ഒന്നും ഉരിയാടാതെ 15 [നൗഫു ] 4884

“ഹേയ് ഇതെല്ല.. എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ കയറിയിട്ടേ വരൂ എന്ന് പറഞ്ഞിട്ടുണ്ട്..”

“അത് നന്നായി.. ഇനി ഇത് ഇത്താത്ത അറിഞ്ഞിരുന്നേൽ എന്റെ തൊലി ഉരിഞ്ഞെടുക്കും..”

“എന്റെ ഡോക്ടറെ ഇങ്ങനെ പേടിച്ചാലോ..”

“നിനക്ക് അങ്ങനെ പറയാം.. നിന്റെ തൊലി കണ്ടാമൃഗത്തിന്റെ അല്ലെ…”

“എന്നാൽ ഞാൻ തന്നെ പറയും ഇത്താത്തയോട്.. അല്ല പിന്നെ..”

“ചതിക്കല്ലേ ബാവു.. അനക് ഞാൻ പുളിമുട്ടായി വാങ്ങി തരാം..”

“അയ്യേ.. എനിക്കോ.. പോടീ നീ തന്നെ തിന്നാൽ മതി..”

“ആയ്കോട്ടെ. എനിക്ക് നല്ല ഇഷ്ട്ടമാണ്.. പുളി മുട്ടായിയും.. പല്ലുമ്മലോട്ടിയും..”

“ആഹാ.. ബെസ്റ്റ്.. അങ്ങാടീന്ന് ഞാൻ വാങ്ങി തരണ്ടുട്ടോ.. “

❤❤❤

“എടി ഇടാനുള്ളത് എല്ലാം ഇട്ടില്ലേ..”

“എന്ത്..”

“അല്ല ഇനിയും ബുദ്ധിമുട്ട് വരുമ്പോൾ ഇടാൻ ഉള്ളതെ…”

“നിനക്കൊരു നാണവും ഇല്ലേ ചെങ്ങായി..”

കാർ പതിയെ ഓടിക്കുന്നതിന് ഇടയിൽ നാജി ചോദിച്ചു…

“ഇതിന് ഇപ്പൊ എന്താ നാണിക്കാൻ… ഞാൻ നിന്നോട് നേരത്തെ പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്.. പിന്നെ എന്റെ ഉമ്മാക് ഇങ്ങനെ വന്നാൽ ഉപ്പ നല്ലത് പോലെ കെയർ ചെയ്യാറുണ്ട്… ഞാനും അത് കണ്ടു കുറച്ചൊക്കെ പഠിച്ചേന്ന് കൂട്ടിക്കോ.. ഏത്…”

Updated: May 1, 2021 — 2:45 am

62 Comments

  1. ❤️❤️❤️❤️❤️

Comments are closed.