ഒന്നും ഉരിയാടാതെ 15 [നൗഫു ] 4953

“പോടാ.. ഇത് അതിന് അസുഖമൊന്നും അല്ലല്ലോ.. കുറച്ചു മുന്നേ നീ അല്ലെ എന്നെ നല്ലത് പോലെ നോക്കിയത്.. ഇത്ര പെട്ടന്ന് അതെല്ലാം മറന്നു പോയോ എന്റെ മോൻ..”

നാജി എന്റെ മൂക്കിൽ രണ്ടു വിരൽ കൊണ്ട് തിരിച്ചു പിടിച്ചു കൊണ്ട് ഉയർത്തി ഇരുത്തിക്കൊണ്ടു പറഞ്ഞു..

“ആ.. നാജി.. വിട്..”

“എന്തെ.. നിനക്ക് നൊന്തോ..”

“ആ.. വേദന എടുത്തു..”

“പിന്നെ എന്നോട് പിണക്കമാണോ..”

“എന്തിന്..”

“അല്ല ഞാൻ നിന്റെ മീൻ അടിച്ചു മാറ്റിയതിന്..”

“അതിന് നീ അടിച്ചു മാറ്റിയത് അല്ലല്ലോ എന്റെ പ്ളേറ്റിൽ നിന്നും എടുത്തത് അല്ലെ..”

“ഹ്മ്മ്… എന്നിട്ട് എന്തെ തിരികെ വാങ്ങിയില്ല..”

“അത് നിന്റെ അടുത്ത് ഉമ്മ നിൽക്കുവല്ലേ.. ഉമ്മ ഇല്ലേൽ കണ്ടീനി നീ എന്റെ മസിൽ..”

എന്റെ മുട്ട് മടക്കി എവിടെയോ പൊന്തിയ ഉണ്ട കാണിച്ചു കൊടുത്തു കൊണ്ട് ഞാൻ ഒരു പുച്ഛത്തോടെ പറഞ്ഞു..

“ഓ ഹോ.. ഇതാണല്ലേ മസിൽ.. അങ്ങനെ ആണെകിൽ ഈ സൽമാൻ ഖാനൊക്കെ ഉള്ളത് എന്താണാവോ.”

“ഇതേ നാജി ആളെ ഒരുമാതിരി ആകല്ലേ .. എനിക്ക് കുറച്ചു കൂടി പ്രായം ആയാൽ ഞാൻ കാണിച്ചു തരണ്ടു എന്റെ മസിൽ..”

ഓക്കേ.. ഓക്കേ.. എന്നാൽ കിടന്നോ.. എന്നും പറഞ്ഞു നാജി എന്റെ അരികിലായി കിടന്നു..

❤❤❤

Updated: May 1, 2021 — 2:45 am

62 Comments

  1. ❤️❤️❤️❤️❤️

Comments are closed.