ഒന്നും ഉരിയാടാതെ 15 [നൗഫു ] 4884

“ഒന്നുമില്ല ഉമ്മ.. ഞാൻ ആ ഗേറ്റ് ഒന്ന് അടക്കാൻ ഇവളോട് പറയെനി.. ഓൾക് പേടി ആണെന്ന്..”

“അതിനെന്താ.. നിനക്ക് പോയി അടച്ചൂടെ.. മോള്‌ ഇത് വരെ നിന്നെ കാറോടിച്ചു കൊണ്ട് വന്നതും പോരാ.. ഇനി ആ ഗേറ്റും അവളെ കൊണ്ട് തന്നെ അടപ്പിക്കണോ… പോയി അടക്കട…”

ആഹാ.. ഉമ്മയും ഓളെ സൈഡ് തന്നെ..

ഇപോ എന്തേയ് ഭാവത്തിൽ അവൾക് വെച്ച പാര എന്നെ തന്നെ തിരിഞ്ഞു കൊത്തിയത് കണ്ടു ചുണ്ട് രണ്ടു ഭാഗത്തൊക്കും കോട്ടി നാജി വീടിന് ഉള്ളിലേക്കു കയറി പോയി…

കള്ളന്മാർ ഒന്നും ഇല്ലേക്കും സമയം ഒരു മണി ആയിട്ടുണ്ട്.. അള്ളോ പടച്ചോനെ കാക്കണേ എന്നും പറഞ്ഞു ഞാൻ ഗെറ്റ് വേഗത്തിൽ അടിച്ചു കൊണ്ട് വീട്ടിലേക് ഓടി കയറി..

ഉമ്മ നല്ല പൊടി അരി കഞ്ഞി ചൂടോടെ ഉണ്ടാക്കിയത് നാജിയുടെ അടുത്ത് ഇരുന്നു ഒരു പത്രത്തിലേക് ഒഴിച്ചു കൊടുക്കുന്നുണ്ട്…

ഹോ.. എന്താ ഒരു സ്നേഹം.. ബാക്കി ഉള്ളൊന് കുറച്ചു നേരം വൈകിയാൽ വാതിൽ തുറന്നു തന്നു വേണേൽ ഇടുത്തു കഴിച്ചോ എന്നും പറഞ്ഞു പോകുന്ന ഉമ്മയാണ്… എനിക്കിതൊന്നും കാണാൻ വയ്യ എന്നത് പോലെ ഞാൻ മുഖം തിരിച്ചു റൂമിലേക്കു നടന്നു..

“ടാ.. ഇന്നാ കുറച്ചു കഞ്ഞി കുടിച് കിടന്നോ..”

“ഹോ.. എനിക്ക് വേണ്ടാ.. മരുമോൾക് തന്നെ കൊടുത്തോളി…”

Updated: May 1, 2021 — 2:45 am

62 Comments

  1. ❤️❤️❤️❤️❤️

Comments are closed.