല്ലത് പോലെ നടക്കും ആവശ്യമില്ലാത്ത ഒരുപാട് ചിന്തകൾ ഒഴിവാക്കാം,.. മൈൻഡ് ഫ്രീ യാക്കി നടക്കാം.. ചെയ്യുന്ന ജോലി കുറച്ച് ഉത്തരവാദിത്തം കാണിക്കാം,.. വീട്ടിലേക് മക്കളുമായി കുറച്ചു നേരം കൂടി ഫോൺ ചെയ്തു ഇരിക്കാം അങ്ങനെ ഒരുപാട് കാര്യങ്ങൾ…..

    ഇതൊക്കെ വേണം ഇക്ക എല്ലാ കാര്യങ്ങളും ചെയ്തു തീർന്നിട്ട് മതിയല്ലോ ഇങ്ങോട്ടുള്ള വരവ് ..
    ആദ്യം കുടുംബം നോക്കുക …
    നിങ്ങൾക്ക് കഥ എഴുതാൻ കഴിയുന്നില്ലേൽ വിട്ടുകള ..

    പിന്നെ ഞാനും ഇപ്പൊ കഥ എഴുതുന്നുണ്ട് ..
    അതുകൊണ്ട് എനിക്ക് ഇപ്പൊ എവിടെ അധികം ആക്റ്റീവ് അകാൻ കഴിയുന്നില്ല …
    നിങ്ങളുടെ കഥ ഞാൻ വായിക്കും അത് സൈറ്റിൽ വന്നിട്ട് കുറച്ച ദിവസം കഴിഞ്ഞ ആയിരിക്കും …
    കാരണം എന്തെന്നാൽ ഇപ്പൊ എക്സാം ആയി അതിനിടക്ക് കഥ എഴുത്തും .. അതുകൊണ്ട് ഒരുപാട് കഥകൾ പെൻഡിങ്ങിൽ ഉണ്ട് …
    ഞാൻ കഥ വായിച്ചെങ്കിൽ അതിന്റെ അടിയിൽ എന്റെ കമെന്റും കാണും ….
    നിങ്ങടെ കഥ ഒരുപാട് വായിക്കാൻ ഉണ്ട് ഈ കഥ തന്നെ ഞാൻ ഇപ്പൊ കുറച്ച ഫ്രീ ആയോണ്ട് ആ വായിച്ച അല്ലേൽ തുടർകഥ ഒക്കെ എക്സാം കഴിഞ്ഞിട്ട് വായിക്കാൻ ഇരുന്നത് …

    എഴുതാനും നിർത്താനും ഒക്കെ നിങ്ങളുടെ ഇഷ്ട്ടം
    മനസ്സ് പറയുന്ന കേൾക്കുക അല്ലാതെ കൂട്ടുകാരൻ പറയുന്നത് കേക്കേണ്ട …
    ഏത് നിങ്ങടെ ഇഷ്ട്ടമാ നിങ്ങൾ തീരുമാനിക്ക്…

    ഇന്ഷാ അള്ളാഹ്……

  9. Noufu…
    നിന്റെ കഥ കണ്ടാല്‍ ആദ്യം like എന്നിട്ട് വായിക്കാൻ തുടങ്ങൂ.. (ഒന്ന് രണ്ടു കഥകള്‍ക്കാണ് ഞാന്‍ അങ്ങനെ ചെയ്യാറ്) പിന്നെ comment ചെയ്യാന്‍ wird by eord ആയി വിവരിച്ച് എഴുതാന്‍ ഒന്നും അറിയില്ല..
    ഒന്നോ രണ്ടോ വരികള്ളിൽ അല്ലെങ്കിൽ ഒരു emoji ഇഷ്ടം അറിയിക്കും….

    പിന്നെ എഴുത്ത് അത് നിങ്ങളുടെ ജീവിതമാര്‍ഗം ആണെങ്കിലും passion ആണെങ്കിലും ആരോഗ്യം കുടുംബം ഇത് ഓക്കേ കഴിഞ്ഞു മതി…

    പിന്നെ വേറെ ഒന്ന് ഒരു കഥ പൂര്‍ത്തിയാകാതെ അടുത്ത കഥ എഴുതുന്നതിനോട് തീരെ യോജിപ്പില്ല.. മനസ്സിൽ ഉള്ള ഇഷ്ടം പതുക്കെ കുറഞ്ഞു പോകും…

    പിന്നെ നിങ്ങളെ നിരുത്സാഹപ്പെടുത്തിയ friend അവനെ കിട്ടിയാല്‍ ഒന്ന് പൊട്ടിക്കും.

    കഴിയുമെങ്കില്‍ ഈ കഥ പൂര്‍ത്തിയാക്കാൻ ശ്രമിക്കുക…

  10. പാലാക്കാരൻ

    Ningal nalla oru writer anu but athu ningalude santhosh athinu vendi ezhuthuka allathe likinum commentinum vendi alla. Nalla kadha anenkil alukal vayikumbol. Pinne vayikkunnavar il thanne 10% thazhe ye like tharu 5% polum comment cheyilla avar angananu seelichath. Ningalude kadhakal regular ayi varum athu oru plus point anu but athinal thanne pages kuravanu. Thante santhosh athinu vendi ezhuthuka

  11. പ്രിയപ്പെട്ട നൗഫു

    മനസില്‍ ഒരുപാട് പറയാന്‍ ഉണ്ടെങ്കിലും വാക്കുകളിലേക്ക് പകര്‍ത്തുമ്പോൾ ഒന്നും കാര്യമായി പറയുവാൻ എനിക്ക് കഴിയാറില്ല.അത് കൊണ്ടാണ് നെടുനീളൻ commentukal ഒരു കഥയിലും ഇടാത്തത്
    ആ എനിക്ക് വാക്കുകള്‍ കൊണ്ട്‌ അമ്മാനമാടുന്ന നിങ്ങളെ പോലുള്ളവരോട് അസൂയ ആണ് അതോടൊപ്പം ഓരോ എഴുത്തിനും എടുക്കുന്ന efforts um എനിക്ക് മനസില്‍ ആകും.

    //ഈ കഥ നിങ്ങൾക് ഇഷ്ട്ടമുണ്ടെങ്കിൽ അത് പറയാം//

    വളരെ ഇഷ്ടം ആകുന്നുണ്ട്

    //സത്യത്തിൽ എന്റെ കഥകൾ നിങ്ങൾക് ബോർ ആവുന്നുണ്ട് എന്ന് ആലോചിച്ചു നോക്കിയാപ്പോ തോന്നുന്നുണ്ട്//

    അത് വായനക്കാര്‍ അല്ലെ പറയേണ്ടത് എനിക്ക് ബോര്‍ ആകുന്നില്ല

    //ചില കഥകൾ വഴിയിലാണ് എന്നറിയാം.. ഓരോ തിരക്കുകളിൽ പെട്ട് കിടക്കുന്നതാണ്.//

    എഴുതി പൂര്‍ത്തീകരിക്കും എന്ന് ഉറപ്പ് തന്നാൽ എത്ര വേണം എങ്കിലും കാത്തിരിക്കും

    //എനിക്ക് ഒരുപാട് പ്രോത്സാഹനം ലഭിക്കുന്ന പ്ലാറ്റ് ഫോം വേറെ ഉണ്ട്.. അവിടേക്കു മാത്രമായി കഥ ചുരുക്കിയാലോ എന്ന് ചിന്തിക്കുന്നു.//

    എഴുത്തുകാരന്‍ എന്ന നിലയില്‍ അത് താങ്കളുടെ വ്യക്തിപരമായ തീരുമാനമാണ് പക്ഷേ ഒരാളെങ്കിലും വായിക്കാന്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക് വേണ്ടി എഴുതണം

    //കുറെ ഉപകാരം ലഭിക്കും……. അങ്ങനെ ഒരുപാട് കാര്യങ്ങൾ…..//

    എല്ലാം വേണം തീര്‍ച്ചയായും ജീവിതം തന്നെ ആദ്യം അതോടൊപ്പം ഇതും.

    //എനിക്ക് വ്യക്തമായ തീരുമാനം എടുക്കാൻ സാധിക്കുന്നില്ല.. എന്തായാലും നിങ്ങളുടെ മറുപടി ഇനി എന്തായാലും അറിയിക്കുക//

    എന്റെ മറുപടി നിര്‍ത്തരുതെന്ന് ആണ്

    //ഇങ്ങനെ ഇടക്കിടെ ഞാൻ നിങ്ങളോട് സപ്പോർട് ചോദിക്കുന്നത് തന്നെ ഒരു മാനം കെട്ട പരിപാടി യാണ്..//

    നന്നായിട്ട് അധ്വാനിക്കുന്ന ഒരു വ്യക്തി കൂലി ചോദിച്ചാല്‍ അത് മാനം കെട്ട പരുപാടി ആണോ അല്ല അത് അവന്റെ അവകാശം ആണ്

    //അതിന് അതിന്റെതായ ഒരു അഭിപ്രായം കഴിയുന്നവർ എല്ലാ കഥയിലും എഴുതി അറിയിക്കുക്ക…//

    തീര്‍ച്ചയായും വാക്കുകള്‍ക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ട്‌ ഒരു ഹൃദയം എങ്കിലും നല്‍കാറുണ്ട്.

    //ഇനി എഴുതുന്നില്ലെങ്കിൽ തീർച്ചയായും എന്റെ എല്ലാ കഥകളും ഞാൻ റിമൂവ് ചെയ്തു ഒഴിവാക്കുന്നതാണ്…കാരണം ഞാൻ കാരണം ഇവിടെ ഒരു കഥ പൂർത്തി ആകാതെ കിടക്കരുത്//

    എഴുത്തുകാരന്‍ എന്ന നിലയില്‍ അത് താങ്കളുടെ തീരുമാനം ആണെങ്കിലും മനസില്‍ പോലും അങ്ങനെ ചിന്തിക്കരുത്

    //കഥകളിൽ ഒരു നിരീക്ഷകനായി മാത്രം..//

    അതിനു കഥ എഴുതാൻ അറിയാത്ത ഞങ്ങള്‍ ഒക്കെ പോരെ ??

    //നിനക്ക് മാത്രം എന്താണ് ഇത്ര അഹങ്കാരം എന്ന് നിങ്ങൾക് തോന്നിയേക്കാം//

    ?????

    //നമ്മൾ ഉദ്ദേശിക്കുന്നത് നിങ്ങളിൽ എത്തിയിട്ടില്ലെങ്കിൽ ആ മേഖലയിൽ ഞാൻ ഒരു പരാജയം ആണെന്ന് മനസിലാക്കണം//

    ഈ ഉദേശിച്ചത് മനസില്‍ ആയില്ല

    സത്യം പറഞ്ഞാല്‍ ഇത്രേം വലിയ ഒരു comment എന്ന ഒരു സാഹസത്തിന് ഒരുങ്ങിയത് pending stories കുറവു ആയത് കൊണ്ടും ഇന്ന് ധാരാളം സമയം ഉള്ളത് കൊണ്ടും ആണ് ഇനി ഒരു പക്ഷെ ചിലപ്പോള്‍ ഇത്രേം വലിയ ഒരു comment ഇടാൻ പറ്റി എന്ന് വരില്ല വായന ഒരു ഭ്രാന്ത് ആയത് കൊണ്ടാണ് ഓടി നടന്നു കഴിയുന്ന എല്ലാ കഥയും വായിക്കുന്നത്. ഇവിടെ ഉള്ള എഴുത്തുകാരെ പോലെ വായനക്കാരും professional അല്ല എല്ലാവരിൽ നിന്നും ഒരു കഥാ നിരുപണം പ്രതീക്ഷിക്കരുത്
    കഴിയുമെങ്കില്‍ ഇട്ടിട്ടു പോകില്ല എന്ന് വിശ്വസിക്കുന്നു
    Dd

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ ഇഷ്ട്ടായി ?കാത്തിരിക്കുന്നു സ്നേഹത്തോടെ ?

  13. മല്ലു റീഡർ

    ആ പറഞ്ഞ കൂട്ടുകാരൻ ഏതാ….

    എന്തിനാ ഇക്ക നിങ്ങൾ ഇങ്ങനെ വേണ്ടാത്ത ചിന്ത ഒക്കെ….നിങ്ങളെ സപ്പോർട്ട് ചെയുന്ന നിങ്ങളുടെ കഥ ആണ് എന്ന് കാണുമ്പോൾ തന്നെ കയറി വായിക്കുന്ന ഞങ്ങൾ കുറച് ആളുകൾ ഇവിടെ ഉണ്ട് ആ ഞങ്ങളെ നിരാശ പെടുത്തില്ല എന്ന്‌വിശ്വസിക്കുന്നു…

  14. Noufu നിന്റെ പേര് കണ്ടാൽ ഞൻ ആ കഥ വായിക്കും. നിർത്തണം എന്നു ഞൻ പറയില്ല. എഴുതുക. ഇനീം. ഇനീം.

  15. Super ❤.

    നിങ്ങളുടെ പേര് ഉണ്ടെങ്കിൽ ആ കഥ വായിക്കുന്ന ആളാണ് ഞാൻ. നിങ്ങളുടെ ചില കഥകൾ ദിവസങ്ങളോളം ഉറക്കം കളഞ്ഞിട്ടുണ്ട്.ഈ കഥയും ആ ലെവലേക്കു എത്തുമെന്ന് വിശ്വസിക്കുന്നു. ഇതിൽ എന്റെ ഒരു suggestion ലാസ്റ്റ് sad ആക്കരുത്.

  16. ഇക്കാ ഇങ്ങനെ ഒന്നും പറയരുത്….. നിങ്ങളോട് ഒക്കെ എന്താ പറയണ്ടേ.,… നിങ്ങൾ ഒക്കെ ഇത്രേം നന്നായി ഓരോ സൃഷ്ടികൾ കൊണ്ടുവരുമ്പോ നന്നായി എന്നല്ലാതെ വേറെ എന്താ അതിനെ കുറിച്ച് പറയാൻ ഉള്ളേ…… ഒരിക്കലും നിർത്തല്ലേ ഇക്കാ….

  17. Hi, സുഹൃത്തേ നിങ്ങൾ ഇത് നിർത്തുന്നതാണ് നല്ലത്
    4 വരി എഴുതുമ്പോഴേക്കും കമന്റില്ല ലൈക്‌ ഇല്ല എന്നൊക്കെ ബാലിശമായ ചിന്തകൾ മാറ്റിവക്കുക.
    എഴുത്ത് എന്നത് ഒരു അനുഗ്രഹമാണ് അത് ആരും അംഗീകരിച്ചില്ലങ്കിലും സ്വന്തം മനസ്സാക്ഷി എന്നുള്ള ഒന്നിനുവേണ്ടിയെങ്കിലും അത് തുടരുക.
    പിന്നെ മറ്റൊരു പ്ലാറ്റഫോം എന്നുപറഞ്ഞില്ലേ ഏതാണെങ്കിലും ഒന്ന് paranjutharika

      1. മല്ലു റീഡർ

        തമ്പു നിങ്ങൾ 4 തെറി പറഞ്ഞാൽ തീരാവുന്നതെ ഒള്ളു ഇപ്പോഴത്തെ പ്രശ്നം..

        1. മറുപടി മുകളിൽ ഉണ്ട്.,.,

Comments are closed.