ഒന്നും ഉരിയാടാതെ 15 [നൗഫു ] 4953

“ടാ.. അതെന്താ നായകൾ കാറിന്റെ കൂടെ കൂടിയത്..”

“വല്ല കോഴി വേസ്റ്റും കൊണ്ട് വരുന്ന ഗുഡ്‌സ് ഓട്ടോ ആണെന്ന് കരുതി കാണും.. അതെല്ലേ നിന്റെ കാറിന്റെ വേഗത്തിൽ റോട്ടിലൂടെ പോകുകയുള്ളു…”

പിന്നെ അവളൊന്നും മിണ്ടാതെ കാർ അതേ വേഗത്തിൽ.. വീട്ടിലേക് വിട്ടു…

❤❤❤

“ടാ വീടെത്തി..”

നാജി എന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ആ കുറച്ചു സമയം കൊണ്ട് നല്ലത് പോലെ ഒന്ന് ഉറങ്ങി എന്നുതന്നെ അറിയുന്നത്..

“ഞാൻ ഉറങ്ങിയൊ..”

“ഇല്ലടാ.. ഞാനാ ഉറങ്ങിയത്.. എന്തെ പോരെ…”

“അല്ല ഇത് ആരുടെ വീടാ..”

ഉറക്കത്തിൽ നിന്നും എഴുന്നേറ്റ ഞാൻ എന്റെ വീട്ടിലാണ് എത്തിയത് എന്നറിയാതെ നാജിയോട് ചോദിച്ചു…

“ബാവു.. ഇജ്ജ് എന്നെ ഹോട്ടലിൽ ആക്കി എങ്ങോട്ടേലും പോയിരുന്നോ…”

“പോയിരുന്നു.. നിനക്ക് മരുന്ന് വാങ്ങാനും മറ്റും..”

“അല്ലാതെ കള്ള് കുടിക്കാനൊന്നും അല്ലല്ലോ പോയത്.. അല്ല പിന്നെ..”

“ഓ.. ഇത് നമ്മുടെ വീട് ആണല്ലോ…”

കാറ് വന്നു കയറിയ ശബ്ദം കേട്ട് ആ സമയം ഉള്ളിൽ നിന്നും പുറത്തേക്കുഉള്ള ലൈറ്റിട്ടു ഉമ്മ ഇറങ്ങി വന്നിരുന്നു..

“ടാ.. എന്താ അവിടെ നിന്ന് സംസാരിച്ചു നിൽക്കുന്നത്..”

Updated: May 1, 2021 — 2:45 am

62 Comments

  1. ❤️❤️❤️❤️❤️

Comments are closed.