ഒന്നും ഉരിയാടാതെ 15 [നൗഫു ] 4884

“ബാവു.. എന്നാൽ ചോറ് ഉണ്ട്. നല്ല മത്തി പൊരിച്ചതും വെള്ളരി തേങ്ങ അരച്ചതും ഉണ്ട് കുറച്ചു ചോറ് തിന്നോ…”

ബെസ്റ്റ് ഐറ്റംസ് തന്നെ ആണല്ലോ.. ഞാൻ വേഗം റൂമിലേക്കു കയറി.. ഡ്രസ്സ്‌ മാറ്റി ഓടി വന്നു ഇരുന്നു..

“ഉമ്മാ … ഈ പെണ്ണെന്താ ഡ്രസ്സ്‌ പോലും മാറ്റാതിരിക്കുന്നത് …”

“വിശന്നിട്ടാവും ബാവു..”

ഉമ്മ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു..

“വിശന്നിട്ടോ.. ഇവളെല്ലേ രണ്ടു മണിക്കൂർ മുന്നേ ഒരു കുറ്റി പുട്ടും കോഴി കറിയും കഴിച്ചത്..”

ഞാൻ അവളെ ഒന്ന് ആക്കുവാനായി പറഞ്ഞു..

“അതിനെന്താ.. വിശന്നാൽ കഴിക്കണം.. അല്ല നീ എന്താ ഓടി വന്നത്..”

“അല്ല ചോറും കറിയും…”

“നിനക്ക് ഇനി ചോറില്ല.. നീ ഓളെ കൂടെ നേരത്തെ കഴിച്ചില്ലേ.. ഹ്മ്മ്.. പോയി കിടന്നോ..”

ഉമ്മ എന്റെ തലയിൽ തന്നെ നല്ലൊരു ആണി അടിച്ചു തന്നു ഓടിക്കാൻ നോക്കി..

“അയ്യടാ.. അങ്ങനെ മുഴുവൻ ഓളെ ഇങ്ങള് തീറ്റിക്കേണ്ട.. എനിക്ക് വേണ്ടത് ഞാൻ എടുത്തു കഴിച്ചോളാം..”

പറഞ്ഞു ഞാൻ ടേബിളിൽ നിന്നും പ്ളേറ് എടുത്തു ഭക്ഷണം കഴിക്കാൻ തുടങ്ങി..

മീന്റെ പത്രം തുറന്നപ്പോൾ അതിൽ ഒരൊറ്റ മത്തി മാത്രം.. നാജിയുടെ മത്തി അവൾ തിന്നു കഴിഞ്ഞെന്ന് തോന്നുന്നു… ഞാൻ ആ മത്തി എടുക്കാൻ കൈ നീട്ടലും, നാജി ആ മത്തിയുടെ പത്രം മുഴുവൻ എടുത്തു മത്തി കയ്യിലാക്കി… എന്റെ മുന്നിൽ വെച്ച് തന്നെ കഞ്ഞിയുടെ കൂടെ വേഗത്തിൽ കഴിച്ചു തീർത്തു..

Updated: May 1, 2021 — 2:45 am

62 Comments

  1. ❤️❤️❤️❤️❤️

Comments are closed.