ഒന്നും ഉരിയാടാതെ 15 [നൗഫു ] 4953

അണ്ടി പോയ അണ്ണാനെ പോലെ ഞാൻ എന്റെ പ്ളേറ്റിലേക്കും നാജിയുടെ കയ്യിലേക്കുമായി നോക്കി ഇരുന്നു..

❤❤❤

“എന്താ ബാവു ഉറങ്ങിയില്ലേ…”

തലയണ ബെഡിൽ ചാരി വെച്ചിരിക്കുന്ന എന്നെ കണ്ടു റൂമിലേക്കു കയറി വന്ന നാജി ചോദിച്ചു…

എന്റെ മീൻ തിന്നതും പോരാ എന്നിട്ടു എന്റെ റൂമിൽ കയറി ഊക്കുന്നോ.. കാണിച്ചു തരാം ഞാൻ നീ ഇങ്ങോട്ട് വാടി.. നാജി ഫ്രഷ് ആയി വരുന്നതും കാത്ത് ഞാൻ അവിടെ തന്നെ ഇരുന്നു…

അല്ല.. ഇന്നിനി ഓള് വന്നിട്ട് എന്താ കാര്യം… ഒരു കാര്യവും ഇല്ല… ബെർതെ ഇങ്ങനെ ഇരിക്കാതെ ഒന്ന് ഉറങ്ങിയാൽ അത് കിട്ടുമല്ലോ എന്നും കരുതി ഞാൻ കട്ടിലിൽ ചെരിഞ്ഞു കിടന്നു..

ഉറങ്ങുന്നതിനു മുമ്പ് തന്നെ ഒരു കൈ വന്നു എന്റെ മുഖം മുഴുവനായി തുടച്ചു കൊണ്ട് നനച്ചു…

“എന്താടി.. ഞാൻ ഒന്ന് ഉറങ്ങി വരേനി…”

“അയ്യടാ.. കാറിൽ കിടന്നു ഒന്നൊന്നര മണിക്കൂർ ഉറങ്ങിയതും പോരാഞ്ഞിട്ട് ഇവിടെ എന്റെ മുന്നേ നീ ഉറങ്ങുന്നോ…”

“അങ്ങനെ നീ ഇപ്പോൾ ഉറങ്ങണ്ടട്ടോ.. നീ ഞാൻ പോകുമ്പോൾ ഇവിടെ ഇരിക്കെനി അല്ലോ… എന്തെ പെട്ടന്ന് ഒരു കിടത്തം…”

“അത് പിന്നെ..”

“എന്താടാ…”

“നിനക്ക് സുഖമില്ലല്ലോ അതാ ഞാൻ..”

Updated: May 1, 2021 — 2:45 am

62 Comments

  1. ❤️❤️❤️❤️❤️

Comments are closed.