ഒന്നും ഉരിയാടാതെ 15 [നൗഫു ] 4884

“പോടാ.. നീ വല്യ പുള്ളി തന്നെ ആണ് അല്ലെ.. ഇരുപത്തി ഒന്നേ ആയുള്ളൂ എങ്കിലും മുപ്പതിന്റെ വിവരം ഉണ്ട്..”

“അത് ശരിയാ..”

ഞാൻ അവളോട്‌ ശരി വെച്ച് കൊണ്ട് പറഞ്ഞു..

“ഏതു ശരി.. ഞാൻ ഒരു ജോക്ക് പറഞ്ഞതാണ് ചെക്കാ.. നിനക്ക് ഇപ്പോഴും പതിനാലു കഴിഞ്ഞോ എന്ന് തന്നെ സംശയം ആണ്…”

നാജി അവളുടെ ബുദ്ധിമുട്ട് എല്ലാം മറന്നു എന്നെ ഇട്ടു പൂശാൻ ഒരു ആയുധം കിട്ടിയത് പോലെ തിരിച്ചടിച്ചു…

അള്ളാഹ്.. ഇതിനെ വരച്ച വരയിൽ നിർത്താൻ മൂസ നബിക്ക് കൊടുത്ത പോലെ ഒരു വടി നീ എനിക്ക് തരണേ എന്ന് മാത്രമേ ആ സമയം എന്റെ ഉള്ളിൽ പ്രാർത്ഥയായിട്ട് ഉണ്ടായിരുന്നുള്ളു…

സമയം നാജിയുടെ കാറിനെക്കാൾ വേഗത്തിൽ ഓടുന്നുണ്ട്.. അവളുടെ സ്പീഡ് കണ്ടിട്ടാണെന്ന് തോന്നുന്നു.. കുറച്ചു നായകൾ കാറിന്റെ പിറകെയും സൈഡിലുമായി കൂടി കൊരക്കുവാനായി തുടങ്ങി..

“നാജി.. വേഗം വിട്..”

അവൾ എന്താ ചെയ്യാ എന്നറിയാതെ ഇരിക്കുകയാണ്.. പത്തിൽ കൂടുതൽ നായകൾ കാറിനു ചുറ്റുമായി കാറിന്റെ വേഗത്തിൽ തന്നെ കുരച്ചു കൊണ്ട് ഓടുന്നുണ്ട്..

“നാജി.. കേട്ടില്ലേ… വേഗം വിട്…”

ഞാൻ ഒരുവട്ടം കൂടി പറഞ്ഞാപ്പോൾ നാജി ആക്സിലേറ്ററിൽ കാൽ അമർത്തി വേഗത്തിൽ മുന്നോട്ട് എടുത്തു…

Updated: May 1, 2021 — 2:45 am

62 Comments

  1. ❤️❤️❤️❤️❤️

Comments are closed.