ഒന്നും ഉരിയാടാതെ 15 [നൗഫു ] 4953

“പിന്നെ ഹോസ്റ്റലിൽ ഉള്ള കൂട്ടുകാരികൾക് എല്ലാം എന്റെ സമയം ആകുമ്പോൾ പേടി ആണ്.. പിന്നെ വീട്ടിൽ ഉമ്മയും ഇത്താത്തയും അത് നല്ലത് പോലെ അനുഭവിച്ചിട്ടുണ്ട്..”

“എടി ഭീകരി.. എന്നിട്ടാണോ ഞാൻ ഒരു സേഫ്റ്റി എക്യുപ്മന്റ്സും ഉപയോഗിക്കാതെ നിന്നെ പരിചരിച്ചത്…”

അതിനും അവളിൽ നിന്നും ഒരു പുഞ്ചിരി തന്നെ ആയിരുന്നു മറുപടി ആയി കിട്ടിയത്…

“നാജി.. പോവണ്ടേ…”

“ഹ്മ്മ്.. സമയം എത്രയായി…”

“പതിനൊന്നു മണി..”

“അള്ളോ.. ഇത്ര നേരമൊക്കെ ആയോ..”

“അതൊന്നും പ്രശ്നമില്ല.. നിന്റെ കാറിന്റെ വേഗത നോക്കുമ്പോൾ നമ്മൾ വീട്ടിലെത്താൻ നേരമായിട്ടുള്ളു..”

“പോടാ..”

ഒന്ന് കോപിച്ചു എന്നെയൊന്നു നുള്ളി നാജി ബാത്രൂം ലക്ഷ്യമാക്കി നടന്നു…

ബാത്‌റൂമിൽ നിന്നും അവൾ ഒന്ന് ഒരുങ്ങി ഇറങ്ങി… കൊണ്ട് വെച്ച ഭക്ഷണം ഞങ്ങൾ രണ്ടാളും പെട്ടന്ന് തന്നെ കഴിച്ചു..

“ഡീ.. ഗുളിക കഴിക്കണ്ട..”

“ഹോ അത് വേണമെന്നില്ല.. ഇപ്രാവശ്യം അതെല്ലാം പെട്ടന്ന് പോയി.. നീ കൂടെ ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു…”

“വീട്ടിൽ നിന്നും വിളിച്ചിരുന്നു… ഞാൻ രണ്ടു കൂട്ടരോടും കാര്യങ്ങൾ പറഞ്ഞു..”

“എന്ത്.. ഇതാണെന്നോ..”

Updated: May 1, 2021 — 2:45 am

62 Comments

  1. ❤️❤️❤️❤️❤️

Comments are closed.